ചെറുകിട സംരംഭങ്ങൾക്ക് പ്രോത്സാഹനം; "ഭാരത് യാത്ര" ആരംഭിച്ച് വാട്സ്ആപ്പ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചെറുകിട സംരംഭങ്ങൾക്ക് പ്രോത്സാഹനം; “ഭാരത് യാത്ര” ആരംഭിച്ച് വാട്സ്ആപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2024, 11:26 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യവ്യാപക സംരംഭമായ “ഭാരത് യാത്ര” ആരംഭിച്ച് വാട്സ്ആപ്പ്. ചെറുകിട ബിസിനസുകൾ പ്രോത്സാഹിപ്പിക്കുകയും ഇവയ്‌ക്കാവശ്യമായ പരിശീലനം നേരിട്ടെത്തി നൽകുകയുമാണ് പുതിയ സംരംഭത്തിന്റെ ലക്ഷ്യം. ഇതിനായി തയ്യാറാക്കിയിട്ടുള്ള  മൊബൈൽ ബസ് ഡൽഹി നഗരത്തിൽ നിന്നും യാത്ര ആരംഭിക്കും.

ആദ്യഘട്ടത്തിൽ ലക്ഷ്മി നഗർ, രജൗരി ഗാർഡൻ, നെഹ്‌റു പ്ലേസ് തുടങ്ങിയ തിരക്കേറിയ മാർക്കറ്റുകൾ സന്ദർശിച്ച് വ്യക്തിഗത പരിശീലന സെഷനുകൾ നൽകുമെന്ന് വാട്സ്ആപ്പ് അറിയിച്ചു. ഹരിയാനയിലെ ഗുരുഗ്രാം, ഉത്തർപ്രദേശിലെ നോയിഡ, ആഗ്ര, ലഖ്‌നൗ, മധ്യപ്രദേശിലെ ഇൻഡോർ, ഗുജറാത്തിലെ അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലെ പ്രധാന ബിസിനസ് കേന്ദ്രങ്ങളും മൊബൈൽ ബസ് യാത്രയിൽ ഉൾപ്പെടുത്തും.

ഇന്ററാക്റ്റീവ് ഡെമോകളിലൂടെ, വാട്സ്ആപ്പ് ബിസിനസ് പ്രൊഫൈൽ എങ്ങനെ സജ്ജീകരിക്കാമെന്നും കാറ്റലോഗുകൾ സൃഷ്ടിക്കാമെന്നും വിൽപ്പനയും ഉപഭോക്തൃ ഇടപഴകലും വർദ്ധിപ്പിക്കുന്നതിന് ഫലപ്രദമായ പരസ്യങ്ങൾ എങ്ങനെ സൃഷ്ടിക്കാമെന്നും സംരംഭകർക്ക് പഠിക്കാനാകും. ചെറുകിട ബിസിനസുകൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണെന്നും ഡിജിറ്റൽ യുഗത്തിൽ ബിസിനസുകൾ ലാഭകരമാക്കുന്നതിന് ആവശ്യമായ വൈദഗ്ധ്യം നൽകുകയാണ് ‘വാട്സ്ആപ്പ് ഭാരത് യാത്ര’യുടെ ലക്ഷ്യമെന്നും മെറ്റാ ഇന്ത്യയുടെ ബിസിനസ് മെസേജിംഗ് ഡയറക്ടർ രവി ഗാർഗ് പറഞ്ഞു.

വാട്സ്ആപ്പിലെ ചെറുകിട ബിസിനസുകൾക്കായുള്ള പുതിയ അപ്‌ഡേറ്റുകളുടെ ചുവടുപിടിച്ചാണ് ഈ സംരംഭം വരുന്നത്. ഇന്ത്യയുടെ ചെറുകിട ബിസിനസ് സംരംഭങ്ങളെ കൂടുതൽ ശാക്തീകരിക്കുന്നതിനായി മുൻപ് ‘വാട്സ്ആപ്പ് സേ വ്യാപാർ’ പോലുള്ള പ്രോഗ്രാമുകളും വാട്സ്ആപ്പ് പുറത്തിറക്കിയിട്ടുണ്ട്.

Tags: digital toolswhatsappWhatsApp Bharat Yatrasmall businessesmobile bus tourpersonalised training sessions
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies