പേടകങ്ങൾ പല തവണയായി വിക്ഷേപിക്കും; ബഹിരാകാശത്ത് കൂട്ടിയോജിപ്പിക്കും, പിന്നാലെ ഒന്നിച്ച് പ്രയാണം; 'സ്‌പാഡെക്സ്' കുതിപ്പിന് ഇന്ത്യ; വിക്ഷേപണം ഈ മാസം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പേടകങ്ങൾ പല തവണയായി വിക്ഷേപിക്കും; ബഹിരാകാശത്ത് കൂട്ടിയോജിപ്പിക്കും, പിന്നാലെ ഒന്നിച്ച് പ്രയാണം; ‘സ്‌പാഡെക്സ്’ കുതിപ്പിന് ഇന്ത്യ; വിക്ഷേപണം ഈ മാസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2024, 07:25 am IST
Facebook
Twitter
WhatsAppTelegram

വ്യത്യസ്തയാർന്ന പരീക്ഷണങ്ങൾ നടത്തി ലോകശ്രദ്ധയകർഷിക്കുന്ന ബഹിരാകാശ ഏജൻസികളുടെ പട്ടികയിൽ നമ്മുടെ ഇന്ത്യയുമുണ്ടെന്നത് ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കാവുന്നതാണ്. സാധാരണയായി ഒരു പേടകം വിക്ഷേപിച്ച്, ഭ്രമണപഥത്തിലെത്തിച്ച് പഠനങ്ങൾ നടത്തുന്നതാണ് പതിവ്. എന്നാൽ രണ്ട് വ്യത്യസ്ത പേടകങ്ങൾ രണ്ട് തവണയായി വിക്ഷേപിച്ച് ബഹിരാകാശത്ത് വെച്ച് കൂട്ടിയോജിപ്പിക്കുന്ന ‘സ്‌പാഡെക്സ്’ സാങ്കേതികവിദ്യ പരീക്ഷിക്കാൻ ഇസ്രോ തയ്യാറെടുക്കുകയാണ്. ഐഎസ്ആർഒ മേധാവി എസ്. സോമനാഥാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഈ മാസാവസനത്തോടെ സ്‌പെയ്‌ഡെക്‌സ് എന്ന സ്പെയ്സ് ഡോക്കിം​ഗ് എക്സ്പിരിമെൻ്റിന്റെ വിക്ഷേപണം. രണ്ട് വ്യത്യസ്ത ഉപ​ഗ്രഹങ്ങൾ വേറെ തന്നെ വിക്ഷേപിക്കും. പിഎസ്എൽവിയുടെ ചിറകേറിയാകും വിക്ഷേപണം.  തുടർന്ന് ബഹിരാകാശത്ത് വച്ച് ഇവയെ കൂട്ടിയോജിപ്പിക്കും . ഇന്ധനവും ഊർജ്ജവും കൈമാറാനും ഒരൊറ്റ പേടകം പോലെ പ്രവർത്തിക്കാനും ഇതിന് കഴിയും. പല തവണ വിക്ഷേപിച്ച വ്യത്യസ്ത ഭാ​ഗങ്ങൾ കൂട്ടി യോജിപ്പിച്ച അന്താരാഷ്‌ട്ര ബഹിരാകാശ നിലയം നിർമിച്ചതിന് സമാനമാകും ഈ പ്രക്രിയയും.

ചന്ദ്രയാൻ-4 ദൗത്യവും ഈ സാങ്കേതികവിദ്യ ഉപയോ​ഗിച്ച് നടത്താനാണ് ഇസ്രോ പദ്ധതിയിടുന്നത്. ചന്ദ്രനിലിറങ്ങി പാറയും മണ്ണും ശേഖരിച്ച് തിരികെ ഭൂമിയിലെത്തുന്നതാണ് ദൗത്യം. നിലവിലുള്ള റോക്കറ്റുകൾക്ക് വഹിക്കാവുന്നതിനേക്കാൾ ഭാരം ചന്ദ്രയാൻ പേടകത്തിനുണ്ടാകുമെന്നതിനാലാണ് രണ്ടായി വിക്ഷേപിക്കുന്നത്. ബഹിരാകാശത്ത് വച്ച് കൂട്ടിയോജിപ്പിച്ച ശേഷം അത് ചന്ദ്രനിലേക്ക് പ്രയാണം തുടരും. ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ എന്ന പേരിൽ ഇന്ത്യ വിഭാവനം ചെയ്യുന്ന ബഹിരാകാശ നിലയവും സമാന രീതിയിലാകും നിർമിക്കുക.

Tags: isroS Somanathspace docking missionSPADEX
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies