ഭാവങ്ങളും വികാരങ്ങളും ഉള്ളിൽ നിന്ന് വരണമെന്ന് പറഞ്ഞു, നിരന്തരമുള്ള ഉപദേശം എന്നെ അലോസരപ്പെടുത്തി; എന്റെയുള്ളിൽ പേടി മാത്രമാണ് ഉണ്ടായിരുന്നത്: നയൻതാര
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഭാവങ്ങളും വികാരങ്ങളും ഉള്ളിൽ നിന്ന് വരണമെന്ന് പറഞ്ഞു, നിരന്തരമുള്ള ഉപദേശം എന്നെ അലോസരപ്പെടുത്തി; എന്റെയുള്ളിൽ പേടി മാത്രമാണ് ഉണ്ടായിരുന്നത്: നയൻതാര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2024, 05:59 pm IST
FacebookTwitterWhatsAppTelegram

മോഹൻലാൽ നായകനായ വിസ്മയത്തുമ്പത്ത് എന്ന സിനിമയിൽ അഭിനയിച്ചതിനെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നയൻതാര. കരിയറിന്റെ തുടക്കകാലത്ത് അഭിനയം മെച്ചപ്പെടുത്തുന്നതിന് തന്നെ ഏറെ സഹായിച്ച സിനിമയായിരുന്നു വിസ്മയത്തുമ്പത്തെന്നും മോഹൻലാലിന്റെ ഒരുപാട് ഉപദേശങ്ങളും നിർദേശങ്ങളും തനിക്ക് ലഭിച്ചിട്ടുണ്ടെന്നും നയൻതാര പറഞ്ഞു. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ ആദ്യകാല അഭിനയജീവിതത്തെ കുറിച്ച് താരം മനസുതുറന്നത്.

‘ഓരോ തവണ അഭിനയിക്കുമ്പോഴും ഭാവങ്ങളും വികാരങ്ങളും മനസിന്റെയുള്ളിൽ നിന്ന് വരണമെന്ന് മോഹൻലാൽ സർ പറയുമായിരുന്നു. അദ്ദേഹം എന്നെ അത് ഓർമിപ്പിച്ചുകൊണ്ടേയിരുന്നു. പക്ഷേ നിരന്തരം ഇങ്ങനെ പറയുന്നത് എന്നെ ഒരുപാട് അലോസരപ്പെടുത്തിയിരുന്നു. ഞാൻ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് പോലും അറിയില്ലെന്ന് ഒരു ദിവസം അദ്ദേഹത്താേട് ഞാൻ പറഞ്ഞു. ഒരുപാട് ഉപദേശങ്ങൾ കേൾക്കുമ്പോൾ ഇതൊന്നും ഓർമിക്കാൻ എനിക്ക് കഴിയുന്നില്ലെന്നും പേടിയല്ലാതെ മറ്റൊന്നും എന്റെയുള്ളിൽ ഇല്ലെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അത് കേട്ടതും മോഹൻലാൽ സാർ ചിരിക്കാൻ തുടങ്ങി’.

‘അഭിനയ ജീവിതത്തിലേക്ക് കടന്ന സമയത്ത് തന്നെ ഫാസിൽ സാറിനെ പോലെയുള്ള വ്യക്തികളോടൊപ്പം എനിക്ക് വർക്ക് ചെയ്യാൻ സാധിച്ചു. അതെന്റെ അഭിനയത്തെ കൂടുതൽ മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്. സിനിമയുടെ പാഠശാലയാണ് ഫാസിൽ സാർ. കഥാപാത്രം എങ്ങനെയാണ് ഒരാളുടെ ഉള്ളിൽ നിന്ന് ഉണ്ടാകുന്നതെന്ന് എനിക്ക് അറിയില്ലെന്ന് അദ്ദേഹം ഒരു ദിവസം എന്നോട് പറഞ്ഞിരുന്നു. അതിന്റെ അടുത്ത ദിവസം എന്നെ കൊണ്ട് കഴിയുന്നത് പോലെ പരമാവധി കഷ്ടപ്പെട്ട് അഭിനയിച്ചു. അന്ന് അദ്ദേഹം വളരെ സന്തോഷവാനായിരുന്നു. നിന്നെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് അദ്ദേഹം തന്നോട് പറഞ്ഞതായും നയൻതാര പറഞ്ഞു.

Tags: moviemohanlalnayantharavismayathumbathu
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies