ലീഗിനെ തള്ളാനും വയ്യ, മുനമ്പത്തെ വിടാനും വയ്യ; ഒടുവിൽ മുസ്ലീം ലീഗിനോട് അടിയറവ് പറഞ്ഞ് കോൺഗ്രസ്; UDFലെ വഖ്ഫ് ക്ലാഷിൽ റിവേഴ്സ് ​ഗിയറെടുത്ത് സതീശൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലീഗിനെ തള്ളാനും വയ്യ, മുനമ്പത്തെ വിടാനും വയ്യ; ഒടുവിൽ മുസ്ലീം ലീഗിനോട് അടിയറവ് പറഞ്ഞ് കോൺഗ്രസ്; UDFലെ വഖ്ഫ് ക്ലാഷിൽ റിവേഴ്സ് ​ഗിയറെടുത്ത് സതീശൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2024, 02:39 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: മുനമ്പം വഖ്ഫ് വിഷയത്തിൽ ലീഗിനോട് അടിയറവ് പറഞ്ഞ് കോൺഗ്രസ്. വഖ്ഫ് ഭൂമി വിഷയത്തിൽ ലീഗ് പിടിമുറുക്കിയപ്പോൾ നിലപാട് മയപ്പെടുത്തുകയായിരുന്നു കോൺഗ്രസ് നേതാക്കൾ. മുസ്ലിം വോട്ടുബാങ്ക് പ്രധാനമായതിനാൽ ലീ​ഗിന്റെ നിലപാടിനെ തള്ളാതെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പിന്നോട്ട് പോയി. നിയമ പണ്ഡിതമാരുമായി സംസാരിച്ചാണ് UDF നിലപാട് വ്യക്തമാക്കിയതെന്ന് വിഡി സതീശൻ പറഞ്ഞു. എല്ലാവരും ഒത്തുചേർന്ന് പ്രശ്നം പരിഹരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

മുനമ്പം വഖ്ഫ് ഭൂമി തന്നെയാണെന്നും അവിടുത്തെ ജനങ്ങളുടെ രക്ഷ സർക്കാരിന്റെ ബാധ്യതയാണെന്നും മുസ്ലിം ലീഗ് എം.പി ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞിരുന്നു. എന്നാൽ മുനമ്പത്തേത് വഖ്ഫ് ഭൂമിയല്ലെന്ന നിലപാടായിരുന്നു സ്ഥലം സന്ദർശിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രഖ്യാപിച്ചത്. ഇതിനെതിരെ ലീ​ഗ് നേതാവ് കെഎം ഷാജി പരസ്യമായി ഭിന്നത പ്രകടിപ്പിച്ച് രം​ഗത്തെത്തുകയും ചെയ്തു. വിഷയത്തിലേക്ക് മുസ്ലിം ലീഗിനെ വലിച്ചിഴക്കേണ്ടെന്ന അഭിപ്രായമാണ് ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞത്. മുനമ്പത്തെ ഭൂമി വഖ്ഫിൻറേതല്ലെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. ഇതോടെ മതേതര പാർട്ടിയെന്ന ലേബൽ ചമഞ്ഞ ലീഗിന്റെ നിലപാടുകൾ കോൺഗ്രസിനും തിരിച്ചടിയായി. പിന്നാലെ, വഖ്ഫ് വിഷയത്തിൽ യുഡിഎഫിനിടയിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നു.

മുസ്ലിം ലീഗ് മതേതര പാർട്ടിയാണ് എന്നുയർത്തിക്കാട്ടുന്ന കോൺഗ്രസിന്റെ പ്രചാരണം പൊള്ളയാണെന്ന് ബോധ്യപ്പെടുത്തുക കൂടിയാണ് ലീഗ് നേതാക്കളുടെ നിലപാട്. മുനമ്പം വഖ്ഫ് ഭൂമിയാണെന്ന് ലീഗ് ശക്തമായി വാദിക്കുമ്പോൾ കോൺഗ്രസ് ആർക്ക് ഒപ്പം നിൽക്കും എന്നതിൽ പ്രതിസന്ധിയുണ്ട്. ലീഗുമായുള്ള ധാരണകൾ കോൺഗ്രസ് മറന്നാൽ 2026 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി ഉണ്ടാകുമെന്നും കോൺഗ്രസ് ഭയപ്പെടുന്നു. മുസ്ലീം ലീ​ഗ് നിലപാട് കടുപ്പിച്ചതോടെ വഖ്ഫ് വിഷയത്തിലെ പ്രതികരണം മയപ്പെടുത്തി വോട്ടുബാങ്ക് സംരക്ഷിക്കാനുള്ള ശ്രമം വിഡി സതീശൻ നടത്തിയത് വിമർശനങ്ങൾ‌ക്ക് ഇടയാക്കിയിട്ടുണ്ട്.

Tags: VD SatheesanET Mohammed Basheer
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies