തിരുനെൽവേലിക്ക് സമീപം തള്ളിയ മെഡിക്കൽ മാലിന്യം 16 ട്രക്കുകളിൽ കേരളത്തിലേക്ക്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരുനെൽവേലിക്ക് സമീപം തള്ളിയ മെഡിക്കൽ മാലിന്യം 16 ട്രക്കുകളിൽ കേരളത്തിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2024, 12:55 pm IST
Facebook
Twitter
WhatsAppTelegram

മധുര: തിരുനെൽവേലിക്കടുത്ത് നടുക്കല്ലൂർ ഭാഗത്ത് തള്ളിയ കേരള മെഡിക്കൽ മാലിന്യം ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരം ഞായറാഴ്ച 16 ട്രക്കുകളിലായി തിരികെ കേരളത്തിലേക്ക് അയച്ചു.

തിരുനെൽവേലിക്ക് സമീപമുള്ള നടുക്കല്ലൂർ, പാലവൂർ, കൊണ്ടനഗരം എന്നിവിടങ്ങളിലെ മേച്ചിൽ സ്ഥലങ്ങളിലും പാട്ടത്തിനെടുത്ത സ്ഥലങ്ങളിലും ജലാശയങ്ങളിലുമാണ് കേരളത്തിൽ നിന്നുള്ള ആശുപത്രി മാലിന്യം ട്രക്കുകളിൽ എത്തിച്ച് തള്ളിയത്. കഴിഞ്ഞയാഴ്ച നൂറുകണക്കിന് ചാക്ക് മെഡിക്കൽ മാലിന്യം തള്ളിയതായി പൊതുജനങ്ങൾ പരാതിപ്പെട്ടിരുന്നു.

തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെൻ്ററിൽ നിന്നുൾപ്പെടെയുള്ള മാലിന്യങ്ങൾ ഇതിൽ ഉണ്ടായിരുന്നു. ഈ വിഷയം തമിഴ്‌നാട്ടിൽ വ്യാപകമായി പ്രതിഷേധത്തിനിടെയാക്കി.ഇത് ചെയ്‌തവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് വിവിധ രാഷ്‌ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടു.

മാലിന്യം തള്ളിയതിൽ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവനുസരിച്ച് സുഡ്തമല്ലി പോലീസ് കേസെടുത്തു. ഈ കേസുമായി ബന്ധപ്പെട്ട് സുഡ്തമല്ലി മേഖലയിൽ കേരള മാലിന്യം തള്ളാൻ സഹായിച്ച മനോഹരനെയും മായാണ്ടിയെയും പൊലീസ് അറസ്റ്റ് ചെയ്തു. മാലിന്യം കേരളത്തിലേക്ക് തിരികെ കൊണ്ടുപോകാൻ ഞായറാഴ്ച 16 ട്രക്കുകൾ കേരളത്തിൽ നിന്ന് നടുക്കല്ലൂർ ദേശത്ത് എത്തിച്ചു.

തിരുവനന്തപുരം ജില്ലാ അസിസ്റ്റൻ്റ് കളക്ടർ സാക്ഷി, തിരുവനന്തപുരം കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഗോപകുമാർ, കേരള മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ, തുടങ്ങി നിരവധി ഉദ്യോഗസ്ഥർ തിരുനെൽവേലി ജില്ലയിൽ എത്തിയിരുന്നു ചേരൻമഹാദേവി സർ കലക്ടർ ആർബിറ്റ് ജെയിൻ, അസിസ്റ്റൻ്റ് കലക്ടർ അംബിക ജെയിൻ, തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോർഡ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും സ്ഥലത്തെത്തി.

നടുക്കല്ലൂർ, പാലവൂർ, കൊണ്ടനഗരം തുടങ്ങി ആറിടങ്ങളിൽ തള്ളിയിരുന്ന മെഡിക്കൽ മാലിന്യം തിരികെ ട്രക്കുകളിൽ കയറ്റി. രാവിലെ 7.30 മുതൽ വൈകിട്ട് വരെ ട്രക്കുകളിൽ മാലിന്യം കയറ്റുന്ന ജോലിയാണ് നടന്നത്. പിന്നീട് കനത്ത പോലീസ് സംരക്ഷണത്തിലാണ് ട്രക്കുകൾ തമിഴ്‌നാട് അതിർത്തിയിലേക്ക് പോയത്.

ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരം തമിഴ്‌നാട്, കേരള സർക്കാരുകളുടെ മേൽനോട്ടത്തിലാണ് ഈ മാലിന്യം കൊണ്ടുപോകുന്നതെന്ന് കേരളത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞതായി തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇവയെല്ലാം കേരളത്തിൽ വീണ്ടും തരാം തിരിക്കും. ഖരമാലിന്യങ്ങളും മെഡിക്കൽ മാലിന്യങ്ങളും ബന്ധപ്പെട്ട ചട്ടങ്ങൾ അനുസരിച്ച് പ്രത്യേകം സംസ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുനെൽവേലിക്ക് സമീപമുള്ള മെഡിക്കൽ മാലിന്യം പൂർണമായും നീക്കം ചെയ്ത ശേഷം അണുനാശിനി തളിക്കുന്ന ജോലികൾ നടത്തുമെന്ന് പ്രവൃത്തി അവലോകനം ചെയ്ത ജില്ലാ കളക്ടർ കാർത്തികേയൻ പറഞ്ഞു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ മാർഗനിർദേശങ്ങളും തമിഴ്‌നാട് സർക്കാരിന്റെ ഉത്തരവും അനുസരിച്ചാണ് മാലിന്യം സംസ്‌കരിക്കുന്നത്. കന്യാകുമാരി ജില്ലയിലെ 16 ചെക്ക് പോസ്റ്റുകളിലും തെങ്കാശി ജില്ലയിലെ രണ്ട് ചെക്ക് പോസ്റ്റുകളിലും വിജിലൻസ് പരിശോധന ശക്തമാക്കും. മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരള മാലിന്യം തമിഴ്‌നാട്ടിൽ തള്ളിയ വാർത്തകൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിച്ചതിനിടെ, സൗത്ത് സോൺ ദേശീയ ഹരിത ട്രിബ്യൂണലിൽ നടന്ന ഒരു കേസിന്റെ വാദ സമയത്ത് തമിഴ്‌നാട് പ്രോസിക്യൂട്ടർ വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെ ടുത്തുകയായിരുന്നു. തുടർന്ന് തിരുനെൽവേലി ജില്ലാ ഭരണകൂടം ഹരിത ട്രിബ്യൂണലിൽ സമർപ്പിച്ച റിപ്പോർട്ടിൽ മാലിന്യം തിരിച്ചെടുക്കാൻ കേരള സർക്കാരിനോട് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് കേരള സർക്കാർ മാലിന്യം തിരിച്ചെടുത്ത് സംസ്കരിക്കണം എന്ന് ഹരിത ട്രിബ്യൂണൽ ഉത്തരവിട്ടു.

അല്ലാത്തപക്ഷം തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡ് ഉചിതമായ നടപടി സ്വീകരിക്കണമെന്നും കേരള മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്ന് ചെലവ് ഈടാക്കണമെന്നും ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിട്ടു. ഇതനുസരിച്ച് കേരള സംസ്ഥാന റവന്യൂ വകുപ്പും ആരോഗ്യവകുപ്പും എത്തി പരിശോധിച്ച് മാലിന്യ സാമ്പിളുകൾ ശേഖരിച്ചു. മാലിന്യം തീരെ കൊണ്ടുപോകാനും നടപടി സ്വീകരിച്ചു.

Tags: Medical Waste
Share
Tweet
SendShare

More News from this section

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

Latest News

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies