സുവർണമയൂരം സ്വന്തമാക്കി 'ടോക്സിക്' ; സിനിമാപ്രേമികളെ ആവേശം കൊള്ളിച്ച ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് സമാപനം
Sunday, September 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുവർണമയൂരം സ്വന്തമാക്കി ‘ടോക്സിക്’ ; സിനിമാപ്രേമികളെ ആവേശം കൊള്ളിച്ച ഗോവ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയ്‌ക്ക് സമാപനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2024, 10:57 am IST
Facebook
Twitter
WhatsAppTelegram

55-ാമത് ​ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രമേള സമാപിച്ചു. സൗളി ബിലുവെറ്റൈ സംവിധാനം ചെയ്ത ലിത്വാനിയൻ ചിത്രമായ ‘ടോക്സിക്’ ആണ് ഇത്തവണത്തെ സുവർണമയൂരം സ്വന്തമാക്കിയത്. 40 ലക്ഷം രൂപയാണ് സമ്മാനത്തുക. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് പുരസ്കാരം പ്രഖ്യാപിച്ചത്. നടി രശ്മിക മന്ദാന മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു.

ലോക ചലച്ചിത്ര മേഖലയിലെ സംഭാവനകൾക്കുള്ള സത്യജിത് റായ് പുരസ്കാരം ഓസ്ട്രേലിയൻ സംവിധായകനായ ഫിലിപ്പ് നോയ്സിന് സമ്മാനിച്ചു. ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി ഓഫ് ദി ഇയർ പുരസ്കാരം ബോളിവുഡ് താരം വിക്രാന്ത് മാസിക്ക് നൽകി. ക്രോസിം​ഗിനാണ് ഇത്തവണത്തെ ICFT-UNESCO ​ഗാന്ധി പുരസ്കാരം ലഭിച്ചത്.

ടോക്സിക്കിലൂടെ മികച്ച നടിക്കുള്ള സിൽവർ പീക്കോക്ക് പുരസ്കാരം വെസ്റ്റ മാറ്റുലിറ്റേയും ലെവ റുപൈകെയ്റ്റയും നേടി. മോഡലാകണമെന്ന് ആ​ഗ്രഹിക്കുന്ന രണ്ട് യുവതികളുടെ കഥ പറയുന്ന ചിത്രമാണ് ടോക്സിക്. മരിജ, ക്രിസ്റ്റീന എന്നീ കഥാപാത്രങ്ങൾ തമ്മിലുള്ള സൗഹൃദാണ് ടോക്സിക് പറയുന്നത്.

ചലച്ചിത്ര നിർമാണത്തിലെ സർ​ഗാത്മകമായ മികവിന്, ഹോളി കൗ എന്ന ചിത്രത്തിലൂടെ ഫ്രഞ്ച് സംവിധായകൻ ലൂയിസ് കോർവോസിയർ പ്രത്യേക ജൂറി അവാർഡും സ്വന്തമാക്കി. മികച്ച ഒടിടി വെബ്സീരീസായി ലാംപൻ (മറാഠി) തെരഞ്ഞെടുക്കപ്പെട്ടു. നവ്ജോത് ബന്ധി വാടേക്കർ ആണ് മികച്ച ഇന്ത്യൻ നവാഗത സംവിധായകൻ. ചിത്രം ‘ഗരത് ഗണപതി’.

നവാഗത സംവിധായകരുടെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം സാറ ഫ്രീഡലൻഡ് സംവിധാനം ചെയ്ത ഫെമിലിയർ ടച്ചിന് ലഭിച്ചു. മികച്ച സംവിധായകനുള്ള രജതമയൂരം ബോ​ഗ്ദാൻ മുരേസാനുവാണ് നേടിയത്. ‘ദ ന്യൂ ഇയർ ദാറ്റ് നെവർ കേം’ എന്ന ചിത്രത്തിലൂടെ പുരസ്കാരത്തിന് അർഹനായി.

കലാകാരന്മാരെയും സിനിമാപ്രേമികളെയും ഒന്നിച്ചുകൊണ്ടുപോയ ഒമ്പത് ദിവസങ്ങൾക്കാണ് ഇന്നലെ തിരശീല വീണത്. നിരവധി താരങ്ങൾ സമാപന ചടങ്ങിൽ പങ്കെടുത്തു.

Tags: 55th International Film Festivalconcludescelebration of cinema
Share
Tweet
SendShare

More News from this section

കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ 22കാരന്‍ അറസ്റ്റില്‍; അസമില്‍ യുവതിയെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ഒമാന്‍ തീരത്ത് വ്യാപാരക്കപ്പലിന് നേരെ ആക്രമണം; 14 ഇന്ത്യക്കാരില്‍ 13 പേരെ രക്ഷപ്പെടുത്തി, ഒരാള്‍ക്കായി തിരച്ചില്‍

ഗുരു ദര്‍ശനവും സന്ദേശങ്ങളും സാമൂഹ്യ പരിഷ്‌ക്കരണത്തിന് മാത്രമുള്ള ഒന്നായിരുന്നില്ല,അത് മാനവ സമത്വത്തിന്റെ പ്രഖ്യാപനവും കൂടി ആയിരുന്നു; കേന്ദ്ര മന്ത്രി ശ്രീപദ് നായിക്

‘സാധാരണക്കാരില്‍ ആത്മവിശ്വാസം വളര്‍ന്നു’; മോദി ഭരണത്തെ പ്രശംസിച്ച് ആരിഫ് മുഹമ്മദ് ഖാന്‍

ബ്രിക്‌സ് ഉച്ചകോടിക്ക് സമാപനം; ബ്രിക്‌സ് പ്ലാറ്റ്‌ഫോമിലൂടെ ഇന്ത്യ സൗഹൃദം, പങ്കാളിത്തം, സഹകരണം എന്നിവ ശക്തിപ്പെടുത്തിയെന്ന് പ്രധാനമന്ത്രി

2029ന് മുമ്പ് 21 എന്‍ഡിഎ സംസ്ഥാനങ്ങളിലും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും; പ്രഖ്യാപനവുമായി അമിത് ഷാ

Latest News

ഇന്ന് കേരളത്തില്‍ പവര്‍കട്ടില്ല; റിയല്‍ ടൈം മാര്‍ക്കറ്റില്‍ നിന്ന് 1024 മെഗാവാട്ട് വൈദ്യുതി ലഭിച്ചു

കേരളത്തില്‍ വീണ്ടും മഴ ശക്തമാകും; സെപ്റ്റംബര്‍ 16 വരെ ഇടിമിന്നലിനും കാറ്റിനും സാധ്യത, 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പന്തീരാങ്കാവ് എംഡിഎംഎ കേസ്; നോയിഡയിലെ ആഡംബര ഫ്‌ലാറ്റില്‍ നിന്ന് യുവാവും നഴ്‌സിങ് വിദ്യാര്‍ഥിനിയും പിടിയില്‍

ദക്ഷിണ കൊറിയയെ തകര്‍ത്ത് ഇന്ത്യ; പുരുഷ ജൂനിയര്‍ ഏഷ്യാ കപ്പില്‍ തുടര്‍ച്ചയായ നാലാം കിരീടം, ചരിത്രനേട്ടം

ചൈനയെ വീഴ്‌ത്തി ഇന്ത്യ; വനിതാ ജൂനിയര്‍ ഏഷ്യാ കപ്പില്‍ ഹാട്രിക് കിരീടം, ലോകകപ്പിനും യോഗ്യത

വൈഭവ് പുറത്ത്; സഞ്ജു-അഭിഷേക് ഓപ്പണ്‍ ചെയ്യും, ബുംറ തിരിച്ചെത്തി; അഫ്ഗാനെതിരെ ഇന്ത്യ ആദ്യം പന്തെറിയും

‘നിയമങ്ങള്‍ പാലിക്കുന്നവരല്ല, രൂപപ്പെടുത്തുന്നവരാകണം’; ഗ്ലോബല്‍ സൗത്തിന് ആഹ്വാനവുമായി മോദി

ഡല്‍ഹിയില്‍ ഫാക്ടറിക്ക് തീപിടിത്തം; പരിഭ്രാന്തിയില്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ ആറ് പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies