പിതൃപുണ്യം തേടിയെത്തുന്ന ഭക്തർ ഇനി വലയില്ല; പുരാവസ്തു വകുപ്പ് ഇടപെട്ടു; തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ ബലിമണ്ഡലങ്ങളുടെ അറ്റകുറ്റപ്പണികൾ ഉടൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിതൃപുണ്യം തേടിയെത്തുന്ന ഭക്തർ ഇനി വലയില്ല; പുരാവസ്തു വകുപ്പ് ഇടപെട്ടു; തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ ബലിമണ്ഡലങ്ങളുടെ അറ്റകുറ്റപ്പണികൾ ഉടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2024, 08:12 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ ചോർന്നൊലിക്കുന്ന ബലിമണ്ഡലങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താൻ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ നിർദ്ദേശം. തിരുവനന്തപുരം സബ് സർക്കിൾ ഓഫീസ് അധികൃതർ ക്ഷേത്രം അഡ്മിനിസ്ട്രേറ്റർക്ക് കത്ത് നൽകി.

സംസ്ഥാനത്തിന് പുറത്തുള്ള കരാറുകരനാണ് നിർമാണ ചുമതല. ക്ഷേത്രത്തിലെ കൊടിമരത്തിന്റെയും ​ഗണപതി ക്ഷേത്രത്തിന്റെയും സമീപത്തുള്ള രണ്ട് കൽമണ്ഡപങ്ങളുടെ മേൽക്കൂരകളുടെ വിടവുകളിലെ ചോർച്ച അടയ്‌ക്കുക, കൽമണ്ഡപത്തിലെ തകർന്നുപോയ വാതിലും ജനാലയും പുനഃസ്ഥാപിക്കുക, തിടപ്പള്ളിയിലെ അറ്റകുറ്റപ്പണികൾ നടത്തുക, ക്ഷേത്രവളപ്പിലെ ഓട എന്നിവയടക്കമുള്ള നിർമാണങ്ങളാകും നടത്തുക. ക്ഷേത്രത്തിലെ തർപ്പണ ചടങ്ങുകൾക്ക് ശേഷമാകും നിർമാണം നടത്തുക. തിരുവനന്തപുരം സർക്കിൾ ഓഫീസ് അധികൃതരുടെ നേതൃത്വത്തിലാണ് നിർമാണങ്ങൾ നടത്തുക.

കേരളത്തിലെ ഒരേയൊരു പരശുരാമക്ഷേത്രമാണ് തിരുവല്ലം ക്ഷേത്രം. യോദ്ധാവായ പരശുരാമന്റെ പ്രതിഷ്ഠയാണ് ഇവിടുത്തേത്. 2000 വർഷം പഴക്കമുള്ള ഈ ക്ഷേത്രം കരമന നദിയുടെ മനോഹരമായ തീരത്താണ് സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണുവിന്റെ കടുത്ത ഭക്തനായിരുന്ന വില്വമംഗലം സ്വാമിയാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചതെന്നാണ് ഐതിഹ്യം.

എല്ലാ ദിവസവും ബലിതർപ്പണത്തിനുള്ള സൗകര്യമാണ് ഇവിടുത്തെ പ്രത്യേകത. ആയിരക്കണക്കിന് ഭക്തരാണ് ഇവിടെ തർപ്പണത്തിനായി എത്തുന്നത്. അമ്മക്ക് പുനർജ്ജന്മം നേടിക്കൊടുത്ത ഭഗവാൻ പരശുരാമന്റെ സന്നിധിയിൽ ബലിയർപ്പിച്ചാൽ പരേതാത്മാവിന് മോക്ഷം ലഭിക്കുമെന്ന വിശ്വാസമാണ് ഭക്തരെ ഇവിടേക്ക് ആകർഷിക്കുന്നത്.

പരശുരാമ പ്രതിഷ്ഠ കൂടാതെ ശിവനും തുല്യപ്രാധാന്യത്തോടെ ഇവിടെ കുടികൊള്ളുന്നുണ്ട്. ശിവപ്രതിഷ്ഠയ്‌ക്ക് കിഴക്കോട്ടും പരശുരാമന് വടക്കോട്ടുമാണ് ദർശനം. മത്സ്യമൂർത്തി, ശ്രീകൃഷ്ണൻ, ഗണപതി, വേദവ്യാസൻ, ബ്രഹ്മാവ്, സുബ്രഹ്മണ്യൻ എന്നീ ഉപദേവന്മാരും ഇവിടെ പ്രതിഷ്ഠയുണ്ട്.

Tags: Archaeology departmentThiruvallamParasurama Swamy Temple ThiruvallamParasurama Swamy Temple
ShareTweetSendShare

More News from this section

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

Latest News

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies