ആരോ​ഗ്യ മേഖലയിലെ വമ്പൻ മുന്നേറ്റം; 'വാൽനേവ SE'യുടെ ലോകത്തെ ആദ്യ ചിക്കൻ​ഗുനിയ വാക്സിൻ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമിക്കും; ഫ്രഞ്ച് കമ്പനിയുമായി ധാരണ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആരോ​ഗ്യ മേഖലയിലെ വമ്പൻ മുന്നേറ്റം; ‘വാൽനേവ SE’യുടെ ലോകത്തെ ആദ്യ ചിക്കൻ​ഗുനിയ വാക്സിൻ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമിക്കും; ഫ്രഞ്ച് കമ്പനിയുമായി ധാരണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2024, 11:04 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഫ്രഞ്ച് മരുന്നു കമ്പനി ‘വാൽനേവ SE’ വികസിപ്പിച്ച ലോകത്തെ ആദ്യ ചിക്കൻ​ഗുനിയ വാക്സിൻ ‘ഇക്സ്ചിക്’ ഇന്ത്യയിൽ നിർമിക്കാൻ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഇന്ത്യ ഉൾപ്പടെയുള്ള ഏഷ്യൻ രാജ്യങ്ങൾക്ക് നിർമിച്ച് നൽകുന്നതിനായുള്ള കരാറിൽ ഇരുകമ്പനികളും ഒപ്പിട്ടു.

മരുന്ന് നിർമ്മാണത്തിനുള്ള സാങ്കേതികവിദ്യ ഇരുകമ്പനികളും പരസ്പരം പങ്കുവയ്‌ക്കും. വാൽനേവ ചിക്കുൻഗുനിയ വാക്സിന്റെ ഡ്ര​​ഗ് എസ്ഐഐയ്‌ക്ക് നൽകും. ഇത് ഉപയോ​ഗിച്ച് എസ്ഐഐ ഇന്ത്യയിൽ വാക്സിൻ നിർമിക്കാനാണ് ധാരണയായിരിക്കുന്നത്. നിലവിൽ അമേരിക്ക, യൂറോപ്പ്, കാനഡ എന്നിവിടങ്ങളിൽ‌ മുതിർന്നവരിൽ ഇത് ഉപയോ​ഗിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്.

18 വയസിന് മുകളിൽ പ്രായമുള്ളവരുടെ പേശികളിൽ കുത്തിവയ്‌ക്കുന്ന ഒറ്റ ഡോസ് മരുന്നാണിത്. 12 വയസുവരെയുള്ളവർക്ക് വാക്സിൻ നൽകുന്നത് സംബന്ധിച്ച് പഠനങ്ങളും അവലോകനങ്ങളും പുരോ​ഗമിക്കുകയാണ്. ഭാവിയിൽ വാണിജ്യ രീതിയിൽ ഉത്പാദിപ്പിക്കാനും സിറം ഇൻസ്റ്റിറ്റ്യൂട്ടിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.

പൊതുജനാരോ​ഗ്യം മെച്ചപ്പെടുത്താനുള്ള പ്രതിബദ്ധതയാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് എസ്ഐഐ സിഇഒ അഡാർ പൂനവല്ല പറഞ്ഞു. അടുത്തിടെയായി ഇന്ത്യയിൽ ചിക്കൻ​ഗുനിയ പടർന്നുപിടിക്കുകയാണ്. 2019 ജനുവരി മുതൽ 2024 ജൂലൈ വരെ ഇന്ത്യയിൽ ഏകദേശം 3,70,000 കേസുകളാണ് സ്ഥിരീകരിച്ചത്.

ഈഡിസ് കൊതുകുകൾ പരത്തുന്ന വൈറൽ രോ​ഗമാണ് ചിക്കൻ​ഗുനിയ. പനി, സന്ധിവേദന, തലവേദന, ഓക്കാനം, ക്ഷീണം തുടങ്ങിയവയാണ് ലക്ഷണം. വിട്ടുവിട്ടുള്ള സന്ധി വേദന ആഴ്ചകൾ മുതൽ വർഷങ്ങൾ വരെ നീണ്ടുനിൽക്കാനും സാധ്യതയുണ്ട്.

Tags: Serum Institute of IndiaChikungunyaSIImanufacture French firm’s vaccineValneva SE
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies