മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
പുതിയ വാഹനം എടുക്കുവാനുള്ള സാമ്പത്തികം കുടുംബ ജനങ്ങളിൽ നിന്നും അപ്രതീക്ഷിതമായി ലഭിക്കും. ഭക്ഷണ സുഖം, പ്രേമ കാര്യങ്ങൾ പൂവണിയുക എന്നിവ ഉണ്ടാകും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുക, സാമ്പത്തിക ഉന്നതി, സത്സുഹൃത്തുക്കളെ ലഭിക്കുക, സ്ത്രീകളുമായി അടുത്ത് ഇടപഴകുവാൻ അവസരം എന്നിവ ലഭിക്കും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
വിദ്യാപുരോഗതിയും വിദേശ യാത്ര-വാസം എന്നിവ അനുഭവത്തിൽ വരും എന്നാൽ കുടുംബപരമായി സങ്കീർണമായ പ്രശ്നങ്ങൾ ഉടലെടുക്കും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
വാഹനങ്ങൾ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കുക. ചിലപ്പോൾ വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാവാൻ ഇടയുണ്ട്. ആഹാര കാര്യങ്ങളിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ ഭക്ഷ്യ വിഷബാധ ഏൽക്കുവാൻ ഇടയുണ്ട്.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
മനഃസന്തോഷം, വ്യവഹാരങ്ങളിൽ വിജയം, ധനലാഭം, ഉന്നത സ്ഥാനലബ്ധി എന്നിവ ഉണ്ടാകും. വളരെക്കാലമായി കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടുവാനും അവരോടൊപ്പം ഭക്ഷണം കഴിക്കുവാനും അവസരം ഉണ്ടാകും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ആരോഗ്യം, സത് പുത്രയോഗം, ഭാര്യാഭർത്തൃ ഐക്യം, കുടുംബ ബന്ധുജന ചേർച്ച എന്നിവ ഉണ്ടാകും. ചിലർക്ക് അധികാര പ്രാപ്തിയുള്ള തൊഴിലുകൾ ലഭിക്കും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
നല്ലകാര്യങ്ങൾ ചെയ്യുവാനും നല്ലപേര് കേൾക്കുവാനും അവസരം ലഭിക്കും. നിദ്രാസുഖം, ദാമ്പത്യ സുഖം, അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, സമ്മാനങ്ങൾ ലഭിക്കുക എന്നിവ ഉണ്ടാകും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
വിദ്യാതടസ്സം അനുഭവപ്പെടുമെങ്കിലും പഠിച്ച വിഷയവുമായി അനുബന്ധിച്ചു ജോലി ലഭിക്കുവാൻ ഇടയുണ്ട്. സ്ത്രീകൾ മൂലം മാനഹാനി, ധനനഷ്ടം എന്നിവ ഉണ്ടാകും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
കുടുംബ ബന്ധുജന പ്രീതി, മനഃസന്തോഷം,ദാമ്പത്യ ഐക്യം, ബന്ധു ജന സമാഗമം, സത്സുഹൃത്ത് ഭാഗ്യം എന്നിവ ഉണ്ടാകും. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
സത്സുഹൃത്തുക്കളേ ലഭിക്കുക, കുടുംബ ബന്ധുജനങ്ങളിൽ നിന്നും അപ്രതീഷിതമായ സാമ്പത്തിക സഹായം, ദാമ്പത്യഐക്യം, ഭക്ഷണ സുഖം, ബന്ധു ജന സമാഗമം എന്നിവ ഉണ്ടാകും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
എല്ലാ കാര്യങ്ങളിലും തടസ്സം അനുഭവപ്പെടും. സർക്കാർ സംബന്ധമായ ദോഷഫലങ്ങൾ, അപമാനം, ഉദര രോഗം എന്നിവ ഉണ്ടാകുകയും കുടുംബ ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവുന്ന സാഹചര്യം സംജാതമാകും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. ഒരേതരത്തിലുള്ള ചിന്തശേഷിയുള്ളവരോടൊത്ത് പ്രവർത്തിക്കുവാൻ അവസരം ലഭിക്കും. ശത്രുനാശം, ധനനേട്ടം എന്നിവ ഉണ്ടാകും. കുടുബാംഗങ്ങൾ ഒരുമിച്ചു മംഗള കർമ്മത്തിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)