മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
ശത്രുക്കളുടെ മേൽ വിജയം ഉണ്ടാകും. കീർത്തി, സാമ്പത്തിക ഉന്നതി, സ്ത്രീകളുമായി അടുത്ത് ഇടപഴകാനുള്ള അവസരം, കുടുംബത്തിൽ ഐശ്വര്യം എന്നിവ ഉണ്ടാകും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
അന്യദേശവാസം-ജോലി എന്നിവ അനുഭവത്തിൽ വരുമെങ്കിലും ഒന്നിലും ഉയർച്ച ഉണ്ടാകാത്ത അവസ്ഥ ഉണ്ടാവും. ഉദര സംബന്ധമായി പ്രശ്നങ്ങൾ ഉള്ളവർ ജാഗ്രത പാലിക്കുക.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
ഭൂമിലാഭം, സമ്പത്ത് വർദ്ധിക്കുക, പുതിയ വീട് അല്ലെങ്കിൽ പഴയ വീട് പുതുക്കി പണിയുക, വാഹന ഭാഗ്യം എന്നിവ ഉണ്ടാകും. ചിലർക്ക് നിദ്രാതടസ്സം ഉണ്ടാവും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
സത്സുഹൃത്തുക്കളെ കണ്ടുമുട്ടുവാനും അവരോടൊപ്പം വിശേഷപ്പെട്ട പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കുവാനും അവസരം ലഭിക്കും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
സന്താനങ്ങൾ മൂലം ക്ലേശാനുഭവങ്ങൾ, കുടുംബത്തിൽ ഏറ്റവും വേണ്ടപ്പെട്ടവരുമായി അഭിപ്രായ വ്യത്യാസം, എല്ലാ കാര്യങ്ങളിലും തടസ്സം അനുഭവപ്പെടുക എന്നിവയ്‌ക്ക് സാധ്യത ഉണ്ട്.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
നല്ല പേര് കേൾക്കുവാനും നല്ല കാര്യങ്ങൾ ചെയ്യുവാനും അവസരം ലഭിക്കും. രോഗാവസ്ഥയിൽ ഉണ്ടായിരുന്നവർക്ക് അതെല്ലാം മാറുന്ന സാഹചര്യം ഉണ്ടാവും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
കുടുംബ സുഖം, തൊഴിൽ വിജയം, ജീവിത സുഖ സൗകര്യങ്ങൾ വർദ്ധിക്കുക എന്നിവ ഉണ്ടാകും. ആലോചനാ ശീലം ഇല്ലാതെ പെരുമാറുന്നത് മൂലം ദോഷാനുഭവങ്ങൾ ഉണ്ടാകും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുവാനോ നടത്തിക്കൊടുക്കുവാനോ ഭാഗ്യം ലഭിക്കും. ദാമ്പത്യ ഐക്യം, ധനലാഭം, സത് സുഹൃത്തുക്കളെ ലഭിക്കുക എന്നിവ ഉണ്ടാവും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, സന്താനഭാഗ്യം, അവാർഡുകളോ സമ്മാനങ്ങളോ ലഭിക്കുവാൻ സാധ്യത, സർക്കാരിൽ ജോലി ചെയ്യുന്നവർക്ക് പ്രമോഷൻ എന്നിവയ്‌ക്ക് സാധ്യത ഉണ്ട്.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
വിദ്യാപുരോഗതി ഉണ്ടാവും എന്നാൽ ആരോഗ്യപരമായി ജാഗ്രത പാലിക്കേണ്ട സമയമാണ്. പുതിയ തൊഴിൽ മാറ്റമുണ്ടാകാൻ ഇടയുണ്ട്.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാവും എന്നാൽ ചിലർക്ക് അനാവശ്യ കൂട്ടുകെട്ട് മൂലം മാനഹാനി ഉണ്ടാവും. കാര്യാതടസ്സം, ഭക്ഷ്യ വിഷബാധ ഉണ്ടാവാൻ ഇടയുണ്ട്.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
ജനങ്ങളാൽ അംഗീകരിക്കപ്പെടുക, സമൂഹത്തിലെ ഉന്നതരായ വ്യക്തികളെ പരിചയപ്പെടുവാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം ലഭിക്കുക എന്നിവയ്‌ക്ക് സാധ്യത ഉണ്ട്.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)















