തകർത്തടിച്ച് ക്രുനാൽ പാണ്ഡ്യ, വിജയ് ഹസാരെയിൽ കേരളത്തിന് തോൽവി; അസറുദ്ദീന്റെ സെഞ്ച്വറി പാഴായി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തകർത്തടിച്ച് ക്രുനാൽ പാണ്ഡ്യ, വിജയ് ഹസാരെയിൽ കേരളത്തിന് തോൽവി; അസറുദ്ദീന്റെ സെഞ്ച്വറി പാഴായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2024, 05:51 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തോൽവിയോടെ തുടക്കം. 62 റൺസിനാണ് ബറോഡ കേരളത്തെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബറോഡ 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 403 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം നാല്‍പ്പത്തിയാറാം ഓവറിൽ 341 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ടോസ് നേടി ബറോഡയെ ബാറ്റിങ്ങിനയച്ച കേരളത്തിന്റെ തീരുമാനം പിഴച്ചു. 10 റൺസെടുത്ത ശാശ്വത് റാവത്തിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും തുടർന്നെത്തിയ ബറോഡ ബാറ്റർമാരെല്ലാവരും മികച്ച പ്രകടനം കാഴ്ച വച്ചു.

രണ്ടാം വിക്കറ്റിൽ എൻ.എ രഥ്വയും പി.എസ് കോഹ്ലിയും ചേർന്ന് തകർത്തടിച്ച് മുന്നേറി. രഥ്വ 99 പന്തിൽ നിന്ന് 136 റൺസെടുത്തപ്പോൾ പി എസ് കോഹ്ലി 72 റൺസെടുത്തു. തുടർന്നെത്തിയ ക്യാപ്റ്റൻ ക്രുനാൽ പാണ്ഡ്യയുടെയും വിഷ്ണു സോളങ്കിയുടെയും ഭാനു പനിയയുടെയും വെടിക്കെട്ട് ബാറ്റിങ്ങാണ് ബറോഡയുടെ സ്കോർ 400 കടത്തിയത്.

ക്രുനാൽ പാണ്ഡ്യ 54 പന്തിൽ നിന്ന് 80റൺസുമായും ഭാനു പനിയ 15 പന്തിൽനിന്ന് 37 റൺസുമായും പുറത്താകാതെ നിന്നു. വിഷ്ണു സോളങ്കി 25 പന്തിൽ നിന്ന് 46 റൺസെടുത്തു. കേരളത്തിന് വേണ്ടി ഷറഫുദ്ദീൻ രണ്ടും ഏദൻ ആപ്പിൾ ടോം, ബേസിൽ തമ്പി എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് രോഹൻ കുന്നുമ്മലും അരങ്ങേറ്റ മത്സരം കളിക്കുന്ന അഹ്മദ് ഇമ്രാനും മികച്ച തുടക്കം തന്നെ നല്കി. രോഹൻ കുന്നുമ്മൽ 65ഉം അഹ്മദ് ഇമ്രാൻ 51ഉം റൺസെടുത്തു. വിജയ്‌ ഹസാരെ

ഇരുവരും ചേർന്ന് ഓപ്പണിങ് കൂട്ടുകെട്ടിൽ 113 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ തുടർന്നെത്തിയവരിൽ മൊഹമ്മദ് അസറുദ്ദീന് മാത്രമാണ് മികച്ച പ്രകടനം കാഴ്ച വയ്‌ക്കാനായത്. അസറുദ്ദീൻ 58 പന്തിൽ 104 റൺസെടുത്തു. എട്ട് ഫോറും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു അസറുദ്ദീന്റെ ഇന്നിങ്സ്. ഷോൺ റോജർ 27ഉം ഷറഫുദ്ദീൻ 21ഉം റൺസെടുത്തു. ബറോഡയ്‌ക്ക് വേണ്ടി രാജ് ലിമ്പാനി, എ എം സിങ്, എൻ എ രഥ്വ, കൃണാൽ പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി

Tags: vijaytrophyHazarebaroda
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

Latest News

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies