'ലോകത്തിലെ ശക്തയായ സ്ത്രീ'; അഞ്ചാം തവണയും ഫോബ്‌സ് പട്ടികയില്‍ ധനമന്ത്രി നിർമലാ സീതാരാമൻ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ലോകത്തിലെ ശക്തയായ സ്ത്രീ’; അഞ്ചാം തവണയും ഫോബ്‌സ് പട്ടികയില്‍ ധനമന്ത്രി നിർമലാ സീതാരാമൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2024, 11:44 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി:  ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ ഫോബ്‌സ് പട്ടികയിൽ വീണ്ടും ഇടം നേടി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. കേന്ദ്രമന്ത്രി ഉള്‍പ്പടെ മൂന്ന് പേരാണ ഇത്തവണ ഇന്ത്യയില്‍ നിന്നും ഫോബ്‌സ് പട്ടികയിൽ സ്ഥാനം പിടിച്ചത്.

എച്ച്സിഎൽടെക് ചെയർപേഴ്സൺ റോഷിനി നാടാർ മൽഹോത്ര, ബയോകോൺ എക്‌സിക്യൂട്ടീവ് ചെയർപേഴ്‌സൺ കിരൺ മജുംദാർ-ഷാ എന്നിവരാണ് പട്ടികയിലിടം പിടിച്ച മറ്റു വനിതകള്‍. യൂറോപ്യൻ കമ്മീഷൻ മോധാവി ഉർസുല വോൺ ഡെർ ആണ് ലോകത്തെ ഏറ്റവും കരുത്തുറ്റ വനിത.

ഫോബ്സ് പട്ടികയില്‍ 28-ാം സ്ഥാനത്താണ് നിർമലാ സീതാരാമൻ. ഇത് അഞ്ചാം തവണയാണ് പട്ടികയിൽ ഇടം പിടിക്കുന്നത്. 2022ൽ 32–ാം സ്ഥാനത്തും 2021-ൽ 37-ാം സ്ഥാനവും 2020-ൽ 41-ാം സ്ഥാനത്തും 2019-ൽ 34-ാം സ്ഥാനത്തുമായിരുന്നു മന്ത്രി. ഇന്ത്യയുടെ ഏകദേശം 4 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാണ് നിർമലാ സീതാരാമൻ കൈകാര്യം ചെയ്യുന്നത്. കൂടാതെ ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ എന്ന നേട്ടം കൈവരിച്ചതും കരുത്തുറ്റ വ്യക്തിത്വത്തിന് കീഴിലാണ്.  ജപ്പാനെയും ജർമ്മനിയെയും മറികടന്ന് 2027 ഓടെ  മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന ആത്മവിശ്വാസവും മന്ത്രിക്കുണ്ട്.  മുമ്പ് യുകെയിലെ അഗ്രികൾച്ചറൽ എഞ്ചിനീയേഴ്‌സ് അസോസിയേഷനിലും ബിബിസി വേൾഡ് സർവീസിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയുടെ ദേശീയ വനിതാ കമ്മീഷൻ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

റോഷ്‌നി നാടാർ മൽഹോത്ര

പട്ടികയിൽ 81-ാം സ്ഥാനത്താണ് റോഷ്‌നി നാടാർ മൽഹോത്ര. 43 കാരിയായ റോഷ്‌നി നാടാർ മൽഹോത്ര കോടീശ്വരിയും മനുഷ്യസ്‌നേഹിയുമാണ്. എച്ച്‌സിഎൽ ടെക്‌നോളജീസിന്റെ ചെയർപേഴ്‌സണായ റോഷ്നി ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതകളിലൊരാളാണ്. ഫോബ്സിന്റെ പട്ടികയിൽ ഇതിനുമുമ്പും ഇടം നേടിയിട്ടുണ്ട്. . എച്ച്സിഎൽ സ്ഥാപകൻ ശിവ് നാടാറിന്റെ മകളാണ്. ജേർണലിസത്തിൽ ഡി​ഗ്രി കരസ്ഥമാക്കിയ അവർ കെല്ലോഗ് സ്കൂൾ ഓഫ് മാനേജ്‌മെൻ്റിൽ നിന്ന് എംബിഎയും നേടിയിട്ടുണ്ട്.

കിരൺ മജുംദാർ ഷാ

ഫോബ്‌സിന്റെ പവർ വുമൺ പട്ടികയിൽ 82-ാം സ്ഥാനത്താണ് കിരൺ മജുംദാർ ഷാ. 2024-ൽ ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യക്തികളിൽ 91-ാം സ്ഥാനത്താണ്.  ബയോകോൺ ലിമിറ്റഡ് ബയോകോൺ ബയോളജിക്‌സ് ലിമിറ്റഡ് എന്നിവയുടെ സ്ഥാപകയാണ്. ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ മുൻ ചെയർപേഴ്‌സണായിരുന്നു. ശാസ്ത്രത്തിനും രസതന്ത്രത്തിനും നൽകിയ സംഭാവനകൾക്ക് 2014-ലെ ഒത്മർ ഗോൾഡ് മെഡൽ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ മജുംദാർ ഷായ്‌ക്ക് ലഭിച്ചിട്ടുണ്ട്.

Tags: forbes magazinePowerful women
Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies