അൽഖ്വായ്ദയുമായുള്ള ബന്ധം ഉപേക്ഷിച്ച് 2016ൽ പൊതുവേദിയിൽ; ലക്ഷ്യമിട്ടത് സിറിയയുടെ മോചനം; അസദ് ഭരണകൂടത്തെ വീഴ്ത്തിയ മുഹമ്മദ് അൽ ജുലാനി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അൽഖ്വായ്ദയുമായുള്ള ബന്ധം ഉപേക്ഷിച്ച് 2016ൽ പൊതുവേദിയിൽ; ലക്ഷ്യമിട്ടത് സിറിയയുടെ മോചനം; അസദ് ഭരണകൂടത്തെ വീഴ്‌ത്തിയ മുഹമ്മദ് അൽ ജുലാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2024, 10:36 am IST
FacebookTwitterWhatsAppTelegram

സിറിയയിൽ പ്രസിഡന്റ് ബാഷർ അൽ അസദിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് പതനം കുറിച്ച വിമത മുന്നേറ്റത്തിന്റെ നേതാവ്. അബു മുഹമ്മദ് അൽ ജുലാനിയെന്ന 42കാരനാണ് ഇന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രം. അഹമ്മദ് അൽ-ഷറ എന്നാണ് ജുലാനിയുടെ യഥാർത്ഥ പേര്. സിറിയയിൽ ഭരണകൂടം വീണതിന് ശേഷം ജുലാനി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും അസദിന്റെ വീഴ്‌ച്ചയിൽ നിർണായക പങ്ക് വഹിച്ചത് ജുലാനിയുടെ നേതൃത്വത്തിലുള്ള വിമത ഗ്രൂപ്പായ ഹയാത്ത് തഹ്രീർ അൽശാം ആണ്.

വിമതർ ഡമാസ്‌കസ് പിടിച്ചെടുത്തതിന് പിന്നാലെ അസദ് സിറിയയിൽ നിന്ന് പലായനം ചെയ്യുകയായിരുന്നു. അസദ് കുടുംബത്തിന്റെ 50 വർഷം നീണ്ട ഭരണത്തിനും ബാഷർ അൽ അസദിന്റെ 24 വർഷം നീണ്ട പ്രസിഡന്റ് സ്ഥാനത്തിനുമാണ് ഇതോടെ അവസാനമായത്. അമേരിക്കയുടെ ഭീകരപ്പട്ടികയിലുള്ളയാണ് ജുലാനി. ഇറാഖിൽ യിഎസ് പട്ടാളത്തിന്റെ പിടിയിലായ ജുലാനി 2008ലാണ് മോചിതനാകുന്നത്. പിന്നീട് സിറിയയിൽ 2011ൽ വിമത മുന്നേറ്റത്തിന് വഴിയൊരുങ്ങിയപ്പോളാണ് ജുലാനി വീണ്ടും സിറിയയിലേക്ക് എത്തുന്നത്. അൽ ഖ്വായ്ദയുടെ സിറിയൻ ഉപസംഘടനയായ ജബ്ഹത്ത് അൽ നുസ്രയ്‌ക്ക് രാജ്യത്ത് വലിയ രീതിയിൽ പ്രചാരം കൊടുത്തത് ജുലാനിയുടെ നേതൃത്വത്തിലാണ്. ഭീകരവാദ പ്രവർത്തനങ്ങൾ ശക്തി പ്രാപിച്ചതോടെ അൽ നുസ്‌റയെ അമേരിക്ക ഭീകരസംഘടനയായി പ്രഖ്യാപിച്ചു. പിന്നാലെയാണ് ജുലാനിയെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.

2016ലാണ് ജുലാനി തന്റെ മുഖംമൂടി മാറ്റിയ ശേഷം പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്. അൽഖ്വായ്ദയുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്നും, അൽ നുസ്‌റ പിരിച്ചുവിടുകയാണെന്നുമായിരുന്നു പ്രഖ്യാപനം. സിറിയ കോൺക്വസ്റ്റ് ഫ്രണ്ട് എന്ന പേരിൽ പുതിയ സംഘടനയ്‌ക്ക് തുടക്കമിടുന്നതായും ജുലാനി പ്രഖ്യാപിച്ചു. അതിന് ശേഷം സംഘടനയുടെ പേര് ഹയാത്ത് തഹ്രീർ അൽശാം എന്നാക്കി മാറ്റി. തന്റെ സംഘടന ഒരിക്കലും അൽ ഖ്വായ്ദയുടേയും ഐഎസിന്റേയും ലക്ഷ്യങ്ങൾ പിന്തുടരുന്നില്ലെന്നും പല വേദികളിലും ജുലാനി പ്രഖ്യാപിച്ചു. സിറിയയുടെ മോചനമാണ് തങ്ങളുടെ ലക്ഷ്യമെന്നും പടിഞ്ഞാറൻ രാജ്യങ്ങൾക്ക് തങ്ങൾ ഒരു രീതിയിലും ഭീഷണിയല്ലെന്നും 2021ൽ ജുലാനി തുറന്നുപറഞ്ഞു. അവരുടെ ആശയങ്ങളെ എതിർത്തിട്ടുണ്ടെങ്കിലും അതിനൊരിക്കലും യുദ്ധത്തിന്റെ ഭാഷയല്ലെന്നും ജുലാനി പറഞ്ഞിരുന്നു. ന്യൂനപക്ഷങ്ങൾ അടക്കം എല്ലാവരേയും ഉൾക്കൊള്ളുന്നതായിരിക്കും പുതിയ സിറിയയെന്നും ജുലാനി പ്രഖ്യാപിച്ചിട്ടുണ്ട്.

 

Tags: syriaFEATURED2Mohammed Al-Jolani
ShareTweetSendShare

More News from this section

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

Latest News

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies