സെക്സ് ഹോർമോൺ തെറാപ്പി; ഹൃദ്രോഗങ്ങൾക്ക് സാധ്യതയേറെ: ട്രാൻസ്ജെൻഡറുകളിൽ നടത്തിയ പഠന റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നത്..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സെക്സ് ഹോർമോൺ തെറാപ്പി; ഹൃദ്രോഗങ്ങൾക്ക് സാധ്യതയേറെ: ട്രാൻസ്ജെൻഡറുകളിൽ നടത്തിയ പഠന റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2024, 09:18 pm IST
പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

FacebookTwitterWhatsAppTelegram

ട്രാൻസ്ജെൻഡർ വ്യക്തികൾ സ്വീകരിക്കുന്ന സെക്‌സ് ഹോർമോൺ തെറാപ്പി നിരവധി ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കുമെന്ന് കണ്ടെത്തൽ. ദീർഘകാലത്തേക്ക് സെക്‌സ് ഹോർമോൺ തെറാപ്പി എടുക്കുന്നത് ട്രാൻസ്ജെൻഡറുകളുടെ ശരീരഘടനയിൽ മാറ്റങ്ങൾ വരുത്തുമെന്നും ഇത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നുമാണ് പുതിയ പഠനം.

സ്വീഡനിലെ കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ജേണൽ ഓഫ് ഇൻ്റേണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. പ്രത്യേകിച്ച് ട്രാൻസ്‌ജെൻഡർ പുരുഷന്മാരുടെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ആഴത്തിലുള്ള വിശകലനമാണ് റിപ്പോർട്ടിലുള്ളത്. ടെസ്റ്റോസ്റ്റിറോൺ, ഈസ്ട്രജൻ ചികിത്സകൾ ചെയ്യേണ്ടിവരുമ്പോൾ ശരീരത്തിലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ റിപ്പോർട്ടിൽ വിവരിക്കുന്നു. ഹോർമോൺ തെറാപ്പിക്ക് വിധേയരായ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള ആവശ്യകതയെ അടിവരയിടുന്നതാണ് ഈ പഠന റിപ്പോർട്ട്.

ആറ് വർഷക്കാലയളവിൽ 33 പേരിലാണ് പഠനം നടത്തിയത്. ഇതിൽ ടെസ്റ്റോസ്റ്റിറോൺ തെറാപ്പി സ്വീകരിക്കുന്ന 17 ട്രാൻസ്‌ജെൻഡർ പുരുഷന്മാരും ഈസ്ട്രജൻ എടുക്കുന്ന 16 ട്രാൻസ്‌ജെൻഡർ സ്ത്രീകളും ഉൾപ്പെടുന്നു. ട്രാൻസ്‌ജെൻഡർ പുരുഷന്മാരിൽ ചികിത്സ തുടങ്ങി ആദ്യ ഒരു വർഷത്തിനുള്ളിൽ മസിൽ മാസ് 21% വർധിച്ചിട്ടുണ്ട്. അതേസമയം ആറ് വർഷത്തിനിടെ ഇവരുടെ വയറിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിൽ 70% വർദ്ധനവും രേഖപ്പെടുത്തി. കൂടാതെ ഇവരിൽ കരളിലെ കൊഴുപ്പിന്റെ അളവും കൂടുതലാണ്. ശരീരത്തിലെ മോശം കൊളസ്ട്രോളിന്റെ അളവ് കൂടുന്നതിനാൽ ഹൃദയ സംബന്ധമായ അസുഖത്തിനുള്ള സാധ്യതയും വർദ്ധിക്കുന്നു. ചികിത്സയ്‌ക്ക് മുമ്പും ഒരു വർഷത്തിനു ശേഷവും പിന്നീടുള്ള ഓരോ വർഷങ്ങളിലെ ഇടവേളകളിലും സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തിയതിന്റെ ഭാ​ഗമായാണ് ഇതുകണ്ടെത്തിയത്.

അതേസമയം, ട്രാൻസ്‌ജെൻഡർ സ്ത്രീകളിൽ മിതമായ മാറ്റങ്ങളാണ് നിരീക്ഷിച്ചത്. അഞ്ച് വർഷത്തിനുള്ളിൽ, അവരുടെ മസിൽ മാസ് 7% കുറഞ്ഞു. അതിനൊപ്പം അവരുടെ ശരീരത്തിലെ കൊഴുപ്പിന്റെ അളവും വർദ്ധിച്ചിട്ടുണ്ട്. എന്നിരുന്നാലും ട്രാൻസ്‌ജെൻഡർ പുരുഷന്മാരിൽ രേഖപ്പെടുത്തിയ അത്രയും മോശം കൊഴുപ്പ് ട്രാൻസ്ജെൻഡർ സ്ത്രീകളിൽ രൂപപ്പെട്ടില്ലെന്നത് ശ്രദ്ധേയമാണ്.

Tags: swedenSex hormone therapyTransgender
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies