സാംസ്‌കാരിക തലസ്ഥാനത്തിന്റെ തിലകക്കുറിയാണ് ശക്തൻ തമ്പുരാനെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി; നവീകരിച്ച മ്യൂസിയം നാടിന് സമർപ്പിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സാംസ്‌കാരിക തലസ്ഥാനത്തിന്റെ തിലകക്കുറിയാണ് ശക്തൻ തമ്പുരാനെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി; നവീകരിച്ച മ്യൂസിയം നാടിന് സമർപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2024, 12:55 am IST
Facebook
Twitter
WhatsAppTelegram

തൃശൂർ: നവീകരിച്ച ശക്തൻ തമ്പുരാൻ കൊട്ടാര മ്യൂസിയം മണ്ഡലത്തിലെ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി നാടിന് സമർപ്പിച്ചു. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്തിന്റെ തിലകക്കുറിയാണ് ശക്തൻ തമ്പുരാനെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ നവീകരണത്തിന്റെ ഭാഗമായി തീമാറ്റിക് സങ്കൽപ്പത്തിൽ 14 ഗ്യാലറികളാണ് മ്യൂസിയത്തിൽ ഒരുക്കിയിരിക്കുന്നത്.

ഭാരതത്തിൽ മുഴുവൻ മൺമറഞ്ഞുപോയ ഒരുപാട് പുരാവസ്തുകേന്ദ്രങ്ങൾ ഇത്തരത്തിൽ ഉയിർത്തെഴുന്നേൽപിന് വിധേയമായി കൊണ്ടിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കേരളത്തിൽ ആദ്യമായി ആ ഉയിർത്തെഴുന്നേൽപിന്റെ ഭാഗമായി തൃശൂരിന് ആ അനുഗ്രഹം ലഭിച്ചു എന്നത് തന്റെ ഈ മേഖലയിലെ ജീവിതത്തിന് വലിയ തിളക്കമാണ് ചാർത്തി തരുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു.

തനിക്ക് അഭിമാനിക്കാൻ വക നൽകുന്നതാണിതെന്നും ഒരു തുടക്കം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഒത്തുചേരലോടെയാണ് ഇത് സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു.

വിവിധ സംസ്‌കാരങ്ങളുടെ അടയാളങ്ങളായ ഹാരപ്പ, കർണൂൽ, അരിക്കമേട്, ഗാന്ധാര, ചേരമാൻ പറമ്പ് എന്നിവിടങ്ങളിൽ നിന്ന് ഉത്ഖനനത്തിലൂടെ ലഭിച്ച പുരാവസ്തു ശേഖരങ്ങളാണ് മ്യൂസിയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇത് കൂടാതെ 14 തീമാറ്റിക് ഗ്യാലറികളിലായി ആയിരത്തിലധികം അമൂല്യ വസ്തുക്കളും പ്രദർശനത്തിനായി ഒരുക്കിയിട്ടുണ്ട്.

ഇടവേളക്ക് ശേഷം വീണ്ടും മ്യൂസിയം തുറന്നതോടെ നിരവധിയാളുകളാണ് സന്ദർശനത്തിനായി ശക്തൻ കൊട്ടാരത്തിലെത്തിയത്. ദിവസേന രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയാണ് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെയുളളവരും പരിപാടിയിൽ പങ്കെടുത്തു.

Tags: കേന്ദ്രമന്ത്രി സുരേഷ് ഗോപിശക്തൻ തമ്പുരാൻ കൊട്ടാര മ്യൂസിയംപുരാവസ്തുകേന്ദ്രങ്ങൾതീമാറ്റിക് ഗ്യാലറി
Share
Tweet
SendShare

More News from this section

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies