സമ്പൂർണ്ണ വാരഫലം: 2024 ഡിസംബർ 01 മുതൽ 07 വരെയുള്ള (1200 വൃശ്ചികം 16 മുതൽ വൃശ്ചികം 22 വരെ) ചന്ദ്രരാശി പൊതുഫലം ; (ഭാഗം 1 – അശ്വതി മുതൽ ആയില്യം വരെ)
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം: 2024 ഡിസംബർ 01 മുതൽ 07 വരെയുള്ള (1200 വൃശ്ചികം 16 മുതൽ വൃശ്ചികം 22 വരെ) ചന്ദ്രരാശി പൊതുഫലം ; (ഭാഗം 1 – അശ്വതി മുതൽ ആയില്യം വരെ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2024, 03:08 pm IST
Facebook
Twitter
WhatsAppTelegram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാരത്തിന്റെ തുടക്കത്തിൽ പലതരത്തിലുള്ള സങ്കീർണമായ പ്രശ്നങ്ങളിൽ കൂടി കടന്നു പോകേണ്ടി വരും. ഭാര്യാ ഭർത്താക്കന്മാർ തമ്മിലും സഹോദരങ്ങൾ തമ്മിലും നിസ്സാരമായ കാര്യങ്ങൾക്ക് കലഹം ഉണ്ടാകും. രാത്രി കാലങ്ങളിൽ സഞ്ചരിക്കുമ്പോൾ ജാഗ്രത പാലിക്കുക, വിഷഭയം ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രധാനപ്പെട്ട ഡോക്കുമെന്റുകളിൽ ഒപ്പിടുമ്പോൾ സൂക്ഷിക്കുക, ചതി വരാൻ സാധ്യതയുണ്ട്. ചിലർക്ക് കേസ് വഴക്കുകൾ പ്രതികൂലമാകുകയും ജയിലിൽ പോകാനുള്ള യോഗം വരെ ഉണ്ടാകാം. ശരീര സുഖഹാനി, ശരീരശോഷണം, എന്നിവയ്‌ക്ക് സാധ്യതയുണ്ട്. വാരം അവസാനം തൊഴിൽ വിജയം, ധനനേട്ടം, ദാമ്പത്യ ഐക്യം, ഭക്ഷണ സുഖം എന്നിവ ലഭിക്കും.

 

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)

വാരത്തിന്റെ തുടക്കത്തിൽ മംഗളകരമായ കർമ്മങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരും. ദാമ്പത്യ ഐക്യം, ഭക്ഷണസുഖം, പ്രേമ പുരോഗതി, വാഹന ഭാഗ്യം തുടങ്ങിയവ ഉണ്ടാകും. എന്നാൽ വാരമധ്യത്തോടുകൂടി ഭക്ഷണകാര്യങ്ങളിൽ നിയന്ത്രണം പാലിച്ചില്ലെങ്കിൽ ഉദര സംബന്ധമായി പ്രശ്നങ്ങൾ രൂപപ്പെടും. അവനവന്റെതല്ലാത്ത കാരണത്താൽ സഹപ്രവർത്തകരുമായി കലഹം ഉണ്ടാകാൻ സാധ്യതയുണ്ട്. കൊളസ്ട്രോൾ, പ്രമേഹം മറ്റു രക്തസംബന്ധമായ അസുഖങ്ങൾ ഉള്ളവർ വിദഗ്ധമായ ചികിത്സ തേടുന്നത് നല്ലതായിരിക്കും.ആലോചനാ ശീലം ഇല്ലാതെ പെരുമാറുന്നതും അഹങ്കാരം കാണിക്കുന്നതും ഈ സമയം ദുരിതത്തിന് കാരണമാകും. വാരം അവസാനം പുതിയ തൊഴിലവസമോ ജോലിയിൽ സ്ഥാനക്കയറ്റമോ ലഭിക്കുകയോ ചെയ്യും.

 

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)

വാരത്തിന്റെ തുടക്കത്തിൽ സാമ്പത്തിക പുരോഗതി, തൊഴിൽ വിജയം, കീർത്തി, സർവ്വ കാര്യ വിജയം എന്നിവ അനുഭവത്തിൽ വരും. വളരെ കാലമായി കാണാതിരുന്ന സുഹൃത്തുക്കളയോ ബന്ധുക്കളെയോ കണ്ടുമുട്ടുവാനും അവരോടൊപ്പം പുണ്യ തീർത്ഥ സ്ഥലങ്ങളിലോ ഉല്ലാസയാത്രയിലോ പോകുവാനുള്ള അവസരം വന്നുചേരും. ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ചെയ്യുന്ന പ്രവർത്തനങ്ങൾ എല്ലാം ലാഭത്തിൽ ആയിത്തീരുന്ന സവിശേഷമായ യോഗമുണ്ടാകും. എന്നാൽ വാരത്തിന്റെ അവസാനം സ്ത്രീകൾ മൂലം ഇടപെടുന്ന വിഷയങ്ങളിൽ കേസ് വഴക്കുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. പരാശ്രയം ഉണ്ടാകേണ്ട അവസ്ഥ, കുടുംബം വിട്ട് മാറി നിൽക്കേണ്ട അവസ്ഥ, പങ്കാളിയുമായി അഭിപ്രായ വ്യത്യാസം എന്നിവ ഉണ്ടാകും.

 

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

ഹൃദ്രോഗം, നേത്രരോഗം എന്നിവ ഉള്ളവർ വളരെയധികം ജാഗ്രത പാലിക്കേണ്ട സമയമാണ്. ഭാര്യ-ഭത്തൃ-സന്താന സുഖഹാനി ഉണ്ടാവാൻ ഇട നൽകും. അന്യദേശവാസം അനുഭവത്തിൽ വരുമെങ്കിലും ഒന്നിലും ഉയർച്ച ഉണ്ടാകാത്ത അവസ്ഥ ഉണ്ടാകും. അനാവശ്യമായ ചിന്തകൾ മനസ്സിന്റെ സമനില തെറ്റിക്കുന്ന അവസ്ഥ ഉണ്ടാവുകയും ദുസ്വപ്നങ്ങൾ കാണുന്ന സാഹചര്യം സംജാതമാവുകയും ചെയ്യും അതീവമായ പേടി ഉണ്ടാവുക, മനശക്തി കുറയുക, യാത്രക്ലേശം, യാത്രയിൽ ദുരിതം എന്നിവ വരുവാൻ സാധ്യതയുണ്ട്. വാരം മധ്യത്തോട് കൂടി ധനനേട്ടം, വ്യാപാര പുരോഗതി, ശത്രുഹാനി എന്നിവ ഉണ്ടാകും. എന്നാൽ വാരം അവസാനത്തോട് കൂടി ജലവുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്നവർ വളരെയധികം സൂക്ഷിക്കേണ്ട സമയമാണ് അപകടങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്.

ജയറാണി ഈ വി.

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Tags: Weekly PredictionSUBJayarani E.V
Share
Tweet
SendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies