കന്നഡ സിനിമയ്‌ക്കെന്തിനാണ് ഇംഗ്ലീഷ് പേരെന്ന് റിപ്പോർട്ടർ, എത്ര ചാനലുകൾക്ക് ഇംഗ്ലീഷ് പേരുണ്ടെന്ന് സൂപ്പർതാരം; കിച്ചാ സുദീപിന്റെ ഉരുളയ്ക്കുപ്പേരി മറുപടി
Sunday, June 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കന്നഡ സിനിമയ്‌ക്കെന്തിനാണ് ഇംഗ്ലീഷ് പേരെന്ന് റിപ്പോർട്ടർ, എത്ര ചാനലുകൾക്ക് ഇംഗ്ലീഷ് പേരുണ്ടെന്ന് സൂപ്പർതാരം; കിച്ചാ സുദീപിന്റെ ഉരുളയ്‌ക്കുപ്പേരി മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2024, 04:01 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു : തന്റെ പുതിയ സിനിമയുടെ പേരിന്റെ ഭാഷയെ കുറ്റപ്പെടുത്തുന്ന വിധം ചോദ്യം ചോദിച്ച റിപ്പോർട്ടർക്ക് കിച്ചാ സുദീപിന്റെ ഉരുളക്കുപ്പേരി പോലെയുള്ള മറുപടി. കന്നഡ സൂപ്പർ താരം കിച്ചാ സുദീപ് തന്റെ വരാനിരിക്കുന്ന ചിത്രമായ മാക്‌സിന്റെ ഇംഗ്ലീഷ് തലക്കെട്ടിനെ ചോദ്യം ചെയ്തപ്പോഴാണ് രസകരമായ സംഭവങ്ങൾ അരങ്ങേറിയത്.

തന്റെ വരാനിരിക്കുന്ന ചിത്രമായ മാക്‌സിന്റെ പ്രൊമോഷനുകളുടെ ഭാഗമായി പത്ര ലേഖകരെ കാണുകയായിരുന്നു കന്നഡ സൂപ്പർസ്റ്റാർ കിച്ചാ സുദീപ്. അതിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

ഒരു കന്നഡ സിനിമയാണെങ്കിലും മാക്‌സിന് എന്തിനാണ് ഇംഗ്ലീഷ് പേര് തിരഞ്ഞെടുത്തതെന്ന് നടനോട് ഒരു പത്ര റിപ്പോർട്ടർ ചോദിക്കുകയായിരുന്നു. സുദീപ് ആ വ്യക്തിയെ വളരെ നേരം കണ്ണിമവെട്ടാതെ നോക്കി നിന്നു. അതിനു ശേഷം തന്റെ മുന്നിൽ വെച്ചിരുന്ന മൈക്കുകളിലേക്ക് വിരൽ ചൂണ്ടിയ നടൻ , എത്ര ചാനലുകളുടെ പേരുടെ പേരുകൾ ‘ഇംഗ്ലീഷിൽ ‘ ഉണ്ടെന്ന് ചോദിച്ചു. ചിത്രത്തിന്റെ ഇംഗ്ലീഷ് പേരിനെ വാർത്താ സമ്മേളനത്തിൽ ന്യായീകരിച്ച നടൻ കർണാടകയിലെ ജീവിതത്തിന്റെ വിവിധ വശങ്ങളിൽ ഇംഗ്ലീഷിന്റെ വ്യാപനം എടുത്തുകാണിച്ചു .

“ഇവിടെ വന്നവർ കന്നഡക്കാരാണ്, ഇത് കർണാടകത്തിൽ കാണും. ഞാൻ കന്നഡയിലാണ് സംസാരിക്കുന്നത്. ഞങ്ങൾക്ക് ഇവിടെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുണ്ട്. അവിടെ പോകുന്നവർ കന്നഡിഗരാണ്. അപ്പോൾ നിങ്ങളുടെ പ്രശ്‌നം എന്താണ്?” സുദീപ് ചോദിച്ചു. ഇതിന്റെ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്

വിക്രാന്ത് റോണയിലാണ് സുദീപ് അവസാനമായി അഭിനയിച്ചത്. അനുപ് ഭണ്ഡാരി സംവിധാനം ചെയ്‌ത ചിത്രം 2022-ൽ റിലീസ് ചെയ്‌തു. മാക്‌സ് ക്രിസ്‌മസ് ദിനമായ ഡിസംബർ 25-ന് റിലീസ് ചെയ്യും.

Tags: Kicha SudeepSUBMax Kannada film.
ShareTweetSendShare

More News from this section

റോഷൻ മാത്യു കേന്ദ്ര കഥാപാത്രമായി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ‘ഉയിർ’ – സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ “അതിമനോഹരം” : തൊടുപുഴയിൽ ചിത്രീകരണം പുരോഗമിക്കുന്നു

ഫ്‌ലാറ്റിലെ വാട്ടര്‍ ടാങ്കിലേക്ക് അപ്രതീക്ഷിത വീഴ്ച; നടന്‍ വിനോദ് കോവൂര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു, ആശുപത്രിയില്‍ ചികിത്സയില്‍

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ ചലച്ചിത്രകാരന്‍ ഭാരതിരാജ വിടവാങ്ങി; തമിഴ് ഗ്രാമീണ ദൃശ്യഭംഗിയുടെ തമ്പുരാന് ചെന്നൈയില്‍ അന്ത്യം

ഇരയുടെ മേൽ കണ്ണുംനട്ട്: മനുഷ്യനും മൃഗങ്ങളുമായുള്ള സംഘർഷത്തിന്റെ കഥ പറയുന്ന ‘ലർക്ക്’; നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ.

കല്യാണച്ചെക്കന്റെ അറുപിശുക്കനായ അപ്പന്റെ സ്വത്ത് വീതം വെപ്പ്; സന്തോഷ് ഇടുക്കിയുടെ മധുരം വെപ്പ് ആരംഭിച്ചു

Latest News

’50-ാം വയസ്സില്‍ 30-ാം വയസ്സിലേതിനേക്കാള്‍ ഊര്‍ജസ്വലരാകണം’; യോഗാദിനത്തില്‍ പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

കർഷകർക്ക് വീണ്ടും കേന്ദ്രസഹായം; പിഎം-കിസാൻ 23-ാം ഗഡു വിതരണം, രാജ്യത്താകെ 9.44 കോടി ഗുണഭോക്താക്കൾക്ക് നേരിട്ട് പണം

ബ്രിട്ടീഷ് രാഷ്‌ട്രീയത്തില്‍ വന്‍ ചര്‍ച്ച; രാജി പ്രഖ്യാപനത്തിന് ഒരുങ്ങുന്നുവോ കെയര്‍ സ്റ്റാര്‍മര്‍? ലേബര്‍ പാര്‍ട്ടിയില്‍ അനിശ്ചിതത്വം ശക്തം

പി. നാരായണക്കുറുപ്പിന്റെ നിര്യാണത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അനുശോചിച്ചു

ഇന്ദിര ജനാധിപത്യത്തിന്റെ കശാപ്പുകാരി; അടിയന്തരാവസ്ഥ @51: ജൂണ്‍ 25ന് സമ്മേളനം, മുഖ്യപ്രഭാഷകനായി കുമ്മനം രാജശേഖരന്‍

പി.നാരായണക്കുറുപ്പ് ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവി: ആര്‍ എസ് എസ്‌

ഇന്ത്യയുടെ സമുദ്രസുരക്ഷയ്‌ക്ക് കൂടുതല്‍ കരുത്തേകാന്‍ മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകള്‍; കമ്മീഷന്‍ ചെയ്ത് പ്രധാനമന്ത്രി

‘ഓള്‍’യില്‍ നിന്ന് ‘ഭാരത്’വരെ; പേര് മാറ്റത്തിന് ഫുട്‌ബോള്‍ ഫെഡറേഷന്റെ നീക്കം, ഇനി ‘ഫുട്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഭാരത്’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies