ഇസ്‌കോണിന് നിരോധനമില്ല; ആവശ്യം തളളി ധാക്ക ഹൈക്കോടതി; ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ ജാഗ്രത പുലർത്തണമെന്നും കോടതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇസ്‌കോണിന് നിരോധനമില്ല; ആവശ്യം തളളി ധാക്ക ഹൈക്കോടതി; ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ ജാഗ്രത പുലർത്തണമെന്നും കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2024, 02:57 pm IST
FacebookTwitterWhatsAppTelegram

ധാക്ക: ബംഗ്ലാദേശിൽ ഇസ്‌കോണിനെ നിരോധിക്കണമെന്ന ആവശ്യം തളളി ധാക്ക ഹൈക്കോടതി. ഇക്കാര്യത്തിൽ കൈക്കൊണ്ടിട്ടുളള വിശദമായ നിയമനടപടികൾ അധികൃതർ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ ഇപ്പോൾ നിരോധന ഉത്തരവ് നൽകാനാകില്ലെന്നും കോടതി പറഞ്ഞു.

മതമൗലികവാദ സംഘടനയെന്ന് ആരോപിച്ചാണ് ഇസ്‌കോണിനെ നിരോധിക്കണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടത്. ഇസ്‌കോൺ ദേശസുരക്ഷയ്‌ക്ക് ഭീഷണിയാണെന്നും ഹർജിയിൽ വാദം ഉയർത്തിയിരുന്നു. എന്നാൽ കോടതി ആവശ്യം നിരസിച്ചത് സർക്കാർ ഒത്താശയോടെ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് നടക്കുന്ന ഏകപക്ഷീയ നീക്കങ്ങൾക്ക് ശക്തമായ തിരിച്ചടിയായി മാറി.

പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിലും അവരുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിലും ക്രമസമാധാനം ഉറപ്പാക്കുന്നതിലും സർക്കാർ പുലർത്തേണ്ട ജാഗ്രത വാദത്തിലുടനീളം കോടതി ഊന്നിപ്പറഞ്ഞു. ഇസ്‌കോണുമായി ബന്ധപ്പെട്ട പരാതിയിൽ സ്വീകരിച്ച നടപടികൾ അഡീഷണൽ അറ്റോർണി ജനറൽ അനീക് ആർ ഹഖ്, ഡെപ്യൂട്ടി അറ്റോർണി ജനറൽ മൊഹമ്മദ് അസാദ് ഉദ്ദിൻ എന്നിവർ കോടതിയിൽ ബോധിപ്പിച്ചു.

അഭിഭാഷകനായ സെയ്ഫുൾ ഇസ്ലാം ആലിഫ് കൊല്ലപ്പെട്ടതുമായും ഇസ്‌കോണിന്റെ പ്രവർത്തനങ്ങളുമായും ബന്ധപ്പെട്ട് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തതായി ഇവർ പറഞ്ഞു. 33 ഓളം ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു. ഇസ്‌കോൺ രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാണെന്നും മതമൗലിക സംഘടനയാണെന്നും സമൂഹത്തിൽ മതസ്പർദ്ധ വളർത്തുകയാണെന്നും ഉൾപ്പെടെയുളള ആരോപണങ്ങളുമായി ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇസ്‌കോണിനെ ബംഗ്ലാദേശിൽ നിരോധിക്കാൻ ഗൂഢനീക്കം നടത്തിയത്.

രാജ്യദ്രോഹക്കുറ്റത്തിന് ബംഗ്ലാദേശ് സുരക്ഷാസേന പിടികൂടിയ ഇസ്‌കോൺ പുരോഹിതൻ ചിൻമയ് കൃഷ്ണദാസിനെ വിട്ടയയ്‌ക്കണമെന്ന മുറവിളി ഉയരുന്നതിനിടെയാണ് ഇസ്‌കോണിനെ നിരോധിക്കണമെന്ന ആവശ്യം കോടതിയിലെത്തിയത്.

Tags: Chinmoy Krishna Das ISKONBangladesh ISKONDhaka Court reject banSedition allegationISKON Priestഇസ്‌കോൺ പുരോഹിത
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies