ഇംപീച്ച്മെന്റ് പ്രമേയം പാസായില്ല; രക്ഷപ്പെട്ട് ദക്ഷിണ കൊറിയൻ പ്രസിഡന്റ്; പട്ടാളനിയമ വിവാദത്തിൽ നിന്ന് കഷ്ടിച്ച് തടിയൂരി 
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇംപീച്ച്മെന്റ് പ്രമേയം പാസായില്ല; രക്ഷപ്പെട്ട് ദക്ഷിണ കൊറിയൻ പ്രസിഡന്റ്; പട്ടാളനിയമ വിവാദത്തിൽ നിന്ന് കഷ്ടിച്ച് തടിയൂരി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2024, 08:58 pm IST
FacebookTwitterWhatsAppTelegram

സിയോൾ: ഇംപീച്ച്മെന്റിൽ നിന്ന് രക്ഷപ്പെട്ട് ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ. ഭരണകക്ഷിയിലെ നിയമനിർമ്മാതാക്കൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചതിനെ തുടർന്നാണ് ഇംപീച്ച്‌മെൻ്റിൽ നിന്ന് പ്രസിഡന്റ് തലനാരിഴയ്‌ക്ക് രക്ഷനേടിയത്. പ്രസിഡന്റിനെതിരെ പാർലമെൻ്റിന് പുറത്ത് വലിയ പ്രതിഷേധങ്ങൾ അരങ്ങേറുന്നതിനിടെയായിരുന്നു സംഭവം. പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാൻ കഴിയില്ലെന്ന വാർത്ത പുറത്തുവന്നതോടെ പാർലമെന്റിന് പുറത്ത് തടിച്ചുകൂടിയ പതിനായിരക്കണക്കിന് പേർ നിരാശയിലായി.

പ്രതിപക്ഷ പാർട്ടികളായിരുന്നു ഇംപീച്ച്‌മെൻ്റ് പ്രമേയം മുന്നോട്ടുവച്ചത്. ഇത് പാസാകാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമായിരുന്നു. എന്നാൽ പ്രസിഡന്റ് യൂനിന്റെ പീപ്പിൾ പവർ പാർട്ടി (പിപിപി) വോട്ടെടുപ്പ് ബഹിഷ്കരിച്ചതോടെ പ്രമേയം പരാജയപ്പെട്ടു. വോട്ട് ചെയ്ത അംഗങ്ങളുടെ എണ്ണം പ്രമേയം പാസാകാനുള്ള ഭൂരിപക്ഷത്തിന് മതിയാകാതെ വന്നു. ഇതോടെ ഇംപീച്ച്‌മെൻ്റ് പ്രമേയം അസാധുവായെന്ന് നാഷണൽ അസംബ്ലി സ്പീക്കർ വൂ വോൺ-ഷിക്ക് പ്രഖ്യാപിക്കുകയായിരുന്നു. രാജ്യവും ലോകവും ഉറ്റുനോക്കുകയാണ്, ഇത്രയും സുപ്രധാനമായ ദേശീയ വിഷയത്തിൽ വോട്ടെടുപ്പ് കൃത്യമായി നടത്താൻ കഴിയാതെ പോയത് തീർത്തും ഖേദകരമാണെന്നും സ്പീക്കർ പറഞ്ഞു.

പെട്ടന്നൊരു സുപ്രഭാതത്തിൽ രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ചതിലൂടെയായിരുന്നു പ്രസിഡന്റിനെതിരെ പ്രതിഷേധം കടുത്തത്. രാഷ്‌ട്രീയ പ്രവർത്തനവും മാദ്ധ്യമപ്രവർത്തനും പൂർണമായും നിരോധിക്കുന്ന പട്ടാളനിയമം പ്രഖ്യാപിച്ചതോടെ സൈന്യം രം​ഗത്തിറങ്ങുകയും പാർലമെന്റിന്റെ പ്രവേശനകവാടം അടയ്‌ക്കുകയും ചെയ്തു. തുടർന്നുണ്ടായ പ്രതിഷേധങ്ങൾ സംഘർഷത്തിലാണ് കലാശിച്ചത്. ഭരണകക്ഷി പ്രതിനിധികൾ തന്നെ എതിർപ്പറിയിച്ച് വോട്ട് രേഖപ്പെടുത്തുകയും ചെയ്തതോടെ വിവാദമായ പട്ടാളനിയമം പിൻവലിച്ചു. ആറ് മണിക്കൂർ മാത്രമാണ് നിയമം നിലവിലുണ്ടായിരുന്നത്. ഇതോടെ പ്രസിഡന്റിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം ഇംപീച്ച്മെന്റ് നീക്കം നടത്തുകയായിരുന്നു.

Tags: Yoon Suk Yeolsouth koreaIMPEACHMENTPresident
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies