കൂറില്ലെങ്കിൽ കരുണയുമില്ല; 135 കോടി രൂപ വൈദ്യുതി ബിൽ കുടിശ്ശിക ഉടൻ അടയ്ക്കണം; ബംഗ്ലാദേശിനോട് ത്രിപുര
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൂറില്ലെങ്കിൽ കരുണയുമില്ല; 135 കോടി രൂപ വൈദ്യുതി ബിൽ കുടിശ്ശിക ഉടൻ അടയ്‌ക്കണം; ബംഗ്ലാദേശിനോട് ത്രിപുര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2024, 03:24 pm IST
FacebookTwitterWhatsAppTelegram

ധാക്ക: വൈദ്യുതി ബിൽ കുടിശ്ശിക എത്രയും വേ​ഗം നൽകാൻ ബം​ഗ്ലാദേശിനോട് ആവശ്യപ്പെട്ട് ത്രിപുര. 135 കോടി രൂപ വൈദ്യുതി കുടിശ്ശിക ഉടൻ തീർപ്പാക്കണമെന്നാണ് ആവശ്യം. എൻടിപിസി വിദ്യുത് വ്യാപാര നിഗം ​​ലിമിറ്റഡ് മുഖേന നിലവിൽ വന്ന വൈദ്യുതി വ്യാപാര കരാറിന്റെ ഭാ​ഗമായാണ് ബം​ഗ്ലാദേശിന് ത്രിപുര വൈദ്യുതി നൽകിയിരുന്നത്.

ബം​ഗ്ലാദേശിൽ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് ത്രിപുര നിലപാട് കടുപ്പിച്ചതെന്നാണ് വിവരം. കഴിഞ്ഞ ശനിയാഴ്ച ധാക്കയിൽ നടന്ന വാഹനാപകടത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് ത്രിപുരയുടെ തീരുമാനത്തിലേക്ക് വഴിവച്ചതെന്ന് കരുതപ്പെടുന്നു. ബംഗ്ലാദേശിലെ ധാക്ക വഴി പോവുകയായിരുന്ന അഗർത്തല-കൊൽക്കത്ത ബസിനുനേരെ ശനിയാഴ്ച ആക്രമണം നടന്നിരുന്നു. ട്രക്കും ഓട്ടോറിക്ഷയും ഇടിച്ചുണ്ടായ അപകടത്തിന് പിന്നാലെയാണ് സമീപത്തുണ്ടായ ബസിന് നേരെയും ആൾക്കൂട്ടം തിരിഞ്ഞത്. സംഭവത്തിൽ ആളപായം ഉണ്ടായില്ലെങ്കിലും ബസിലുണ്ടായിരുന്ന ഇന്ത്യൻ യാത്രക്കാർക്ക് നേരെ ബം​ഗ്ലാദേശികൾ ഭീഷണിമുഴക്കുകയും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുകയും ചെയ്തുവെന്നാണ് പറയപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് വൈദ്യുതി കുടിശ്ശിക അടച്ചുതീർക്കണമെന്ന ആവശ്യം ബം​ഗ്ലാദേശ് കടുപ്പിച്ചത്.

2024 മെയ് മാസത്തിൽ, ബംഗ്ലാദേശ് പവർ ഡെവലപ്‌മെൻ്റ് ബോർഡിന് (ബിപിഡിബി) ത്രിപുര സ്റ്റേറ്റ് ഇലക്ട്രിസിറ്റി കോർപ്പറേഷൻ ലിമിറ്റഡ് (TSECL) വൈദ്യുതി വിതരണം ചെയ്യുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കൃത്യസമയത്ത് പണമടയ്‌ക്കുന്നതിൽ ബം​ഗ്ലാദേശ് പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു നടപടി. കഴിഞ്ഞ ഒരു വർഷമായി, ബംഗ്ലാദേശിൽ തുടരുന്ന അസ്ഥിരാവസ്ഥ കാരണം സമയബന്ധിതമായി പണമടയ്‌ക്കാൻ സർക്കാരിന് കഴിഞ്ഞില്ല. ഇത് കുടിശ്ശിക കുന്നുകൂടുന്നതിന് കാരണമായി. ഇതിനോടൊപ്പം ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളും മതന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണങ്ങളും ബം​ഗ്ലാദേശിൽ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ത്രിപുര നടപടി കടുപ്പിച്ചത്.

Tags: bangladeshtripuraelectricity billPower Trade Agreement
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies