വീര പഴശ്ശിയുടെ നാമത്തിൽ കണ്ണൂരിൽ സാംസ്കാരിക നിലയം ഉയർന്നു; നാടിന് സമർപ്പിച്ച്  ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബളെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീര പഴശ്ശിയുടെ നാമത്തിൽ കണ്ണൂരിൽ സാംസ്കാരിക നിലയം ഉയർന്നു; നാടിന് സമർപ്പിച്ച്  ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2024, 12:28 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: ഏളക്കുഴിയിലെ പഴശ്ശിരാജ സാംസ്കാരിക സമിതി നിർമിച്ച സംസ്കാരിക നിലയം ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബളെ ഉദ്ഘാടനം ചെയ്തു. മഹത്തായ സംസ്കാരിക നിലയത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് നന്ദി അറിയിച്ച് കൊണ്ടാണ് അദ്ദേഹം പ്രസം​ഗം ആരംഭിച്ചത്.

” 42 വർഷം മുമ്പാണ് എളക്കുഴി എന്ന കൊച്ചു​ഗ്രാമത്തിൽ സംഘം ശാഖ ആരംഭിച്ചത്. സംഘടന പ്രവർത്തനത്തിനിടെ നിരവധി പ്രതിസന്ധികൾ നേരിട്ടു. കർത്തവ്യം മറക്കാതെയാണ് ഇക്കാലമത്രയും പ്രവർത്തിച്ചത്. ആ അർപ്പണത്തിന്റെ തെളിവാണ് ഈ സാംസ്‌കാരിക നിലയം. ഈ സാംസ്‌കാരിക നിലയം ഈ നാടിന്റെ സാംസ്‌കാരികവും സാമ്പത്തികവുമായ വളർച്ചക്ക് മുതൽക്കൂട്ടാകും.

സമാജത്തിന് സ്വന്തം കാലിൽ നിൽക്കാനാകണം. സർക്കാരിൽ നിന്ന് സൗജന്യം സ്വീകരിച്ചു കൊണ്ട് ഒരുപാട് മുന്നോട്ട് പോകാനാകില്ല. സ്ഥായിയായ സേവാ പ്രവർത്തനങ്ങൾ നാം ചെയ്യേണ്ടതുണ്ട്. അദ്ധ്യാത്മികമായും സാംസ്കാരികമായും വികാസം ഉണ്ടാകേണ്ടത് ഗൗരവമായി ചിന്തിക്കേണ്ടതാണ്. ഇന്നും സാങ്കേതിക മേഖലയിലുൾപ്പെടെ വൈദേശിക അക്രമങ്ങൾ നാം നേരിടുന്നുണ്ട്. അതിനെയൊക്കെ അതി ജീവിച്ച്‌ മുന്നോട്ട് പോകാൻ നമുക്ക് സാധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഷ്‌ട്രീയ സ്വയംസേവക സംഘം ഉത്തര കേരള പ്രാന്ത സംഘചാലക് അഡ്വ. കെ. കെ ബാലറാം ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മാതാ അമൃതാനന്ദമയി മഠം കണ്ണൂർ മഠാധിപതി സ്വാമി അമൃത കൃപാനന്ദപുരി അനുഗ്രഹ ഭാഷണം നടത്തി. വിഭാഗ് സംഘചാലക് അഡ്വ. സി. കെ ശ്രീനിവാസൻ, ജില്ലാ സംഘചാലക് സി. പി രാമചന്ദ്രൻ, ഖണ്ഡ് സംഘചാലക് എം. അശോകൻ തുടങ്ങിയവർ സന്നിഹിതരായി. പഴശ്ശിരാജ സാംസ്കാരിക സമിതി ചെയർമാൻ ബിജു ഏളക്കുഴി സ്വാഗതവും കെ. പി സജിത്ത് നന്ദിയും പറഞ്ഞു

മൂന്നുനിലയുള്ള കെട്ടിടത്തിന് 4,000 ചതുരശ്രയടി വിസ്തൃതിയുണ്ട്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ 40-ഓളം സ്ത്രീകൾ ജോലിചെയ്യുന്ന ചർക്ക യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.  ടെയി‌ലറിങ് യൂണിറ്റ്, പിഎസ്സി. പരിശീലന കേന്ദ്രം, ഡാൻസ് ക്ലാസ്, ജനസേവന കേന്ദ്രം, ട്യൂഷൻ സെൻ്റർ എന്നിവയുടെ പ്രവർത്തനവും ഉടൻ ആരംഭിക്കും.

 

 

 

Tags: pazhassi rajaSamskarika nilayam
Share
Tweet
SendShare

More News from this section

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies