കടുത്ത ആചാരലംഘനം; ഗുരുവായൂർ ഏകാദശി ഉദയാസ്തമന പൂജ മാറ്റിയതിനെതിരെ തന്ത്രി കുടുംബം നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കടുത്ത ആചാരലംഘനം; ഗുരുവായൂർ ഏകാദശി ഉദയാസ്തമന പൂജ മാറ്റിയതിനെതിരെ തന്ത്രി കുടുംബം നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2024, 10:02 am IST
FacebookTwitterWhatsAppTelegram

എറണാകുളം: ഗുരുവായൂർ ഏകാദശി ഉദയാസ്തമന പൂജ മാറ്റിയതിനെതിരെ തന്ത്രി കുടുംബാംഗങ്ങൾ നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. ഗുരുവായൂർ ഏകാദശി ഉദയാസ്തമന പൂജ മാറ്റാനുള്ള ദേവസ്വം ബോർഡിന്റെ നടപടി ആചാര ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് കോടതി ഇന്ന് വിധി പറയുന്നത്. തിരക്ക് കണക്കിലെടുത്തും ശ്രീകോവിൽ അടച്ചിടാതെ ദർശനം സുഗമമാക്കാനുമാണ് ഏകാദശി ഉദയാസ്തമന പൂജ നവംബർ 12-ന് നടത്തിയതെന്നാണ് ഗുരുവായൂർ ദേവസ്വത്തിന്റെ വാദം.

തന്ത്രി കുടുംബത്തിന്റെ ഹർജിയിൽ ഇന്നലെ വിധി പറയാനിരുന്നതാണെങ്കിലും പിന്നീട് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് വിധി പറയുന്നത്. ഉദയാസ്തമന പൂജ വഴിപാട് മാത്രമാണെന്നും ആചാരമല്ലെന്നും തന്ത്രി അഭിപ്രായപ്പെട്ടിരുന്നെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.

ആദിശങ്കരന്റെ നിർദേശാനുസരണമാണ് ​ഗുരുവായൂരിൽ ഉദയാസ്തമന പൂജ ആരംഭിച്ചതെന്നും ചിറളയം കോവിലകമാണ് ഉദയാസ്തമന പൂജ ഏറ്റെടുത്ത് നടത്തിയതെന്നും ​ഹർജിക്കാർ പറയുന്നു. ഉത്സവം ആചാരപ്രകാരം തുടരണമെന്നാണ് 2015 -ലെ അഷ്ടമം​ഗല ദേവപ്രശ്നത്തിൽ കണ്ടത്. ഉത്സവ പൂജാരീതികളിൽ മാറ്റം വരുത്തിയാൽ ദേവചൈതന്യം കുറയുമെന്നും ഹർജിക്കാർ ഹൈക്കോടതിയിൽ വാദമുന്നയിച്ചു.

ഗുരുവായൂർ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തിലാണ് ​ഗുരുവായൂർ ഏകാ​ദശി. കാലങ്ങളായി അന്നേ ദിവസമാണ് ക്ഷേത്രത്തിൽ ഉദയാസ്തമന പൂജ നടക്കുന്നത്. ശ്രീശങ്കരാചാര്യർ ചിട്ടപ്പെടുത്തിയ പൂജാവിധി പ്രകാരമാണ് പൂജ നടക്കുക. പൂജയ്‌ക്കായി അഞ്ച് തവണ നട അടയ്‌ക്കേണ്ടതായി വരുന്നുവെന്നും ഇത് ഭക്തജനത്തിരക്കിന് കാരണമാകുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഉദയാസ്തമന പൂജ മാറ്റാൻ ദേവസ്വം തീരുമാനിച്ചത്.

Tags: guruvayoorDewsome boardernakulam
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies