പടം വിജയിച്ചില്ലെങ്കിൽ എല്ലാ കുറ്റങ്ങളും നടന്റെ തോളിലായിരിക്കും, പുതിയ സംവിധായകന്മാർക്കൊപ്പം സിനിമ ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കും: മോഹൻലാൽ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പടം വിജയിച്ചില്ലെങ്കിൽ എല്ലാ കുറ്റങ്ങളും നടന്റെ തോളിലായിരിക്കും, പുതിയ സംവിധായകന്മാർക്കൊപ്പം സിനിമ ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കും: മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2024, 05:01 pm IST
Facebook
Twitter
WhatsAppTelegram

തന്റെ സിനിമ വിജയിച്ചില്ലെങ്കിൽ തന്നേക്കാൾ ഏറെ സങ്കടം ആരാധകർക്കും സുഹൃത്തുക്കൾക്കുമാണെന്ന് നടൻ മോഹൻലാൽ. പുതിയ സംവിധായകന്മാരോടൊപ്പം സിനിമ ചെയ്യാൻ തീരുമാനിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കുമെന്നും എന്തെങ്കിലും പ്രശ്നമുണ്ടായാൽ പിന്നെ എല്ലാം തന്റെ തലയിലാരിക്കുമെന്നും മോഹൻലാൽ പറഞ്ഞു. പുതിയ ചിത്രം ബറോസിന്റെ പ്രമോഷന്റെ ഭാ​ഗമായി, ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമായ ബരദ്വാജ് രം​ഗന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ.

എന്റെ പുതിയ സിനിമകൾ വരുമ്പോൾ എല്ലാവർക്കും വളരെയധികം പ്രതീക്ഷ ഉണ്ടാകാറുണ്ട്. ആ പ്രതീക്ഷ കാക്കുക എന്നത് വലിയ പാടാണ്. ഒരു സിനിമ പരാജയപ്പെട്ടാൽ മുഴുവൻ കുറ്റവും നടന്റെ തലയിലായിരിക്കും. പുതിയ സംവിധായകർക്കൊപ്പം സിനിമ ചെയ്യുന്നത് എനിക്ക് വലിയ വെല്ലുവിളിയാണ്. വലിയ പ്രതീക്ഷ ഉണ്ടായിരുന്ന ഒരു ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബൻ. വിചാരിച്ചത് പോലെ ചിത്രം വിജയിച്ചില്ല. എനിക്കും ആരാധകർക്കും വലിയ വിഷമമായിരുന്നു അത്.

പുതിയ സംവിധായകന്മാരിൽ പലരും എന്റെയടുത്ത് കഥ പറയാൻ വരാറുണ്ട്. എന്നാൽ അതിലെല്ലാം പൊതുവായി ഒരു കാര്യമുണ്ട്. എല്ലാ കഥയിലും മോ​ഹൻലാൽ എന്ന വ്യക്തി എവിടെയങ്കിലും കാണും. നമുക്ക് അതല്ല, വേണ്ടത്. മോഹൻലാൽ എന്ന നടനെ കഥയിൽ നിന്ന് മാറ്റി കഥാപാത്രമാക്കി മാറ്റണം. അതുകൊണ്ട് വളരെ ശ്രദ്ധയോടെയാണ് സിനിമ തെരഞ്ഞെടുക്കുന്നത്.

തുടരും എന്ന എന്റെ അടുത്ത സിനിമ പുതിയ സംവിധായകനോടൊപ്പമാണ്. അതുപോലെ ആവേശം സിനിമയുടെ സംവിധായകനുമായും പുതിയ സിനിമ ചെയ്യാൻ പോകുന്നുണ്ട്. കേരളം ഒരു ചെറിയ മാർക്കറ്റാണ്. പക്ഷേ, മലയാള സിനിമ മേഖലയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. പല മലയാള സിനിമകളും പാൻ ഇന്ത്യൻ ലെവൽ വരെ എത്തിയിട്ടുണ്ട്. കാലാപാനി ഒരു പാൻ ഇന്ത്യൻ ചിത്രമാണെന്ന് നമുക്ക് അഭിമാനത്തോടെ പറയാനാകും.

മലയാള സിനിമാ വ്യവസായ ചെറുതാണെങ്കിലും ഇന്ത്യൻ സിനിമാ മേഖലയ്‌ക്ക് നിരവധി സംഭവനകൾ നൽകിയിട്ടുണ്ട്. മലയാളത്തിൽ നിന്നാണ് ആദ്യ ത്രീഡി ചിത്രം ഉണ്ടായത്. മാറ്റങ്ങൾ കൊണ്ടുവരാനാണ് മലയാള സിനിമ എപ്പോഴും ശ്രമിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു.

Tags: mohanlalactordirecters
Share
Tweet
SendShare

More News from this section

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

Latest News

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies