വൈദ്യുതാഘാതമേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം; മൃതദേഹം ചെന്നൈയിലെ വെള്ളക്കെട്ടിൽ പൊങ്ങിക്കിടക്കുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വൈദ്യുതാഘാതമേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം; മൃതദേഹം ചെന്നൈയിലെ വെള്ളക്കെട്ടിൽ പൊങ്ങിക്കിടക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2024, 07:31 am IST
FacebookTwitterWhatsAppTelegram

‌മരണത്തിലേക്കാണ് നടന്ന് നീങ്ങിയതെന്ന് ഒരുപക്ഷേ ചന്ദ്രൻ എടിഎമ്മിൽ കയറിയപ്പോൾ കരുതി കാണില്ല. ചെന്നൈയിലും പ്രദേശത്തും ഫെം​ഗൽ ചുഴലിക്കാറ്റ് നാശം വിതയ്‌ക്കുകയാണ്. നാടും ന​ഗരവും വെള്ളത്തിനടിയിലാണ്. ഇതിനിടയിലാണ് ഒഡിഷ സ്വദേശി എടിഎമ്മിൽ പണം പിൻവലിക്കാനെത്തിയത്. നിർഭാ​ഗ്യവശാൽ ലൈവ് കേബിളിൽ നിന്ന് വൈദ്യുതാഘാതമേൽ‌ക്കുകയായിരുന്നു. ചന്ദ്രൻ തൽക്ഷണം മരിച്ചു.

ചന്ദ്രന്റെ മൃതദേഹം വെള്ളത്തിൽ പൊങ്ങി കിടക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഉള്ളുലയ്‌ക്കുന്ന കാഴ്ചയാണത്. ജീവിതോപാധി തേടിയാണ് ചന്ദ്രൻ ഒഡിഷയിൽ നിന്ന് ചെന്നൈയിലെത്തിയത്. സ്വകാര്യ ഷോറൂമിൽ ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. ബ്രോഡ്‌വേയിലെ വീടിനടുത്തുള്ള എടിഎം കിയോസ്കിൽ നിന്ന് പണം പിൻവലിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്.

എടിഎം കിയോസ്‌കിന്റെ വാതിൽ തള്ളുന്നതിനിടെ സമീപത്തെ ഇലക്‌ട്രിക് പോസ്റ്റിന് അടുത്തുള്ള ഇരുമ്പ് തൂൺ അബദ്ധത്തിൽ പിടിച്ചു. കേടായ കേബിളിൽ നിന്ന് വൈദ്യുതി ചോരുന്നുണ്ടായിരുന്നു. ആഘാതത്തിൽ ചന്ദ്രൻ റോഡിലേക്ക് തെറിച്ചുവീണു. കണ്ടുനിന്നവർ ഓടിയെത്തി ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി.‌ സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Tags: Fengal CycloneCyclone FengalOdisha workerbody found floating outside
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies