ക്ലൈമാക്സിൽ മഴയുടെ എൻട്രി; ഗാബയിൽ "സമനില" തെറ്റാതെ ഇന്ത്യയും ഓസ്ട്രേലിയയും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ക്ലൈമാക്സിൽ മഴയുടെ എൻട്രി; ഗാബയിൽ “സമനില” തെറ്റാതെ ഇന്ത്യയും ഓസ്ട്രേലിയയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2024, 12:30 pm IST
Facebook
Twitter
WhatsAppTelegram

ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയ-ഇന്ത്യ ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് പ്രതീക്ഷിച്ചതുപോലെ സമനിലയിൽ. അഞ്ചാം ദിനത്തിലെ അവസാന സെഷൻ മഴ മൂലം തടസ്സപ്പെട്ടതോടെയാണ് മത്സരം സമനിലയായത്. ഏഴിന് 89 റൺസെന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്ത് ഓസീസ് 275 റൺസ് വിജയലക്ഷ്യമാണ് ഉയർത്തിയത്. ഇന്ത്യ 2.1 ഓവറിൽ എട്ട് റൺസെടുത്ത് നിൽക്കെയാണ് മഴ വീണ്ടും എത്തിയത്. ഇതോടെ മത്സരം സമനിലയിൽ പിരിയുകയായിരുന്നു. സ്‌കോർ: ഓസ്ട്രേലിയ-445&89/7 ഡിക്ലയേർഡ്, ഇന്ത്യ- 260 &8/0.

ആദ്യ ഇന്നിങ്സിൽ 152 റൺസും രണ്ടാം ഇന്നിങ്സിൽ 17 റൺസും കൂടാതെ ഒരു വിക്കറ്റും നേടിയ ഓസീസിന്റെ ട്രാവിസ് ഹെഡ് ആണ് കൽയിലെ താരം. രണ്ട് ടെസ്റ്റുകൾ കൂടി ബാക്കി നിൽക്കെ, പരമ്പരയിൽ ഇരുടീമുകളും 1-1 നേടി ഒപ്പത്തിനൊപ്പം തുടരുകയാണ്. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 260ൽ ഒതുക്കിയ ഓസ്ട്രേലിയൻ ടീം രണ്ടാം ഇന്നിംഗ്‌സിൽ ഏഴിന് 89 എന്ന നിലയിൽ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തിരുന്നു.

ഒന്നാം ഇന്നിംഗ്‌സിൽ 185 റൺസ് ലീഡ് നേടിയ ഓസ്‌ട്രേലിയയുടെ വിജയപ്രതീക്ഷയ്‌ക്ക് തിരിച്ചടിയായത് രണ്ടാം ഇന്നിങ്‌സിലെ കൂട്ടത്തകർച്ചയാണ്. 18 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 89 റൺസെടുത്ത് നിൽക്കെ ഇന്ത്യയ്‌ക്ക് 275 റൺസിന്റെ വിജയലക്ഷ്യം നൽകി ഓസീസ് ഇന്നിങ്‌സ് ഡിക്ലയർ ചെയ്തു. 22 റൺസ് നേടിയ പാറ്റ് കമ്മിൻസ് ആയിരുന്നു ഓസീസിന്റെ ടോപ് സ്‌കോറർ. 20 റൺസുമായി അലക്സ് ക്യാരിയും പുറത്താകാതെ നിന്നു. മൂന്ന് വിക്കറ്റ് നേടിയ ജസ്പ്രിത് ബുമ്ര, രണ്ട് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവരാണ് ഓസീസിനെ തകർത്തത്. ഇതോടെ രണ്ട് ഇന്നിങ്സിലുമായി ബുമ്രയുടെ പക്കൽ ഒൻപത് വിക്കറ്റുകളായി.

രണ്ടാം ഇന്നിങ്സിൽ കളി ആരംഭിച്ച ഇന്ത്യ, വെളിച്ചക്കുറവിനെ തുടർന്നാണ് 2.1 ഓവറിൽ കളി നിർത്തിയത്. യശസ്വി ജയ്സ്വാൾ(4), കെ എൽ രാഹുൽ(4) എന്നിവരായിരുന്നു ക്രീസിൽ. പിന്നാലെ മഴ കൂടി വില്ലനായി എത്തിയതോടെയാണ് മത്സരം സമനിലയിൽ പിരിഞ്ഞത്. മെൽബണിലാണ് അടുത്ത മത്സരം നടക്കുന്നത്.

Tags: BrisbaneBad weatherട്രാവിസ് ഹെഡ്australiaRainIndiaFEATURED23rd testയശസ്വി ജയ്‌സ്വാൾ
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies