ലൈറ്റ് ഹൗസിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കിടെ ലഭിച്ചത് 132 വർഷം പഴക്കമുള്ള കുപ്പിയും ,അതിലൊരു കത്തും .സ്‌കോട്ട്‌ലൻഡിലാണ് സംഭവം . കിർക്‌കാമിലെ കോൺസ്വാൾ ലൈറ്റ്‌ഹൗസ് 1817 ലാണ് നിർമ്മിച്ചത്. ഇപ്പോൾ ഇതിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ എത്തിയതാണ് 36 കാരനായ എഞ്ചിനീയർ റോസ് റസ്സൽ .അതിനിടെയാണ് ഭിത്തിയിലെ പാനലികൾക്ക് പിന്നിൽ കുടുങ്ങിയ കുപ്പി കണ്ടെത്തിയത്.
1892 സെപ്തംബർ 4-ന് എഴുതിയ കുറിപ്പാണിൽ ഉള്ളത് . വിപ്ലവകരമായ ലൈറ്റ് സിസ്റ്റം സ്ഥാപിച്ച മൂന്ന് എഞ്ചിനീയർമാരുടെയും അവിടെ ജോലി ചെയ്ത മൂന്ന് ലൈറ്റ്ഹൗസ് കീപ്പർമാരുടെയും പേരുകൾ ഇതിൽ ഉണ്ട്.
ജെയിംസ് വെൽസ് എഞ്ചിനീയർ, ജോൺ വെസ്റ്റ്വുഡ് മിൽറൈറ്റ്, ജെയിംസ് ബ്രാഡി എഞ്ചിനീയർ, ഡേവിഡ് സ്കോട്ട് ലേബർ, ജെയിംസ് മിൽനെ ആൻഡ് സൺ എഞ്ചിനീയേഴ്സ്, മിൽട്ടൺ ഹൗസ് വർക്ക്സ്, എഡിൻബറോ എന്നിവരുടെ സ്ഥാപനമാണ് വിളക്ക് നിർമ്മിച്ചത് എന്നും കുറിപ്പിൽ പറയുന്നു.















