മോദിയുമായി കൂടിക്കാഴ്ച; 'പുലരിയെ ഓര്‍ത്തുവെക്കാം' എന്ന് രാഘവ് ഛദ്ദ, പഞ്ചാബില്‍ ബിജെപിയുടെ പുതിയ നീക്കമോ?
Saturday, August 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോദിയുമായി കൂടിക്കാഴ്ച; ‘പുലരിയെ ഓര്‍ത്തുവെക്കാം’ എന്ന് രാഘവ് ഛദ്ദ, പഞ്ചാബില്‍ ബിജെപിയുടെ പുതിയ നീക്കമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2026, 09:50 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബിജെപി എംപി രാഘവ് ഛദ്ദ നടത്തിയ അപ്രതീക്ഷിത കൂടിക്കാഴ്ച പഞ്ചാബ് രാഷ്‌ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. ശനിയാഴ്ച രാവിലെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെ ‘ഓര്‍ത്തുവെക്കാവുന്ന പ്രഭാതം’ എന്നാണ് ഛദ്ദ വിശേഷിപ്പിച്ചത്. കൂടിക്കാഴ്ചയില്‍ എന്താണ് ചര്‍ച്ച ചെയ്തതെന്ന് ഛദ്ദ വ്യക്തമാക്കിയില്ല. എന്നാല്‍ വിശദവും ഏറെ പ്രയോജനപ്രദവുമായ കൂടിക്കാഴ്ചയായിരുന്നുവെന്നും പ്രധാനമന്ത്രിയുടെ സമയം ലഭിച്ചതിലും അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളും കാഴ്ചപ്പാടുകളും അറിയാന്‍ കഴിഞ്ഞതിലും നന്ദിയുണ്ടെന്നും ഛദ്ദ പ്രതികരിച്ചു.

പഞ്ചാബിലെ നിലവിലെ രാഷ്‌ട്രീയ സാഹചര്യവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായി റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പഞ്ചാബില്‍ ബിജെപി രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയ സാഹചര്യത്തിലാണ് കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്. ഈ വര്‍ഷം ഏപ്രിലിലാണ് ആം ആദ്മി പാര്‍ട്ടിയില്‍നിന്ന് വിട്ടുനിന്ന രാഘവ് ഛദ്ദ ഉള്‍പ്പെടെ ഏഴ് രാജ്യസഭാ എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നത്. ഏഴ് പേരില്‍ ആറ് പേരും പഞ്ചാബില്‍ നിന്നുള്ളവരാണ്.

ആം ആദ്മി പാര്‍ട്ടിയുടെ തുടക്കം മുതല്‍ ഒപ്പമുണ്ടായിരുന്ന ഛദ്ദ, 2022ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും സംസ്ഥാനത്ത് എഎപിയുടെ ചരിത്രവിജയത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ബിജെപിയുടെ ഭാഗമായതോടെ പഞ്ചാബില്‍ ഛദ്ദയ്‌ക്ക് കൂടുതല്‍ സജീവമായ രാഷ്‌ട്രീയ ചുമതല ലഭിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. പഞ്ചാബിലെ തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തെക്കുറിച്ചുള്ള പരിചയത്തിനൊപ്പം ജലന്ധറുമായി കുടുംബബന്ധമുള്ളതും നഗരമേഖലകളിലെ സ്വാധീനവും ബിജെപിക്ക് ഗുണകരമാകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങളുടെ പ്രതീക്ഷ.

എഎപിയില്‍നിന്ന് ബിജെപിയിലേക്ക് എത്തിയ ഛദ്ദയ്‌ക്ക് സംസ്ഥാനത്ത് നിര്‍ണായക ചുമതല നല്‍കാനുള്ള സാധ്യതയും രാഷ്‌ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെയാണ് മോദിയുമായുള്ള കൂടിക്കാഴ്ച.

Tags: Raghav ChadhaMEETS NARENDRA MODI
Share
Tweet
SendShare

More News from this section

ഡീപ്ഫെയ്‌ക്കുകള്‍ക്ക് പൂട്ടിടാന്‍ കേന്ദ്രം; അല്‍ഗോരിതം അടിമുടി മാറ്റാന്‍ മെറ്റയോട് നിര്‍ദേശം

പഞ്ചനക്ഷത്ര ഹോട്ടലുകളിലെ അടുക്കളകളില്‍ ഞെട്ടിക്കുന്ന കാഴ്ചകള്‍; പൂപ്പല്‍ പിടിച്ച പച്ചക്കറികളും കാലാവധി കഴിഞ്ഞ പാലും പിടികൂടി

യുപിഐ ഇടപാടുകള്‍ക്ക് ഇനി പണം നല്‍കണോ? ഗൂഗിള്‍പേ, ഫോണ്‍പേ ഉപയോക്താക്കള്‍ അറിയേണ്ട നിര്‍ണായക പ്രഖ്യാപനവുമായി കേന്ദ്രം

‘ബോംബ് നിര്‍മിക്കാനും അക്രമത്തിനും പ്രേരണ’; തീവ്രവാദ ബന്ധമുള്ള 114 ഉള്ളടക്കങ്ങള്‍ നിരോധിച്ച് മഹാരാഷ്‌ട്ര സര്‍ക്കാര്‍

‘അടുത്ത 30 വര്‍ഷം നിര്‍ണായകം’; വികസിത ഭാരതത്തിന്റെ ദിശ നിശ്ചയിക്കുക യുവതലമുറ: ഐ.ഐ.ടി. വിദ്യാര്‍ഥികളോട് പ്രധാനമന്ത്രി

കോൺഗ്രസ് നേതാവും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വ്യവസായിയുമായ ഡേവിഡ് ഡിസൂസ പട്ടാപ്പകൽ വെടിയേറ്റ് മരിച്ചു

Latest News

മോദിയുമായി കൂടിക്കാഴ്ച; ‘പുലരിയെ ഓര്‍ത്തുവെക്കാം’ എന്ന് രാഘവ് ഛദ്ദ, പഞ്ചാബില്‍ ബിജെപിയുടെ പുതിയ നീക്കമോ?

അര്‍ജുന്‍ ആയങ്കി ഒളിവില്‍ പോകാന്‍ ഉപയോഗിച്ച കാര്‍ കസ്റ്റഡിയില്‍; അഞ്ച് സഹായികള്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതി; യുവാവ് അറസ്റ്റില്‍

പെരിങ്ങോം സി.ആര്‍.പി.എഫ് ക്യാമ്പില്‍ ഹെഡ് കോണ്‍സ്റ്റബിളിനെ മരിച്ച നിലയില്‍ കണ്ടെത്തി

മെസ്സിയുടെ ഏറ്റവും വലിയ കരുത്ത് ഇനി ഓര്‍മ; പിതാവ് ഹോര്‍ഹെ മെസ്സി അന്തരിച്ചു

ഒന്‍പതാം ദിവസവും നിരാശ; മുതലപ്പൊഴിയില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ വീണ്ടും മുടങ്ങി

കോന്നി ആനക്കൂട്ടില്‍ ആനയുടെ ആക്രമണം; പാപ്പാന് ദാരുണാന്ത്യം

സായ് സുദര്‍ശന്‍ പുറത്ത്; ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റില്‍ ഇന്ത്യക്ക് വന്‍ തിരിച്ചടി, മൂന്നാം നമ്പറില്‍ പുതിയ താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies