ജയിലിൽ കിടന്നത് ഒരു ദിവസം; ജാമ്യ ഉത്തരവ് നൽകിയതിന് പിന്നാലെ അല്ലു അർജുൻ പുറത്തേക്ക്..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജയിലിൽ കിടന്നത് ഒരു ദിവസം; ജാമ്യ ഉത്തരവ് നൽകിയതിന് പിന്നാലെ അല്ലു അർജുൻ പുറത്തേക്ക്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2024, 07:49 am IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: നടൻ അല്ലു അർജുൻ ജയിൽ മോചിതൻ. ഇടക്കാല ജാമ്യ ഉത്തരവിന്റെ പകർപ്പ് എത്തിച്ചതോടെ താരത്തെ ജയിൽ മോചിതനാക്കുകയായിരുന്നു. ചഞ്ചൽഗുഡ ജയിലായിരുന്നു താരത്തെ പാർപ്പിച്ചിരുന്നത്. സുരക്ഷാകാരണങ്ങളാൽ ജയിലിന്റെ പിൻഗേറ്റായ സിക ഗേറ്റ് വഴിയാണ് അദ്ദേഹത്തെ പുറത്തെത്തിച്ചത്.

അല്ലു അർജുനൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത തിയേറ്റർ ഉടമയും പുറത്തിറങ്ങി. പിതാവ് അല്ലു അരവിന്ദ്, ഭാര്യാപിതാവ് തുടങ്ങിയവർ അല്ലു, ജയിൽ മോചിതനാകുന്നതും കാത്ത് പൊലീസ് സ്റ്റേഷനിൽ നിന്നിരുന്നു. ഇവർക്കൊപ്പമാണ് താരം വീട്ടിലേക്ക് മടങ്ങിയത്.

ഇന്നലെ രാത്രിയോടെ അല്ലുവിന്റെ അഭിഭാഷകൻ ജാമ്യ ഉത്തരവ് പൊലീസിന് കൈമാറിയിരുന്നു. എന്നാൽ രാത്രി വിട്ടയക്കുന്നതിന് തടസങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അല്ലു അർജുനെ പൊലീസ് ജയിലിലാക്കിയത്. നടപടികൾ വൈകിപ്പിച്ചത് അല്ലുവിനെ ജയിലിലാക്കാനുള്ള ബോധപൂർവ്വമായ ശ്രമമായിരുന്നുവെന്ന് അഭിഭാഷകൻ ആരോപിച്ചു. ഇതിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാത്രി മുതൽ അല്ലു അർജുന്റെ ജയിൽ മോചനത്തിനായി പൊലീസ് സ്റ്റേഷനിൽ കാത്തുനിന്നത് നൂറുക്കണക്കിന് ആരാധകരാണ്. ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെ സ്‌റ്റേഷൻ വളപ്പിൽ ആരാധകർ ആഹ്ലാദപ്രകടനം നടത്തിയിരുന്നു. മരിച്ച സ്ത്രീയുടെ കുടുംബത്തോട് സഹതാപമുണ്ടെന്നും എന്നാൽ അവരുടെ മരണത്തിൽ അല്ലുവിനെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് താരത്തിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.

പുഷ്പ 2 പ്രമോഷന്റെ ഭാഗമായി സന്ധ്യ തിയേറ്ററിലേക്ക് അല്ലു അർജുൻ എത്തിയതോടെ ജനക്കൂട്ടം തീയേറ്ററിന്റെ ഉള്ളിലേക്ക് ഇരച്ചെത്തുകയായിരുന്നു. ഇതോടെ തിക്കിലും തിരക്കിലുംപെട്ട് രേവതി എന്ന സ്ത്രീ മരിച്ചു. ഇവരുടെ മകൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

Tags: PoliceArrestallu arjunBAIL
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies