മുംബൈ: മഹാരാഷ്‌ട്ര സർക്കാർ അദാനി ഗ്രൂപ്പിന് നൽകിയ കരാർ ചോദ്യം ചെയ്തുള്ള ഹർജി ബോംബെ ഹൈക്കോടതി തിങ്കളാഴ്ച തള്ളി.
പുനരുൽപ്പാദിപ്പിക്കാവുന്ന താപവൈദ്യുതി വിതരണം ചെയ്യുന്നതിനായിട്ടായിരുന്നു അദാനി ഗ്രൂപ്പിന് മഹാരാഷ്‌ട്ര സർക്കാർകരാർ നൽകിയത്.
ഇത് സംബന്ധിച്ച് സമർപ്പിച്ച ഹർജിയിൽ അദാനിക്ക് വൈദ്യുതി വിതരണ കരാർ നൽകിയത് ന്യായമായ രീതിയിൽ വൈദ്യുതി ലഭിക്കാനുള്ള മൗലികാവകാശത്തിന് എതിരാണെന്ന് പറഞ്ഞിരുന്നു. ശ്രീരാജ് നാഗേശ്വർ അപൂർവാറാണ് ഹർജി നൽകിയത്.
ഫ് ജസ്റ്റിസ് ടി.കെ. ഉപാധ്യായ, ജസ്റ്റിസ് അമിത് ബോർക്കർ എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ ഹർജി എത്തി.ഹർജി പരിഗണിച്ച ജഡ്ജിമാർ ഇതിലുള്ള ആരോപണങ്ങൾ അംഗീകരിക്കാൻ വിസമ്മതിച്ചു.
അടിസ്ഥാനരഹിതവും നിരുത്തരവാദപരവുമായ ആരോപണങ്ങൾ ഉന്നയിച്ച് ഹർജി നൽകുന്നത് കൊണ്ട് ചിലപ്പോൾ നല്ല കാര്യങ്ങൾ പോലും നടക്കാതെ പോകുമെന്നും മുൻ മുഖ്യമന്ത്രി അഴിമതി നടത്തിയതിന് ഹരജിയിൽ തെളിവില്ലെന്നും ഹർജിക്കാരൻ ടെൻഡറിൽ പങ്കെടുത്തിട്ടില്ലെന്നും അവർ പറഞ്ഞു. തുടർന്ന് ഹർജി തള്ളിയ കോടതി ഹർജിക്കാരന് 50,000 രൂപ പിഴയും ചുമത്തി. ഈ പിഴ മഹാരാഷ്‌ട്ര സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിൽ നിക്ഷേപിക്കണം.