പുഷ്പ- 2 റിലീസ് ചെയ്യാനിരിക്കെ വൈറലായി അല്ലു അർജുന്റെ മകൻ അയാന്റെ കത്ത്. അല്ലു അർജുനെ കുറിച്ചാണ് അയാൻ എഴുതുന്നത്. ലോകത്തിലെ മഹാനടൻ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് അയാൻ കത്ത് തുടങ്ങുന്നത്. പത്ത് വയസുകാരനായ മകൻ എന്നതിലുപരി അല്ലു അർജുന്റെ കടുത്ത ആരാധകനായാണ് അയാൻ കത്ത് എഴുതിയിരിക്കുന്നത്. മകന്റെ കത്ത് അല്ലു അർജുൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ‘എനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം’- എന്ന് കുറിച്ചുകൊണ്ടാണ് അല്ലു അർജുൻ കത്ത് പങ്കുവച്ചത്.
നിങ്ങളുടെ വിജയത്തിൽ ഞാൻ എത്രത്തോളം അഭിമാനിക്കുന്നുവെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല. നിങ്ങളുടെ കഠിനാധ്വാനവും പരിശ്രമവും കൊണ്ടാണ് ഇത്രയും ഉയരത്തിൽ നിങ്ങൾ എത്തിനിൽക്കാൻ സാധിച്ചത്. ഇന്ന് ഒരു സ്പെഷ്യൽ ദിവസമാണ്. ലോകത്തിലെ ഏറ്റവും മഹാനടന്റെ ചിത്രം പുറത്തിറങ്ങാൻ പോവുകയാണ്.
ഈ സമയത്തുള്ള നിങ്ങളുടെ ഇമോഷൻസ് എന്താണെന്ന് എനിക്കറിയാം. പുഷ്പ ഒരു സിനിമ മാത്രമല്ല. സ്നേഹത്തിന്റെയും പ്രയത്നത്തിന്റെയുമൊപ്പമുള്ള നിങ്ങളുടെ വലിയ യാത്രയുടെ റിസൾട്ടാണ്. പുഷ്പ -2 ന്റെ എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകൾ അറിയിക്കുന്നു.
നിങ്ങളാണ് എന്നും എന്റെ ഹീറോ. ലോകമെമ്പാടും നിങ്ങൾക്ക് ആരാധകരുണ്ട്. പക്ഷേ, ഞാനായിരിക്കും എന്നും നിങ്ങളുടെ നമ്പർ വൺ ആരാധകൻ- എന്നായിരുന്നു അയാന്റെ വാക്കുകൾ.