ഭർത്താവ് ചലനമറ്റ് കിടക്കയിൽ, ഡയാലിസിസിലൂടെ ജീവിതം നയിക്കുന്ന 35-കാരി; അന്നദാനത്തിന് സംഭാവന നൽകിയത് 7,000 രൂപ; തുക മടക്കി നൽകി സേവാഭാരതി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭർത്താവ് ചലനമറ്റ് കിടക്കയിൽ, ഡയാലിസിസിലൂടെ ജീവിതം നയിക്കുന്ന 35-കാരി; അന്നദാനത്തിന് സംഭാവന നൽകിയത് 7,000 രൂപ; തുക മടക്കി നൽകി സേവാഭാരതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2024, 01:34 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: ഡയാലിസിസിലൂടെ ജീവിതം നയിക്കുന്ന യുവതി സേവാഭാരതി നടത്തുന്ന അന്നദാനത്തിന് സംഭാവനയായി നൽകിയത് 7,000 രൂപ. ഹരിപ്പാട് സർക്കാർ ആശുപത്രിയിലാണ് ഈ കരള‌ലിയിക്കുന്ന കാഴ്ച. മാവേലിക്കര മാങ്കാംകുഴി പാറക്കുളങ്ങര കോളനിയിൽ വാടകയ്‌ക്ക് താമസിക്കുന്ന 35-കാരി പ്രിയയാണ് മറ്റുള്ളവർക്ക് മാതൃകയായിരിക്കുന്നത്. ഇരു വൃക്കകളും തകരാറിലായി ഡയാലിസിസിലൂടെയാണ് യുവതി കഴിയുന്നത്.

ഭർത്താവ് സിജു ആറ് മാസം മുൻപ് വാടകവീട്ടിലെ കുടിവെള്ള സംഭരണി വൃത്തിയാക്കുന്നതിനിടെ വീണ് നട്ടെല്ലിന് പരിക്കേറ്റ് കിടപ്പിലാണ്. എട്ടാം ക്ലാസിൽ പഠിക്കുന്ന മകളും മൂന്നാം ക്ലാസുകാരൻ മകനുമടങ്ങുന്നതാണ് കുടുംബം. കുടുംബത്തിന്റെ അത്താണിയായിരുന്ന പ്രിയതമൻ കിടപ്പിലായതോടെ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നറിയാതെ വലയുന്നതിനിടയാണ് പ്രിയയുടെ വലിയ സംഭാവന. ഭർത്താവിനെ ശുശ്രൂഷിക്കാൻ മക്കൾക്കൊപ്പം ആശുപത്രിയിൽ കഴിയുന്നതിനിടെയാണ് പ്രിയ ഭക്ഷണവിതരണത്തിന് സംഭാവന നൽകിയത്.

സിജുവിന്റെ വൃക്ക പ്രിയയ്‌ക്ക് മാറ്റി വയ്‌ക്കാനായി ഏറെ പണം ചെലവാക്കി പരിശോധന പൂർത്തിയാക്കിയതിന് പിന്നാലെയായിരുന്നു അപ്രതീക്ഷിതമായി ദുരന്തമെത്തിയത്. വീഴ്ചയിൽ സിജുവിന്റെ നട്ടെല്ല് തകർന്നു. ഇടതുകൈയുടെയും കാലിന്റെയും ചലനശേഷി നഷ്ടപ്പെട്ടു. സംസാരശേഷിയും പൂർണമായി നഷ്ടപ്പെട്ടു. നേരിയ ഓർമ മാത്രമാണ് അദ്ദേഹത്തിനുള്ളത്. ചികിത്സയ്‌ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഏറെ നാൾ കിടന്നു. പിന്നീട് ഹരിപ്പാട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

ആഴ്ചയിൽ മൂന്ന് ദിവസം മാവേലിക്കര ​ഗവ. ആശുപത്രിയിലെത്തിയാണ് പ്രിയ ഡയാലിസിസ് നടത്തുന്നത്. പ്രിയയ്‌ക്കും സിജുവിനുമൊപ്പം മക്കളും ആശുപത്രിയിലാണ്. അദ്ധ്യാപകരും സഹപാഠികളും പാഠങ്ങൾ വാട്സ്ആപ്പിൽ അയച്ച് നൽകുകയാണ് പതിവ്. ആശുപത്രി വാർഡിലിരുന്നാണ് പഠനം. അമ്മ ഡയാലിസിസിനായി പോകുമ്പോൾ മകളാണ് അച്ഛനെ ശുശ്രൂഷിക്കുന്നത്.

ഭക്ഷണ വിതരണം ചെയ്യാൻ സംഭാവന നൽകിയ ആളെ സേവാഭാരതി പ്രവർത്തകർ വിളിച്ചപ്പോൾ അവശയായ യുവതിയാണ് മുന്നോട്ട് വന്നത്. പിന്നീട് കാര്യം തിരക്കിയപ്പോഴാണ് പ്രിയയുടെ ​ദുരവസ്ഥ പുറംലോകമറിയുന്നത്. സിജുവിനെ ​ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജീവൻ തിരികെ കിട്ടാൻ സാധ്യതയില്ലെന്ന ഡോക്ടർമാർ പറഞ്ഞിരുന്നു. ഭർത്താവിനെ ജീവനോടെ തിരികെ കിട്ടിയാൽ വിശക്കുന്നവർക്ക് ഭക്ഷണം നൽകാമെന്ന് പ്രിയ വഴിപാട് നേർന്നിരുന്നു.

കഴിഞ്ഞ ദിവസം ഒരു സംഘടന ഇവർക്ക് 10,000 രൂപ സഹായമായി നൽകിയിരുന്നു. ഇതിൽ നിന്നാണ് 7,000 രൂപ അന്നദാനത്തിനായി നൽകിയത്. പ്രിയയുടെ ദുരവസ്ഥ അറിഞ്ഞതോടെ സേവാഭാരതി പ്രവർത്തകർ 3,000 രൂപ കൂടി ചേർത്ത് 10,000 രൂപ മടക്കി നൽകുകയായിരുന്നു. മഹാമനസ്ക‌തയുടെ പ്രതിരൂപമായി മാറുകയാണ് ഈ വനിത. ദുരിതം അനുഭവിക്കുന്ന ഈ കുടുംബത്തെ 8281200973 എന്ന നമ്പറിൽ ബന്ധപ്പെടാം.

Tags: sevabharathiPriyaDialysisHarippad Hospital
Share
Tweet
SendShare

More News from this section

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Latest News

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies