‌‌ജീവിതശൈലി രോ​ഗങ്ങളെ ഇന്ത്യൻ സ്റ്റൈലിൽ പ്രതിരോധിച്ചാലോ? വിപണി കീഴടക്കാൻ പരമ്പരാ​ഗത രീതിയിലുള്ള ആയുർവേദ ഭക്ഷണങ്ങൾ എത്തുന്നു..
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‌‌ജീവിതശൈലി രോ​ഗങ്ങളെ ഇന്ത്യൻ സ്റ്റൈലിൽ പ്രതിരോധിച്ചാലോ? വിപണി കീഴടക്കാൻ പരമ്പരാ​ഗത രീതിയിലുള്ള ആയുർവേദ ഭക്ഷണങ്ങൾ എത്തുന്നു..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2024, 08:42 pm IST
Facebook
Twitter
WhatsAppTelegram

ജീവിതശൈലി രോഗങ്ങളെ ചെറുക്കാനും പരമ്പരാഗത ഭക്ഷണശീലം പുനരുജ്ജീവിപ്പിക്കാനും ലക്ഷ്യമിട്ടുള്ള സംരംഭവുമായി ലോക ആയുർവേദ കോൺഗ്രസ്. പരമ്പരാഗത പാചകവിധി പ്രകാരമുള്ള ആയുർവേദ ഭക്ഷണം ഉടൻ വിപണിയിൽ‌ അവതരിപ്പിക്കും. പോഷകാഹാരക്കുറവ്, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ കുറയ്‌ക്കാൻ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ. ആയുർവേദ ആഹാരവും ലഘുഭക്ഷണവും ഉൽപ്പാദിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനുമുള്ള മാർഗനിർദേശങ്ങൾക്കായി രൂപീകരിച്ച ഉന്നതതല സമിതിയിലെ അംഗങ്ങൾ ഡെറാഡൂണിൽ നടക്കുന്ന പത്താമത് ലോക ആയുർവേദ കോൺഗ്രസിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആയുർവേദ ഗ്രന്ഥങ്ങൾ പിന്തുടരുന്ന 700 പാചകവിധികൾ സംരംഭത്തിലുണ്ടാകും. ആയുർവേദ മേഖലയിലെ ഭക്ഷണവൈവിധ്യം പുറത്തുകൊണ്ടുവരുന്ന പദ്ധതി ഭക്ഷ്യമേഖലയിൽ കോടിക്കണക്കിന് രൂപയുടെ ബിസിനസിനും അവസരമൊരുക്കും. ആയുർവേദ ആഹാർ റെഗുലേഷൻസ്-2022 പ്രകാരമാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. ‌

പദ്ധതിയിൽ പോഷകാഹാര, ആയുർവേദ വിദഗ്ധരുടെ അഭിപ്രായം സ്വീകരിക്കുകയും അത്യാധുനിക ഭക്ഷ്യസാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുകയും ചെയ്യും. പദ്ധതി പ്രകാരം തയ്യാറാക്കി വിപണനം ചെയ്യുന്ന ഭക്ഷണസാധനങ്ങൾ ആയുർവേദ പാരമ്പര്യത്തിന്റെ പ്രാഥമിക തത്വങ്ങൾ നിലനിർത്തുന്നുവെന്ന് ഇത് ഉറപ്പുവരുത്തും. ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്‌സ് (എഫ്എംസിജി) രീതിയിലായിരിക്കും വിപണനം. ഡോർ ഡെലിവറി നടത്തുന്ന ഭക്ഷണ വിതരണക്കാരെ പ്രയോജനപ്പെടുത്തുകയും സ്റ്റാർ ഹോട്ടലുകൾ ഉൾപ്പെടെ എല്ലാ ഭക്ഷണശാലകളിലും ഈ ഭക്ഷണ ഇനങ്ങൾ ലഭ്യമാണെന്ന് ഉറപ്പാക്കുകയും ചെയ്യും

ജയ്പൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ ഡീംഡ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ പ്രൊഫ. മിത കൊടെച്ച, ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ ഡയറക്ടർ പ്രൊഫ. തനുജ നേസരി, ജയ്പൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിലെ പ്രൊഫ. അനുപം ശ്രീവാസ്തവ എന്നിവർ സമിതിയിൽ ഉൾപ്പെടുന്നു. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റിയുമായും (എഫ്എസ്എസ്എ) മറ്റ് ഏജൻസികളുമായും അടുത്ത ബന്ധത്തിലാണ് പാനൽ പ്രവർത്തിക്കുന്നത്.

ഐക്യരാഷ്‌ട്രസഭയും ലോകാരോഗ്യ സംഘടനയും നിശ്ചയിച്ചിട്ടുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സർക്കാരിനെ സഹായിക്കുന്നതിനൊപ്പം ദാരിദ്ര്യം, പോഷകാഹാരക്കുറവ്, അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിലും ഈ സംരംഭം വലിയ പങ്ക് വഹിക്കുമെന്ന് പ്രൊഫ. മിത കൊടേച പറഞ്ഞു. വിപണിയിലെ അനാരോഗ്യകരമായ ജങ്ക് ഫുഡ് ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്ക് ബദലായി ഭാരതീയ പരമ്പരാഗത ഭക്ഷ്യവിഭവങ്ങളെ ഈ സംരംഭം പുനരുജ്ജീവിപ്പിക്കും. നിലവിൽ വിപണിയിൽ ലഭ്യമായ ആയുർവേദ ഭക്ഷണ സാധനങ്ങളിൽ മിക്കവയും ചേരുവകളുടെ പ്രക്രിയ, ഗുണനിലവാരം, അളവ് തുടങ്ങിയ കാര്യങ്ങളിലെ ആധികാരികത പരിശോധിക്കുന്നതിൽ പരാജയപ്പെടുമെന്ന് പാനലിസ്റ്റുകൾ ചൂണ്ടിക്കാട്ടി.

Tags: Ayurvedha FoodsIndian Style
Share
Tweet
SendShare

More News from this section

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies