വയറ് വീർക്കുന്നുണ്ടോ, ശാരീരിക അസ്വസ്ഥകൾ അലട്ടുന്നോ...; ദഹനക്കേടിന് ഉത്തമ പരിഹാരമിതാ
Monday, September 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വയറ് വീർക്കുന്നുണ്ടോ, ശാരീരിക അസ്വസ്ഥകൾ അലട്ടുന്നോ…; ദഹനക്കേടിന് ഉത്തമ പരിഹാരമിതാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2024, 06:23 pm IST
Facebook
Twitter
WhatsAppTelegram

പ്രായഭേദമന്യേ എല്ലാവരെയും ബാധിക്കുന്നൊരു പ്രശ്നമാണ് ദഹനക്കേട്. ആ​ഹാരം കഴിക്കാതിരുന്നാലും ചില ഭക്ഷണങ്ങൾ കഴിച്ചാലും ചിലർക്ക് ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ​ഗുളിക കഴിച്ചും മറ്റ് നുറുങ്ങുവി​ദ്യകളിലൂടെയും ഇത് മാറ്റുമെന്നല്ലാതെ ശാശ്വതമായൊരു പരിഹാരം കണ്ടെത്താൻ നമുക്ക് സാധിക്കാതെ വരുന്നു. തണുപ്പുകാലത്ത് ദഹനക്കേട് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് ചില പഠനങ്ങൾ പറയുന്നത്. തണുപ്പുകാലങ്ങളിൽ കട്ടി കുറഞ്ഞ ആഹാരങ്ങൾ കഴിച്ചാൽ ഒരു പരിധി വരെ നമുക്ക് ദഹനപ്രശ്നങ്ങൾ ഒഴിവാക്കാം. ഇതിനായി ചില മാർ​ഗങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ചെറുചൂട് വെള്ളം കുടിക്കുക

തണുപ്പുകാലത്ത് ചെറിയ ചൂടുള്ള വെള്ളം കുടിക്കുന്നത് ശീലമാക്കുക. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ചെറുചൂട് വെള്ളം ആമാശയത്തിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇത് ദഹനം സു​​ഗമമാക്കുന്നതിന് ഉത്തമമാണ്.

ഇഞ്ചി ചായ

പൊതുവെ ​​ദഹനപ്രക്രിയകൾക്ക് ഉത്തമമാണ് ഇഞ്ചി. ഇഞ്ചിയിട്ട് തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നത് പോലെ ഇഞ്ചിയിട്ട ചായ കുടിക്കുന്നത് ദ​ഹനസംബന്ധമായ പ്രശ്നങ്ങൾക്ക് വളരെയധികം പ്രയോജനകരമാണ്. വയർ വീർക്കുന്നത് കുറയ്‌ക്കാൻ ഇഞ്ചി ചായ നല്ലതാണ്.

കട്ടി കുറഞ്ഞ ആഹാരങ്ങൾ കഴിക്കുക

തണുപ്പുകാലത്ത് കട്ടിയുള്ള ആഹാരങ്ങൾ കഴിക്കുന്നത് ദഹനപ്രക്രിയ തടസപ്പെടുത്തുന്നു. സു​ഗമമായ ദഹനത്തിന് ലഘുവായ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് നല്ലത്.

എണ്ണയും എരിവും നിറഞ്ഞ ഭക്ഷണങ്ങൾ ഒഴിവാക്കുക

കൊഴുപ്പ് കൂടിയതോ എരിവ് കൂടിയതോ ആയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം. ഇത് സു​ഗമമായ ദഹനത്തിന് വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ എണ്ണ അമിതമായി അടങ്ങിയതും എരിവ് കൂടിയതും കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

വ്യായാമം

സു​ഗമമായ ദഹനത്തിന് വ്യായാമം ചെയ്യുന്നതും നല്ലതാണ്. യോ​ഗ, സൂംബ, ഡാൻസ് എന്നിവ ആരോ​ഗ്യത്തിനും ദഹനത്തിനും സഹായകരമാണെന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.

Tags: tipsstomachDigestion
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

ഗംഗയടക്കം രാജ്യത്തെ 8 പുണ്യനദികളിൽ നിന്ന് ശേഖരിച്ച 1,008 ലിറ്റർ ജലം ,514 ദേവതകൾക്ക് കലശങ്ങൾ, 56 യാഗശാലകളും 184 കുണ്ഡങ്ങളും,7 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മീനാക്ഷി അമ്മന് മഹാകുംഭാഭിഷേകം

‘എന്തോന്നെഡേയ്, മുട്ടിലിഴയൽ മത്സരമോ?’; കോൺഗ്രസുകാർ ഡയലോഗ് അടിക്കുന്നു, സമസ്തക്കാർ പേടിപ്പിക്കുന്നു, പിന്നാലെ മുട്ടിലിഴയൽ…. റിപ്പീറ്റ്; പരിഹസിച്ച് പി. ശ്യാംരാജ്

മുട്ടിൽ മരംമുറി വഞ്ചനാക്കേസ്: അഗസ്റ്റിൻ സഹോദരന്മാർ ഇന്നും കോടതിയിൽ ഹാജരായില്ല; നിലപാട് കടുപ്പിച്ച് കോടതി, കേസ് 11ലേക്ക് മാറ്റി, വിചാരണ നീട്ടാനുള്ള ശ്രമമെന്ന് വിലയിരുത്തൽ

ഇടുക്കി മുൻ എം.എൽ.എ അഡ്വ. ജോസ് കുറ്റ്യാനി അന്തരിച്ചു

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ്; എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും 25 ദിവസത്തിലൊരിക്കൽ സിലിണ്ടർ

സ്വകാര്യ ആശുപത്രിയിലെ നേഴ്സിനെ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി

‘ശരിയത്ത് കോടതി’ക്ക് പൂട്ടിട്ട് മുംബൈ ചാരിറ്റി കമ്മീഷണർ; മൊഹക്കമ-ഇ-ശരിയ ദാറുൽ ഖുസാ റഹ്മാനിയ ട്രസ്റ്റിന്റെ രജിസ്ട്രേഷൻ റദ്ദാക്കി; ‘മുത്തലാഖ്’ നിരോധിച്ചതോടെ പുതിയ വഴികളോ?

20 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു; ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ, എഎഫ്സി അണ്ടര്‍-20 ഏഷ്യന്‍ കപ്പില്‍ ഇടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies