കോൺഗ്രസുമായി സഖ്യം ചേർന്ന് മത്സരിക്കാനില്ല; തെരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടും; ഇൻഡി മുന്നണിയോടൊപ്പമല്ലെന്ന് ആവർത്തിച്ച് അരവിന്ദ് കെജ്‌രിവാൾ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസുമായി സഖ്യം ചേർന്ന് മത്സരിക്കാനില്ല; തെരഞ്ഞെടുപ്പിനെ ഒറ്റയ്‌ക്ക് നേരിടും; ഇൻഡി മുന്നണിയോടൊപ്പമല്ലെന്ന് ആവർത്തിച്ച് അരവിന്ദ് കെജ്‌രിവാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2024, 07:04 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഇൻഡി മുന്നണിയുടെ സഖ്യം ചേർന്ന് മത്സരിക്കാനില്ലെന്ന് ആവർത്തിച്ച് ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാൾ. തെരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്‌ക്ക് മത്സരിക്കുമെന്നും കോൺഗ്രസുമായി സഖ്യം ചേരാനില്ലെന്നുമാണ് കെജ്‌രിവാൾ വ്യക്തമാക്കിയത്.

” വരുന്ന തെരഞ്ഞെടുപ്പിനെ ആം ആദ്മി പാർട്ടി സ്വന്തം നിലയ്‌ക്ക് തന്നെ നേരിടും. കോൺഗ്രസുമായി സഖ്യത്തിനില്ലെന്നും” കെജ്‌രിവാൾ പറയുന്നു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇൻഡി മുന്നണിയിലെ മറ്റ് കക്ഷികളുമായി ആം ആദ്മി ചർച്ചകൾ ആരംഭിച്ചുവെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കോൺഗ്രസും ആം ആദ്മിയും അവസാനവട്ട ചർച്ചകളിലേക്ക് എത്തിയെന്നും ഈ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇത് തള്ളിക്കൊണ്ടാണ് കെജ്‌രിവാൾ നിലപാട് വ്യക്തമാക്കിയത്.

അതേസമയം തെരഞ്ഞെടുപ്പിന് മുന്നോടിയായി 20 സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട പട്ടിക ആംആദ്മി പുറത്തിറക്കിയിട്ടുണ്ട്. ജംഗ്പുര മണ്ഡലത്തിൽ നിന്നും മനീഷ് സിസോദിയ മത്സരിക്കും. നേരത്തെ പട്പർഗഞ്ചിൽ നിന്നാണ് മനീഷ് മത്സരിച്ച് വിജയിച്ചത്. ഈ മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ അവധ് ഓജയുടെ പേരാണ് പാർട്ടി നിർദേശിച്ചിരിക്കുന്നത്. രണ്ടാംഘട്ട പട്ടികയിൽ നിന്ന് 17 സിറ്റിങ് എംഎൽഎമാരെ ഒഴിവാക്കി ഇവിടെ പുതുമുഖങ്ങൾക്ക് ഇടം കൊടുത്തിട്ടുണ്ട്. അടുത്ത വർഷം ആദ്യം ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് റിപ്പോർട്ട്. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 70ൽ 62 സീറ്റുകൾ നേടിയാണ് പാർട്ടി അധികാരത്തിലെത്തിയത്.

 

Tags: AAPArvind KejriwalFEATURED2Delhi electionalliance possibility with Congress
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies