ഒരു മാസം കൊണ്ട് 25 ലക്ഷം അം​ഗങ്ങൾ; 22,000 ത്തിലധികം വയോധികർക്ക് 40 കോടി രൂപയുടെ ചികിത്സ; പദ്ധതിയോട് മുഖം തിരിച്ച് കേരളം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു മാസം കൊണ്ട് 25 ലക്ഷം അം​ഗങ്ങൾ; 22,000 ത്തിലധികം വയോധികർക്ക് 40 കോടി രൂപയുടെ ചികിത്സ; പദ്ധതിയോട് മുഖം തിരിച്ച് കേരളം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2024, 04:17 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വയോധികരുടെ ആരോ​ഗ്യപരിരക്ഷ ഉറപ്പുവരുത്താനായി നരേന്ദ്രമോദി സർക്കാർ നടപ്പാക്കിയ ആയുഷ്മാൻ വയ വന്ദന പദ്ധതിക്ക് മികച്ച പ്രതികരണം. പദ്ധതിയിൽ ചേർന്നവരുടെ എണ്ണം 25 ലക്ഷത്തിലെത്തിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

കുറഞ്ഞ കാലേയളവിൽ 22,000 ത്തിലധികം മുതിർന്ന പൗരൻമാർക്ക് 40 കോടിയിലധികം രൂപയുടെ ചികിത്സ പദ്ധതിയിലൂടെ ലഭ്യമാക്കി. ആൻജിയോപ്ലാസ്റ്റി, ഇടുപ്പ് മാറ്റിവയ്‌ക്കൽ, പിത്തസഞ്ചി നീക്കം ചെയ്യൽ, തിമിര ശസ്ത്രക്രിയ, പ്രോസ്റ്റേറ്റ് സർജറി, സ്ട്രോക്ക്, ഹീമോഡയാലിസിസ്, തുടങ്ങി പനിക്കടക്കം പദ്ധതിയിലൂടെ ചികിത്സ തേടിയിട്ടുണ്ട്.

രാജ്യമൊട്ടുക്കും വയോജനങ്ങൾ പദ്ധതിയുടെ ​ഗുണഫലം അനുഭവിക്കാൻ തുടങ്ങിയിട്ടും സംസ്ഥാന സർക്കാർ ഇപ്പോഴും പദ്ധതിയോട് മുഖം തിരിച്ച് നിൽപ്പാണ്. കാർഡുകളുമായി ആശുപത്രികളിൽ എത്തുന്ന വയോധികരായ രോഗികളോട് ഇത് നടപ്പിലാക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും നിർദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയാണ് ആശുപത്രികൾ.

ഒക്‌ടോബർ 29-നാണ്, എല്ലാ മുതിർന്ന പൗരന്മാരെയും ഉൾപ്പെടുത്തി ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (AB PM-JAY) വിപുലീകരണം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. 70 വയസ് കഴിഞ്ഞവർക്ക് അവരുടെ സാമൂഹിക-സാമ്പത്തിക നില പരിഗണിക്കാതെ 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പരിരക്ഷ പദ്ധതിയിലൂടെ ലഭിക്കുന്നു. നിലവിൽ ആയുഷ്മാൻഭാരതിന് കീഴിൽ വരുന്ന കുടുംബങ്ങളിലെ 70 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 5 ലക്ഷം രൂപ വരെ അധിക പരിരക്ഷയും ലഭിക്കുന്നു.

സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുന്ന വ്യക്തികൾക്കും പദ്ധതിയിൽ അം​ഗങ്ങളാകാം. ദിവസങ്ങൾക്ക് മുമ്പാണ് ഇഎസ്ഐ അംഗങ്ങളെയും പദ്ധതിടെ ഭാ​ഗമാക്കി കേന്ദ്രസർക്കാർ ഉത്തരവിറക്കിയത്. 2000 മെഡിക്കൽ സേവനങ്ങളാണ് ആയുഷ്മാൻ വയ വന്ദന കാർഡിലടെ ലഭ്യമാക്കുക.  കൂടാതെ കാർഡ് എടുത്ത ആദ്യ ദിവസം തന്നെ എല്ലാ രോഗങ്ങൾക്കും പരിരക്ഷയും ലഭിക്കും.

ആയുഷ്മാൻ വയ് വന്ദന കാർഡിന് അർഹതയുള്ളവർ രജിസ്ട്രേഷനായി അടുത്തുള്ള എംപാനൽ ചെയ്ത ആശുപത്രി സന്ദർശിക്കാം. അല്ലെങ്കിൽ www.beneficiary.nha.gov.in എന്ന വെബ്‌സൈറ്റ് വഴിയോ ആയുഷ്മാൻ ആപ്പ് ഉപയോഗിച്ചോ അപേക്ഷിക്കാവുന്നതാണ്. ആയുഷ്മാൻ വയ് വന്ദന കാർഡിനെക്കുറിച്ച് കൂടുതലറിയാൻ പൗരന്മാർക്ക് 14555 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാം അല്ലെങ്കിൽ 1800110770 എന്ന നമ്പറിൽ മിസ്ഡ് കോൾ നൽകാം.

Tags: ആയുഷ്മാൻ വയ വന്ദന പദ്ധതിAyushman vayo vandan yojanapm modiayushman card
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies