സാരിയിൽ പുത്തൻ ലുക്കിൽ പങ്കുവച്ച കാവ്യ മാധവന്റെ ചിത്രങ്ങൾ വൈറലാകുന്നു. സ്വന്തം വസ്ത്ര ബ്രാൻഡായ ലക്ഷ്യയുടെ സാരിയാണ് താരം ധരിച്ചിരിക്കുന്നത്. സെലിബ്രറ്റി ഫോട്ടോഗ്രാഫറായ അനൂപ് ഉപാസന പകർത്തിയ ചിത്രങ്ങളിൽ കാവ്യയെ കാണാൻ ഒരു പ്രത്യേക ഭംഗിയെന്നാണ് ആരാധകർ പറയുന്നത്. അമൽ അജിത് കുമാറാണ് മേക്കപ്പും ഹെയർ സ്റ്റൈലിംഗും ചെയ്തിരിക്കുന്നത്.
ബ്രാൻഡ് പ്രൊമോഷനുമായി ബന്ധപ്പെട്ട് പകർത്തിയ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. കസവിൽ നിറഞ്ഞ സാരിയാണ് താരം ധരിച്ചിട്ടുള്ളത്. സിംപിൾ ലുക്കിലെത്തിയ കാവ്യയുടെ ചിത്രങ്ങൾ വൈറലായതോടെ രൂപമാറ്റവും ആൾക്കാർ ശ്രദ്ധിച്ചു.
താരം ഫിറ്റ്ൻസിൽ ശ്രദ്ധിക്കുന്നുണ്ടെന്നും ശരീരഭാരം നന്നായി കുറച്ചെന്നുമാണ് ആരാധകരുടെ കമൻ്റുകൾ. സിനിമയിൽ നിന്ന് ഇടവേളയെടുത്ത് വീട്ടമ്മയായതോടെ ബിസിനസിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് മലയാളികളുടെ പ്രിയതാരം. ലക്ഷ്യയുടെ ബ്രാൻഡിൽ തിളങ്ങാൻ ഇടയ്‌ക്കൊക്കെ മീനാക്ഷി ദിലീപും മോഡലായി എത്താറുണ്ട്.
View this post on Instagram
“>