ബംഗ്ലാദേശിലെ സന്യാസിമാരുടെ അറസ്റ്റ് മനുഷ്യാവകാശ ലംഘനമെന്ന് ഭാരതീയ വിചാരകേന്ദ്രം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബംഗ്ലാദേശിലെ സന്യാസിമാരുടെ അറസ്റ്റ് മനുഷ്യാവകാശ ലംഘനമെന്ന് ഭാരതീയ വിചാരകേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2024, 08:07 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കള്ളക്കേസ് ചുമത്തി അന്താരാഷ്‌ട്ര കൃഷ്ണാവബോധ പ്രസ്ഥാനത്തിലെ രണ്ട് സന്ന്യാസിമാരെ ബംഗ്ലാദേശ് സർക്കാർ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച സംഭവം നഗ്‌നമായ മനുഷ്യാവകാശ ലംഘനമാണെന്ന് ഭാരതീയ വിചാരകേന്ദ്രം. ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകിയത് കൊണ്ടാണ് സർക്കാർ സന്ന്യസിമാർക്കെതിരെ പ്രതികാര നടപടികൾ കൈക്കൊണ്ടതെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ പ്രസ്താവനയിൽ പറഞ്ഞു.

ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കെതിരെ ഇസ്ലാമിക മതമൗലികവാദ പ്രസ്ഥാനങ്ങൾ നടത്തുന്ന കിരാതമായ ആക്രമണ പരമ്പരകളെ തടയുന്നതിൽ ബംഗ്ലാദേശ് സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടിരിക്കുകയാണെന്ന് പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നു. നിലവിലുള്ള ഭരണഘടനയെ അട്ടിമറിച്ച് ഒരു മതാധിഷ്ഠിത ഭരണം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിന്റെ മുന്നോടിയാണ് ഇപ്പോഴത്തെ ന്യൂനപക്ഷ വേട്ട എന്ന ആരോപണത്തിന് മറുപടി പറയാൻ മുഹമ്മദ് യൂനിസ് സർക്കാരിന് ബാധ്യതയുണ്ടെന്നും ഭാരതീയ വിചാരകേന്ദ്രം ചൂണ്ടിക്കാട്ടി.

മുസ്ലീങ്ങൾക്ക് മഹാഭൂരിപക്ഷമുള്ള ബംഗ്ലാദേശിൽ അവശേഷിക്കുന്ന മറ്റ് മത വിഭാഗങ്ങളെ ഭയപ്പെടുത്തി പലായനം ചെയ്യുവാൻ സാഹചര്യം സൃഷ്ടിക്കുകയാണ് ഇസ്ലാമിക തീവ്രവാദികളുടെ ഗുഢലക്ഷ്യം. ഇതിനെതിരെ ഉറച്ച നിലപാടു കൈക്കൊള്ളണമെന്നും സന്യാസിമാരുടെ മോചനം ഉറപ്പുവരുത്തണമെന്നും ഭാരത സർക്കാരിനോടും, ഐക്യരാഷ്‌ട്ര സംഘടന ഉൾപ്പെടെയുള്ള അന്തർദേശീയ മനുഷ്യാവകാശ സംരക്ഷണ പ്രസ്ഥാനങ്ങളോടും ഭാരതീയ വിചാരകേന്ദ്രം അഭ്യർത്ഥിച്ചു.

Tags: bangladeshbharatheeya vichara kendramഭാരതീയ വിചാരകേന്ദ്രംChinmoy Krishna Dasബംഗ്ലാദേശ് സർക്കാർആർ. സഞ്ജയൻ
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies