ആറ് പള്ളികൾ ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറാൻ യാക്കോബായ സഭയ്ക്ക് നിർദേശം നൽകി സുപ്രീം കോടതി; സർക്കാരിനെ ഇടപെടുത്തരുതെന്നും നിർദ്ദേശം
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആറ് പള്ളികൾ ഓർത്തഡോക്‌സ് സഭയ്‌ക്ക് കൈമാറാൻ യാക്കോബായ സഭയ്‌ക്ക് നിർദേശം നൽകി സുപ്രീം കോടതി; സർക്കാരിനെ ഇടപെടുത്തരുതെന്നും നിർദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2024, 01:40 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: എറണാകുളം, പാലക്കാട് ജില്ലകളിലായുള്ള ആറ് പള്ളികളുടെ ഭരണം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറാൻ സുപ്രീം കോടതി യാക്കോബായ സഭയോട് നിർദേശിച്ചു. പള്ളികളിലെ സെമിത്തേരി, സ്‌കൂളുകൾ എന്നിവ ഉൾപ്പടെയുള്ള പൊതുസംവിധാനങ്ങളിൽ ഒരുവിഭാഗത്തിൽ പെട്ടവരെയും വിലക്കരുതെന്ന് സുപ്രീം കോടതി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് നിർദേശംനൽകി. ഓര്‍ത്തഡോക്‌സ് യാക്കോബായ തർക്കത്തിൽ പുറപ്പെടുവിച്ച സുപ്രധാനമായ നിർദേശത്തിലാണ് സുപ്രീം കോടതി ഇങ്ങിനെ പറഞ്ഞത്.

2017-ലെ സുപ്രീംകോടതി വിധി അനുസരിച്ച് മലങ്കര സഭയ്‌ക്കു കീഴിലുള്ള പള്ളികൾ 1934–ലെ ഭരണഘടന അനുസരിച്ചു വേണം ഭരണം നടത്തേണ്ടതെന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് നിർദേശം നൽകുന്നതെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

2017-ലെ വിധിക്കുശേഷം യാക്കോബായ സഭ നൽകിയ പല പ്രത്യേക അനുമതി ഹർജികളും സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് സഭയ്‌ക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകരായ രഞ്ജിത്ത് കുമാർ, ശ്യാം ദിവാന്‍ എന്നിവർ ചൂണ്ടിക്കാട്ടി. പക്ഷെ 2017-ലെ വിധി നടപ്പാക്കാന്‍ തയ്യാറാകാത്ത യാക്കോബായ വിഭാഗത്തിന്റെ നടപടി കോടതിയലക്ഷ്യമാണെന്ന് കോടതി നിലപാടെടുത്തു. യാക്കോബായ സഭയുടെ ആവശ്യങ്ങൾ കേൾക്കണെമെങ്കിൽ പള്ളികളുടെ ഭരണം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്നും സുപ്രീം കോടതി നിർദേശിച്ചു. മലങ്കര സഭാതർക്കവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സൗഹൃദപരമായി പരിഹരിക്കാനാണ് സുപ്രീം കോടതി ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

യാക്കോബായ സഭ രണ്ടാഴ്ചയ്‌ക്കുള്ളിൽ ആറ് പള്ളികളുടെ ഭരണം കൈമാറിയെന്ന സത്യവാങ്മൂലം സുപ്രീം കോടതിക്ക് സമർപ്പിക്കണം.
ഓര്‍ത്തഡോക്‌സ്- യാക്കോബായ തർക്കത്തിലുള്ള പള്ളികളുടെ ഭരണം ഏറ്റെടുക്കാൻ പോലീസിനെ അയക്കുന്നതിനെയും സുപ്രീം കോടതി വിമർശിച്ചു. പള്ളികൾ മത സ്ഥാപനങ്ങളാണ്. അവിടേക്ക് പോലീസിനെ അയക്കുന്നതിനോട് യോജിക്കുന്നില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ഇത്തരം കാര്യങ്ങളിൽ പോലീസിന്റെ ഇടപെടൽ ആവശ്യപ്പെടരുതെന്ന് ഓര്‍ത്തഡോക്‌സ് സഭയ്‌ക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകരോട് നിർദേശിച്ചു. സർക്കാർ ഭരണം ഏറ്റെടുത്ത് നൽകണമെന്ന് ആവശ്യപ്പെടുന്നവർ പള്ളികളുടെ കണക്കുകൾകൂടി സർക്കാരിനെ ഏൽപ്പിക്കാൻ തയ്യാറാകണമെന്നും സുപ്രീം കോടതി പരാമർശിച്ചു.

ഓടക്കൽ സെൻ്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി, പുളിന്താനം സെൻ്റ് ജോൺസ് ബെസ്‌ഫേജ് ഓർത്തഡോക്‌സ് സിറിയൻ പള്ളി, എറണാകുളം ജില്ലയിലെ മഴുവന്നൂർ സെൻ്റ് തോമസ് ഓർത്തഡോക്‌സ് പള്ളി, മംഗലം ഡാം സെൻ്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി, പാലക്കാട് ജില്ലയിലെ ചെറുകുന്നം സെൻ്റ് തോമസ് ഓർത്തഡോക്സ് സുറിയാനി പള്ളി എന്നിവയുമായി ബന്ധപ്പെട്ടാണ് ഉത്തരവ്.

മുൻ ചീഫ് സെക്രട്ടറി ഡോ. വി. വേണു, പോലീസ് മേധാവി ഷെയ്ഖ്‌ ദർവേഷ് സാഹിബ്, അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, സെൻട്രൽ സോൺ ഐ.ജി. നീരജ് കുമാർ ഗുപ്ത, എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, എറണാകുളം റൂറൽ എസ്.പി. വിവേക് കുമാർ, പാലക്കാട് കളക്ടർ എസ്. ചിത്ര, പാലക്കാട് എസ്.പി. ആർ. ആനന്ദ് തുടങ്ങി രണ്ട് ഡസനോളം ഉദ്യോഗസ്ഥർക്കെതിരെ തർക്കത്തിലുളള പള്ളികളുടെ ഭരണം ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് നൽകാത്തത് ആരോപിച്ചാണ് കേരള ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചത്. ഈ നടപടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ സുപ്രീം കോടതിയെ സമീപിച്ചത്. കോടതിയലക്ഷ്യ നടപടികളിൽ ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഉദ്യോഗസ്ഥരെ സുപ്രീം കോടതി ഒഴിവാക്കി.

യാക്കോബായ സഭയ്‌ക്കുവേണ്ടി സംസ്ഥാന സർക്കാർ രാഷ്‌ട്രീയമായ തീരുമാനങ്ങൾ എടുക്കുന്നുവെന്ന് ഓര്‍ത്തഡോക്‌സ് സഭയ്‌ക്കായി ഹാജരായ സീനിയർ അഭിഭാഷകൻ കൃഷ്‌ണൻ വേണുഗോപാൽ സുപ്രീം കോടതിയിൽ ആരോപിച്ചു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് രാഷ്‌ട്രീയ തീരുമാനങ്ങൾ എടുക്കാൻ അധികാരമുണ്ടെന്നും ആര് ആർക്ക് പിന്തുണ നൽകുന്നു എന്നത് തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Tags: Supreme Courtyakkobayaorthodox sabhajacobite church
Share
Tweet
SendShare

More News from this section

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

Latest News

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies