വിചാരണയ്ക്കായി ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടണം; ഇന്ത്യക്ക് ബംഗ്ലാദേശിന്റെ നയതന്ത്രക്കുറിപ്പ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിചാരണയ്‌ക്കായി ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടണം; ഇന്ത്യക്ക് ബംഗ്ലാദേശിന്റെ നയതന്ത്രക്കുറിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2024, 05:58 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സ്ഥാനഭൃഷ്ടയാക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ  വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശ് ഇടക്കാല സർക്കാർ  ഇന്ത്യയ്‌ക്ക് നയതന്ത്രക്കുറിപ്പ് അയച്ചു. കോടതി വിചാരണയ്‌ക്കായി  ഹസീനയെ തിരികെ കൊണ്ടുവരാന്‍  ആഗ്രഹിക്കുന്നുവെന്ന് ഇന്ത്യക്ക് നല്‍കിയ നയതന്ത്രക്കുറിപ്പ് പറയുന്നു. എന്നാൽ ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഇതാദ്യമായാണ് ഹസീനയെ വിട്ടുകിട്ടണമെന്ന്  ബം​ഗ്ലാദേശ് ഔദ്യോഗികമായി ആവശ്യപ്പെടുന്നത്. വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ മറവിൽ മതമൗലികവാദികൾ കലാപം അഴിച്ച് വിട്ടതിനെ തുടർന്ന് ഓ​ഗസ്റ്റിലാണ് 77 കാരിയായ ഹസീന ഇന്ത്യയിൽ അഭയം തേടിയത്. ഇതിന് പിന്നാലെ ഹസീനയ്‌ക്കും  മന്ത്രിമാർക്കും ഉപദേഷ്ടാക്കൾക്കും എതിരെ “മനുഷ്യത്വത്തിനും വംശഹത്യക്കും എതിരായ കുറ്റകൃത്യങ്ങൾ” ചുമത്തി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. രാജ്യം വിട്ടതിന് പിന്നാലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഹസീനയ്‌ക്കെതിരെ 51 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ജുഡീഷ്യൽ നടപടിക്രമങ്ങൾക്കായി ഹസീനയെ വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ സർക്കാരിന് നയതന്ത്ര സന്ദേശം അയച്ചതായി ഇടക്കാല സർക്കാരിലെ ഉപദേഷ്ടാവ് തൗഹീദ് ഹുസൈൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കുറ്റവാളികളുടെ കൈമാറ്റം സംബന്ധിച്ച കരാർ ഇരു രാജ്യങ്ങളും തമ്മിൽ നിലവിലുണ്ടെന്നും ഹസീനയെ ബംഗ്ലാദേശിലേക്ക് തിരികെ കൊണ്ടുവരുമെന്നും ആഭ്യന്തര ഉപദേഷ്ടാവ് ജഹാംഗീർ ആലം പറഞ്ഞു.  ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടാൻ ഇന്ത്യയോട് ആവശ്യപ്പെടുമെന്ന് ബംഗ്ലാദേശ് ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

2013-ലാണ് ഇരു രാജ്യങ്ങളും തമ്മിൽ കുറ്റവാളികളുടെ കൈമാറാനുള്ള ധാരണയിൽ ഒപ്പുവെച്ചത്.  എന്നാൽ കുറ്റകൃത്യം രാഷ്‌ട്രീയ സ്വഭാവമുള്ളതാണെങ്കിൽ ആവശ്യം നിരസിക്കാമെന്നും ഉടമ്പടി പറയുന്നു. ഹസീനയെ കൈമാറണമെന്ന ആവശ്യം നയതന്ത്ര ബന്ധം കൂടുതൽ വഷളാക്കാനാണ് സാധ്യത.

Tags: bengladeshshaike haseena
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies