പ്രിയങ്കക്കെതിരെ നവ്യ; ഹൈക്കോടതിയിൽ ഹർജി
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രിയങ്കക്കെതിരെ നവ്യ; ഹൈക്കോടതിയിൽ ഹർജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2024, 06:07 pm IST
Facebook
Twitter
WhatsAppTelegram

വയനാട്: പ്രിയങ്കാ വാദ്രയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് ബിജെപി നേതാവ് നവ്യാ ഹരിദാസ്. വയനാട്ടിലെ ഉപതെരഞ്ഞെടുപ്പിൽ തെറ്റായ ആസ്തി വിവരങ്ങൾ നൽകിയാണ് പ്രിയങ്ക മത്സരിച്ചതെന്ന് ഹർജിയിൽ പറയുന്നു. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും പ്രിയങ്കയെ അയോ​ഗ്യയാക്കണമെന്നും ആവശ്യപ്പെട്ടാണ് നവ്യ ഹർജി നൽകിയിരിക്കുന്നത്.

സ്ഥാനാർത്ഥിയുടെയും കുടുംബാം​ഗങ്ങളുടെയും സ്വത്ത് വിവരങ്ങൾ മറച്ചുവച്ചാണ് മത്സരിച്ചതെന്നും തെരഞ്ഞെടുപ്പ് സംവിധാനത്തെ കബളിപ്പിക്കാനാണ് പ്രിയങ്ക ശ്രമിച്ചതെന്നുമാണ് ഹർജിയിലെ ആരോപണം. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തും പ്രിയങ്ക ചട്ടങ്ങൾ ലംഘിച്ചുവെന്നാണ് നവ്യ ചൂണ്ടിക്കാട്ടുന്നത്. ഇതെല്ലാം കണക്കിലെടുത്ത് പ്രിയങ്കയുടെ വിജയം അസാധുവാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. തെരഞ്ഞെടുപ്പ് ഹർജിയാണ് നവ്യ സമർപ്പിച്ചിരിക്കുന്നത്. ക്രിസ്മസ് അവധിക്ക് ശേഷം ജനുവരി ആറിന് കോടതി പുനരാരംഭിക്കുമ്പോൾ ഹർജി പരി​ഗണിച്ചേക്കുമെന്നാണ് വിവരം.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റായ വയനാട്ടിൽ നിന്ന് രാഹുൽ ​ഗാന്ധി മത്സരിച്ചിരുന്നെങ്കിലും റായ്ബറേലിയിൽ വിജയം നേടിയതിനാൽ വയനാടിനെ തള്ളുകയായിരുന്നു. ഇതോടെയാണ് മണ്ഡലത്തിൽ വീണ്ടും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഈ ഉപതെരഞ്ഞെടുപ്പ് ക്ഷണിച്ചുവരുത്തിയതാണെന്നും വയനാട്ടിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. രാഹുൽ വയനാട് ഉപേക്ഷിച്ചപ്പോൾ പകരമെത്തിയ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായിരുന്നു സഹോദരി പ്രിയങ്കാ വാദ്ര. നാല് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് അവർ വിജയിക്കുകയും ചെയ്തു. എന്നാൽ പ്രിയങ്ക നാമനിർദേശ പത്രിക സമർപ്പിച്ചതുമുതൽ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായ നവ്യ ഹരിദാസ് നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സ്വത്ത് വിവരങ്ങൾ മറച്ചുവച്ചാണ് പ്രിയങ്ക മത്സരിക്കുന്നതെന്നായിരുന്നു പ്രധാന ആരോപണം. ഇതിന്റെ പശ്ചാത്തലത്തിലാണ് നവ്യ ഹൈക്കോടതിയെ സമീപിപ്പിച്ചത്.

Tags: Lok Sabhawayanadpriyanka vadraHigh CourtPriyanka Gandhi VadraNAVYA HARIDAS
Share
Tweet
SendShare

More News from this section

സുതാര്യമായ മേൽക്കൂരയും വിശാലമായ ജനാലകളും; പശ്ചിമഘട്ടം കൺമുന്നിൽ; മധുര–ഗുരുവായൂർ എക്സ്പ്രസിൽ പ്രകൃതിഭംഗി ആസ്വദിക്കാം; വിസ്റ്റാഡോം ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

തുലാവർഷം ശക്തമാകുന്നു; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ചികിത്സ; മുതിര്‍ന്ന ബിജെപി നേതാവ് അദ്വാനി ആശുപത്രി വിട്ടു

ആലപ്പുഴയിലെ രണ്ടുവയസ്സുകാരന്റെ മരണം; പോഷകാഹാരക്കുറവ് കണ്ടെത്തിയതോടെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു, മൂന്ന് ഉദ്യോഗസ്ഥരോട് വിശദീകരണം തേടി

വൈദ്യുതി ബില്ലില്‍ വീണ്ടും പ്രഹരം? 2027 ഏപ്രില്‍ മുതല്‍ നിരക്ക് വര്‍ധനയ്‌ക്ക് വഴിയൊരുക്കി പുതിയ താരിഫ് നയം

ട്രെയിനിൽ ഉച്ചത്തിൽ പാട്ടോ സംസാരമോ വേണ്ട; മറ്റു യാത്രക്കാർക്ക് ശല്യമുണ്ടാക്കിയാൽ നടപടി; 1,000 രൂപ പിഴ, ആവർത്തിച്ചാൽ തടവും

Latest News

സിംബാബ്വെയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര; സ്മൃതിയെ മറികടന്ന് ഷഫാലി വര്‍മ്മയുടെ റെക്കോര്‍ഡ്

‘സുധാകരനെ പുകച്ച് പുറത്താക്കി, എന്നെയും പുറത്താക്കാൻ നീക്കം ? ’; വി.ഡി. സതീശനെതിരെ അടൂർ പ്രകാശ്

കോവളത്ത് 16കാരി പീഡനത്തിനിരയായ കേസ്; അന്തർസംസ്ഥാന റാക്കറ്റെന്ന് സൂചന, സ്പാ ഉടമകൾ അറസ്റ്റിൽ; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്, അക്രമികളെ ഉടൻ പിടികൂടാൻ ഫഡ്നാവിസിന്റെ നിർദേശം, ‘ഒരു ഗ്യാങ്ങിനെയും വെറുതെ വിടില്ല’; കർശന നടപടിയെന്ന് ഏകനാഥ് ഷിൻഡെ

പന്നിയങ്കര എംഡിഎംഎ കേസ്: ലഹരിമരുന്ന് എത്തിച്ച പ്രധാന പ്രതികൾ മുഹമ്മദ് ഫൈസലും സാഹിലയും പിടിയിൽ, ബംഗളൂരുവിൽ അറസ്റ്റിൽ

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies