"പ്രസ്താവന ഞാനങ്ങ് പിൻവലിക്കുന്നു, അതോടെ അവസാനിക്കുമല്ലോ; കുട്ടികളെ നിരാശരാക്കുന്ന ചർച്ചകൾ വേണ്ട"; നൈസായി തടിയൂരി വിദ്യാഭ്യാസമന്ത്രി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“പ്രസ്താവന ഞാനങ്ങ് പിൻവലിക്കുന്നു, അതോടെ അവസാനിക്കുമല്ലോ; കുട്ടികളെ നിരാശരാക്കുന്ന ചർച്ചകൾ വേണ്ട”; നൈസായി തടിയൂരി വിദ്യാഭ്യാസമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2024, 04:55 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പ്രതിഫലം ചോദിച്ചതിന് നടിയെ കുറ്റപ്പെടുത്തിയ പരാമർശം പിൻവലിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പ്രസ്താവന വൻ വിവാദമായ പശ്ചാത്തലത്തിലാണ് പരാമർശം പിൻവലിച്ച് മന്ത്രി ശിവൻകുട്ടി തടിയൂരിയത്. കലോത്സവത്തിന് മുൻപുള്ള ഈ ദിവസങ്ങളിൽ കുട്ടികളെ നിരാശപ്പെടുത്തുന്ന ചർച്ചകൾ ഒഴിവാക്കാനാണ് പരാമർശം പിൻവലിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

“ഫഹദും ദുൽഖർ സൽമാനും ഓണം വാരാ​ഘോഷത്തിൽ പ്രതിഫലം വാങ്ങാതെയാണ് പങ്കെടുത്തിട്ടുള്ളത്. കൊല്ലത്ത് മമ്മൂട്ടി രണ്ട് മണിക്കൂർ ചെലവഴിച്ചു. അവിടെ കുട്ടികളുടെ ഉന്തും തള്ളുമുണ്ടായിട്ടും അദ്ദേഹം അതൊക്കെ ആസ്വദിച്ചു. ഇതെല്ലാ സെലിബ്രിറ്റികളും പിന്തുടരുന്നത് നല്ലതാണ്. കുട്ടികളുടെ പരിപാടിയെന്ന പരി​ഗണന എല്ലാവരും നൽകാറുണ്ട്.

14,000ത്തോളം വരുന്ന സ്കൂൾ കുട്ടികൾ പങ്കെടുക്കുന്നതാണ് കലോത്സവമാണ്. പല കാരണങ്ങൾ കൊണ്ടും ഫണ്ടിന്റെ കുറവുണ്ട്. അതിൽ ഏഴ് മിനിറ്റ് നീണ്ടുനിൽക്കുന്ന നൃത്താവിഷ്കാരമാണ്. 7 മിനിറ്റേയുള്ളൂ.. അത് അവതരിപ്പിക്കുന്നതിന് വേണ്ടി സ്കൂൾ കലോത്സവത്തിലൂടെ പ്രശസ്തി നേടിയ നടിയോട് അഭ്യർത്ഥിച്ചപ്പോൾ അവർ 5 ലക്ഷം ചോദിച്ചു. എന്റെ പ്രസ് സെക്രട്ടറിയോടാണ് അവരത് പറഞ്ഞത്. ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. അത് പത്രങ്ങളിൽ വന്നു, ഇപ്പോ സോഷ്യൽമീഡിയയിലും ചാനലിലും ഒക്കെ വലിയ ചർച്ചാ വിഷയം ആയിരിക്കുകയാണ്.

യുവജനോത്സവത്തിന്റെ ലോ​ഗോ പ്രകാശനം നടത്തിയിട്ടേയുള്ളൂ. ഇനിയങ്ങോട്ട് എത്ര ദിവസം കിടക്കുന്നു. യുവജനോത്സവം ആരംഭിച്ചുകഴിഞ്ഞാൽ എന്തൊക്കെയുണ്ടാകും അതിനൊക്കെ മറുപടി പറയേണ്ടേ..? ഞാനെന്തായാലും ഒരു കാര്യം തീരുമാനിച്ചു. ഈ സ്കൂൾ കലോത്സവം തുടങ്ങുന്നതിന് മുൻപ് ആവശ്യമില്ലാത്ത വിവാദങ്ങളും ചർച്ചകളും ഒഴിവാക്കാം. ചുമ്മാ, കുട്ടികളെ നിരാശപ്പെടുത്തുന്ന രീതിയിലുള്ള ചർച്ചയൊന്നും വേണ്ട. അതിനാൽ ഇതെല്ലാം അവസാനിപ്പിക്കേണ്ടതായുണ്ട്. അതുകൊണ്ട് വെഞ്ഞാറമ്മൂടിൽ ഞാൻ നടത്തിയ പ്രസ്താവന ഞാനങ്ങ് പിൻവലിക്കുകയാണ്. അതോടുകൂടി എല്ലാ ചർച്ചയും അങ്ങ് അവസാനിച്ചോട്ടെ..”- വി. ശിവൻകുട്ടി പറഞ്ഞു.

Tags: v sivankuttyFEATURED2YOUTH FESTIVAL
Share
Tweet
SendShare

More News from this section

മാറാട് കലാപത്തിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies