പഞ്ചനക്ഷത്ര ഹോട്ടലുകളിലെ അടുക്കളകളില്‍ ഞെട്ടിക്കുന്ന കാഴ്ചകള്‍; പൂപ്പല്‍ പിടിച്ച പച്ചക്കറികളും കാലാവധി കഴിഞ്ഞ പാലും പിടികൂടി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഞ്ചനക്ഷത്ര ഹോട്ടലുകളിലെ അടുക്കളകളില്‍ ഞെട്ടിക്കുന്ന കാഴ്ചകള്‍; പൂപ്പല്‍ പിടിച്ച പച്ചക്കറികളും കാലാവധി കഴിഞ്ഞ പാലും പിടികൂടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2026, 09:39 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: നഗരത്തിലെ ആഡംബര ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നല്‍ പരിശോധനയില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തി. പൂപ്പല്‍ പിടിച്ച പച്ചക്കറികള്‍, കാലാവധി കഴിഞ്ഞ പാല്‍, പഴകിയ മാംസം, മത്സ്യം, ബേക്കറി ഉത്പന്നങ്ങള്‍ എന്നിവയാണ് പരിശോധനയില്‍ കണ്ടെത്തിയത്. വൃത്തിഹീനമായ അടുക്കളകളും ഭക്ഷണം സൂക്ഷിക്കുന്നതിലെ വീഴ്ചകളും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഭക്ഷ്യസുരക്ഷാ-ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ചയാണ് ബെംഗളൂരുവിലെ വിവിധ മേഖലകളിലുള്ള 26 ത്രീസ്റ്റാര്‍, ഫൈവ്സ്റ്റാര്‍ ഹോട്ടലുകളില്‍ പ്രത്യേക പരിശോധന നടത്തിയത്. ബൃഹത് ബെംഗളൂരു മഹാനഗര പാലികെയുടെ പരിധിയിലെ എല്ലാ സോണുകളിലും 30 ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘങ്ങളാണ് പരിശോധന നടത്തിയത്.

ഹോട്ടലുകളുടെ അടുക്കളകളിലും സ്റ്റോറുകളിലും നടത്തിയ പരിശോധനയിലാണ് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുടെ ഗുരുതര ലംഘനങ്ങള്‍ കണ്ടെത്തിയത്. പൂപ്പല്‍ ബാധിച്ച പച്ചക്കറികളും ഭക്ഷ്യവസ്തുക്കളും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കാലാവധി കഴിഞ്ഞ പാലും പാലുത്പന്നങ്ങളും ബേക്കറി ഉത്പന്നങ്ങളും കൂടാതെ ചിക്കന്‍, മട്ടണ്‍, മത്സ്യം, മറ്റ് മാംസ ഉത്പന്നങ്ങളും സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. ചില ഹോട്ടലുകളില്‍ വെജിറ്റേറിയന്‍, നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ പ്രത്യേകം സൂക്ഷിക്കുന്നതിലും വീഴ്ച കണ്ടെത്തി. ഭക്ഷ്യവസ്തുക്കളുടെ ലേബലിങ്ങിലും ഭക്ഷ്യവസ്തുക്കളുടെ തെറ്റായ പേരിലുള്ള വില്‍പ്പനയിലും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ബന്ധിത ലേബലിങ് മാനദണ്ഡങ്ങളിലും ലംഘനങ്ങള്‍ കണ്ടെത്തി.

പരിശോധനയ്‌ക്കിടെ ഒരു ഹോട്ടലിലെ അടുക്കള ജീവനക്കാര്‍ ബേക്കറി ഉത്പന്നങ്ങള്‍ മാലിന്യക്കൂമ്പാരത്തിലേക്ക് മാറ്റുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ദി ലളിത് അശോക് (അനെക്‌സ് സൗത്ത്) ഹോട്ടലില്‍ നിന്ന് 76 കിലോ മാംസവും 200 കിലോ പച്ചക്കറികളും പിടികൂടി. 32 ലിറ്റര്‍ കാലാവധി കഴിഞ്ഞ പാലും കണ്ടെത്തി നശിപ്പിച്ചു. ഷാങ്ഗ്രി-ല ബെംഗളൂരുവില്‍ നിന്ന് 15 കിലോ മാംസവും ഫോര്‍ സീസണ്‍സ് ഹോട്ടലില്‍ നിന്ന് 19 കിലോ മാംസവും പിടിച്ചെടുത്തു. വിവാന്ത ബെംഗളൂരു വൈറ്റ്ഫീല്‍ഡില്‍ നിന്ന് മൂന്ന് കിലോ കാലാവധി കഴിഞ്ഞ ബേക്കറി ഉത്പന്നങ്ങളും താജ് യശ്വന്ത്പൂരില്‍ നിന്ന് 72 കിലോ മാംസവും പിടികൂടി.

ഏറ്റവും വലിയ പിടിച്ചെടുക്കല്‍ നടന്നത് റാഡിസണ്‍ ബ്ലൂ (ദി ആട്രിയ) ഹോട്ടലിലായിരുന്നു. ഇവിടെ നിന്ന് 105 കിലോ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളാണ് പിടിച്ചെടുത്തത്. ഇതില്‍ 50 കിലോ ചിക്കന്‍, 23 കിലോ മാംസം, ഏഴ് കിലോ മത്സ്യം, 25 കിലോ പച്ചക്കറികള്‍ എന്നിവ ഉള്‍പ്പെടുന്നു. പരിശോധനയുടെ ഭാഗമായി 35 ഭക്ഷ്യസാമ്പിളുകള്‍ ശേഖരിച്ച് ഭക്ഷ്യ ലബോറട്ടറിയിലേക്ക് അയച്ചു. ചായപ്പൊടി, ചിക്കന്‍, മട്ടണ്‍, മത്സ്യം, ഭക്ഷ്യ എണ്ണ, മുളകുപൊടി, മഞ്ഞള്‍പ്പൊടി, തക്കാളി സോസ്, നാരങ്ങാനീര്, ചീസ്, പപ്പടം, കശുവണ്ടി, ഇഞ്ചി, കുരുമുളകുപൊടി, വിവിധ മസാലപ്പൊടികള്‍, പാല്‍ എന്നിവയുടെ സാമ്പിളുകളാണ് പരിശോധനയ്‌ക്ക് അയച്ചത്.

നിയമലംഘനങ്ങള്‍ കണ്ടെത്തിയ ഹോട്ടലുകള്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടീസ് നല്‍കി. ലബോറട്ടറി പരിശോധനാ ഫലത്തിന്റെയും ബന്ധപ്പെട്ട നിയമവ്യവസ്ഥകളുടെയും അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന ഹോട്ടലുകള്‍ക്കും റസ്റ്ററന്റുകള്‍ക്കുമെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന ശക്തമാകുന്നതിനിടെയാണ് ബെംഗളൂരുവിലും വ്യാപക പരിശോധന നടന്നത്.

Tags: raidfive-star hotelbengaluru
Share
Tweet
SendShare

More News from this section

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies