ദമാസ്കസ് കയ്യടക്കി വിമതർ; രാജ്യം വിട്ട് സിറിയൻ പ്രസിഡന്റ്; കൊട്ടാരം കൊള്ളയടിച്ച് വിമതരുടെ ആഘോഷം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ദമാസ്കസ് കയ്യടക്കി വിമതർ; രാജ്യം വിട്ട് സിറിയൻ പ്രസിഡന്റ്; കൊട്ടാരം കൊള്ളയടിച്ച് വിമതരുടെ ആഘോഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2024, 06:26 pm IST
FacebookTwitterWhatsAppTelegram

ദമാസ്കസ്: തലസ്ഥാന ന​ഗരമായ ദമാസ്കസ് വിമതർ കയ്യടക്കിയതോടെ സിറിയയിൽ നിന്ന് മുങ്ങിയിരിക്കുകയാണ് പ്രസിഡന്റ് ബഷർ അൽ അസദ്. ഇതോടെ പ്രസിഡന്റിന്റെ കൊട്ടാരം പ്രതിപക്ഷ പാർട്ടിപ്രവർത്തകരും വിമതരും ചേർന്ന് തൂത്തുവാരി. ദശാബ്ദങ്ങൾ നീണ്ട അൽ-അസദ് കുടുംബവാഴ്ചയ്‌ക്ക് അന്ത്യം കുറിച്ചതിന്റെ ആ​ഹ്ളാദം പ്രസിഡന്റിന്റെ വസതി കൊള്ളയടിച്ചും ന​ഗരത്തിൽ പടക്കം പൊട്ടിച്ചുമാണ് വിമതർ ആഘോഷിച്ചത്.

ബഷർ അൽ അസദ് സിറിയ വിട്ടതോടെ ദമാസ്കസിലെ പ്രസിഡൻഷ്യൽ പാലസിലെ റിസപ്ഷൻ ഹാൾ വിമതർ കത്തിച്ചു. ജയിലിലെ തടവുകാർ എല്ലാവരും സ്വതന്ത്രരായി. കൊട്ടാരത്തിലേക്ക് ഇരച്ചെത്തിയ വിമതർ അൽ-അസദ് കുടുംബത്തിന്റെ ചിത്രങ്ങളെല്ലാം ചുവരുകളിൽ നിന്നെടുത്ത് വലിച്ചിട്ടു. പാലസിലെ വിലപിടിപ്പുള്ള വസ്തുക്കൾ ചാക്കിലാക്കുന്ന വിമതരെയും വീഡിയോയിൽ കാണാം. പ്രസിഡന്റ് വിമാനത്തിൽ കയറി രക്ഷപ്പെട്ടെന്ന് റഷ്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ സ്ഥിരീകരിച്ചിരുന്നു. എന്നാൽ എവിടേക്കാണ് പോയതെന്ന് വ്യക്തമല്ല.

ഇസ്ലാമിസ്റ്റ് ​ഗ്രൂപ്പായ ഹയാത്ത് താഹിർ അൽ-ഷാം (HTS) രണ്ടാഴ്ച മുൻപായിരുന്നു അസദ് ഭരണത്തിനെതിരെ ടെല​ഗ്രാമിലൂടെ ക്യാമ്പയിൻ ആരംഭിച്ചത്. സിറിയയ്‌ക്ക് പുതിയ യു​ഗം രചിക്കാൻ പോരാടണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് രാജ്യത്തെ വിമതരെ കൂട്ടുപിടിച്ച് HTS നടത്തിയ ആക്രമണം വിജയം കാണുകയും ദമാസ്കസ് പിടിച്ചെടുക്കുകയുമായികുന്നു. 50 വർഷം നീണ്ട കുടുംബവാഴ്ചയ്‌ക്ക് അന്ത്യം കുറിച്ചെന്നാണ് വിമതർ അവകാശപ്പെട്ടത്. ആ​ഗോള ഭീകരസംഘടനയായി കണക്കാക്കുന്ന HTS നടത്തിയ നീക്കങ്ങൾ സിറിയയുടെ ഭാവി വീണ്ടും തുലാസിലാക്കിയേക്കുമെന്ന ആശങ്കകളും ഉയരുന്നുണ്ട്.

ദമാസ്കസിൽ നിന്ന് സൈന്യം പിൻവാങ്ങിയതോടെയാണ് പ്രസിഡന്റ് ബഷർ അൽ അസദ് സിറിയ വിട്ടതെന്നാണ് വിവരം. അസദ് ഭരണകൂടത്തിന്റെ തകർച്ച റഷ്യക്കും ഇറാനും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. അതേസമയം അട്ടിമറിക്ക് പിന്നിൽ പാശ്ചാത്യരാജ്യങ്ങളാണെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്.

Tags: syriaBashar al-AssadDamascusHTS
ShareTweetSendShare

More News from this section

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

Latest News

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies