'ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ'; മൂന്നാമത്തെ സ്റ്റെപ്പിലെത്താൻ 18 വർഷങ്ങളെടുത്തു; ട്രാൻസിഷൻ വീഡിയോ പങ്കുവച്ച് ഉണ്ണി മുകുന്ദൻ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘ഒറ്റയ്‌ക്ക് വഴിവെട്ടി വന്നവൻ’; മൂന്നാമത്തെ സ്റ്റെപ്പിലെത്താൻ 18 വർഷങ്ങളെടുത്തു; ട്രാൻസിഷൻ വീഡിയോ പങ്കുവച്ച് ഉണ്ണി മുകുന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2024, 04:48 pm IST
Facebook
Twitter
WhatsAppTelegram

ട്രാൻസിഷൻ വീഡിയോ പങ്കുവച്ച് ഉണ്ണി മുകുന്ദൻ. ഫെയ്സ്ബുക്കിലൂടെ പങ്കുവച്ച വീഡിയോ നിമിഷങ്ങൾക്കകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. മെട്രോ മനോരമയുടെ പ്രോ​ഗ്രാം മിസ്റ്റർ ഹാൻഡിന്റെ ​ഗ്രാന്റ് ഫിനാലെ വേദിയിൽ നിന്ന് മാർക്കോയിൽ എത്തിനിൽക്കുന്ന ഉണ്ണിമുകുന്ദനെയാണ് ട്രാൻസിഷൻ വീഡിയോയിൽ കാണാൻ കഴിയുന്നത്.

മിന്നലായി വന്ന ഉണ്ണി മുകുന്ദൻ മാർക്കോയിൽ കാട്ടുതീയായി മാറിയിരിക്കുന്നുവെന്നാണ് ആരാധകർ പറയുന്നത്. ‘സൂപ്പർ സ്റ്റാർ ഉണ്ണി മുകുന്ദൻ എന്ന് ഉറപ്പിച്ച് പറയാം, ഒറ്റയ്‌ക്ക് വഴിവെട്ടി വന്നവൻ, കഠിനാദ്ധ്വാനത്തിലൂടെയും പരിശ്രമത്തിലൂടെയും ആ​ഗ്രഹം നേടിയെടുത്തു’ എന്നിങ്ങനെയാണ് ആരാധകർ കുറിക്കുന്നത്.

ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് ചുവടുവച്ച ഉണ്ണി മുകുന്ദൻ തത്സമയം ഒരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് നായകവേഷത്തിലെത്തുന്നത്. പിന്നീട് പുറത്തിറങ്ങിയ മല്ലുസിം​ഗ്, വിക്രമാദിത്യൻ, ചാണക്യതന്ത്രം, ഇര തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറി.

ഉണ്ണി മുകുന്ദന്റെ കരിയർ മാറ്റിയെഴുതിയ ജനപ്രിയ ചിത്രമായിരുന്നു മാളികപ്പുറം. സിനിമയിലെ ഉണ്ണി മുകുന്ദന്റെ പ്രകടനത്തിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിച്ചത്. പിന്നീട് റിലീസ് ചെയ്ത മേപ്പടിയാൻ, ജയ് ​ഗണേഷ്, തമിഴ് ചിത്രം​ ​ഗരുഡൻ എന്നിവയും തിയേറ്ററുകളിൽ വലിയ ആവേശമായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുത്തൻ ചിത്രം മാർക്കോയ്‌ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇതുവരെ ചെയ്യാത്ത വ്യത്യസ്തമായ വേഷത്തിലാണ് ഉണ്ണി മുകുന്ദൻ മാർക്കോയിലെത്തുന്നത്. ക്രിസ്തുമസ് റിലീസായി ഡിസംബർ 20-നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Tags: facebookUNNIMUKUNDANPosttransition video
Share
Tweet
SendShare

More News from this section

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

മമ്മൂട്ടിയുടെ കാരിക്കാമുറി ഷൺമുഖൻ തിരിച്ചെത്തുമെന്ന പ്രചാരണം;കൊച്ചിയുടെ പശ്ചാത്തലത്തിൽ രഞ്ജിത്തിന്റെ റിയലിസ്റ്റിക് ആക്ഷൻ ത്രില്ലർ,‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 18ന് എത്തുന്നു

Latest News

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies