"ആകാശദൂത് പോലൊരു കഥയാണ്, കുട്ടികളെ പ്രത്യേകം കാണിക്കണം - എന്നൊന്നും പറഞ്ഞുവന്ന സിനിമയല്ല ഈ മാർക്കോ.."
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ആകാശദൂത് പോലൊരു കഥയാണ്, കുട്ടികളെ പ്രത്യേകം കാണിക്കണം – എന്നൊന്നും പറഞ്ഞുവന്ന സിനിമയല്ല ഈ മാർക്കോ..”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2024, 08:51 pm IST
FacebookTwitterWhatsAppTelegram

സോഷ്യൽമീഡിയ മുഴുവൻ ഇപ്പോൾ ‘മാർക്കോ’ തരം​ഗമാണ്. ഒപ്പം ചില കൂട്ടക്കരച്ചിലുകളും.. മാർക്കോ പോലെയുള്ള കലാസൃഷ്ടികൾ മലയാള സിനിമയ്‌ക്കും മലയാളികൾക്കും ആപത്താണെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് ഒരുവശത്ത് ശക്തമാകുന്നത്. ഇത്രമാത്രം വയലൻസുള്ള സിനിമ യുവാക്കൾ കാണുന്നത് ആക്രമണങ്ങൾക്ക് പ്രേരിപ്പിക്കുമെന്ന ചർച്ചകളും നടക്കുകയാണ്. എന്നാൽ സിനിമയെ സിനിമയായി മാത്രം കാണണമെന്നും വയലൻസിനോട് താത്പര്യമില്ലാത്തവർ മാർക്കോ കാണേണ്ടതില്ലെന്നും അണിയറപ്രവർത്തകർ തന്നെ വ്യക്തമാക്കി കഴിഞ്ഞു. സിനിമയ്‌ക്കെതിരെ വിശകലനചർച്ചകൾ കൂടിവരുന്ന ഈ സാഹചര്യത്തിൽ മാർക്കോയെക്കുറിച്ചുള്ള ഒരു എഫ്ബി പോസ്റ്റ് ശ്രദ്ധേയമാവുകയാണ്.

ആകാശദൂത് പൊലെയൊരു കഥയാണെന്നും കുട്ടികളെ നിർബന്ധമായും കാണിക്കണമെന്നും മാർക്കോയുടെ നിർമാതാക്കൾ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഓർമിപ്പിക്കുന്നതാണ് പോസ്റ്റ്. കുറിപ്പിങ്ങനെ..

“ആകാശദൂത് പോലൊരു കഥയാണ്, ഫാമിലിക്ക് ഒന്നടങ്കം ഇരുന്ന് ആസ്വദിച്ചു കാണാൻ പറ്റുന്നതാണ്, കുട്ടികളെയൊക്കെ പ്രത്യേകം കൊണ്ടുപോയി കാണിക്കണം” എന്നൊന്നും പറഞ്ഞു വന്ന സിനിമ അല്ലല്ലോ ഈ മാർക്കോ..
സിനിമ ഉണ്ടാക്കാൻ തുടങ്ങിയ സമയം മുതൽ സിനിമയുടെ അണിയറ പ്രവർത്തകരും, റിലീസിനു മുൻപ് പടം സെൻസർ ചെയ്ത സർക്കാരും അത് എന്താണ്, എങ്ങനെയാണ്, എന്ത്‌ പോലെയാണ് എന്നൊക്കെ വിശദമായി പറഞ്ഞിട്ടാണ് സർട്ടിഫിക്കറ്റും മുന്നറിയിപ്പും തന്നിട്ടാണ് അത് ഇറക്കിയിട്ടുള്ളത്. പിന്നെ എന്ത് കണ്ടിട്ടാണ് ”ഹെമ്മേ ഈ സമൂഹം എങ്ങോട്ടാണ് പോകുന്നത്”… “ഇത് കാണുന്നവർക്കൊക്കെ ഭ്രാന്താണ്”.. “അവർക്ക് വികലമായ മനസ്സാണേ”.. എന്നൊക്കെ കിടന്നു കരയുന്നെ?.. ആകാശദൂദ് കാണേണ്ടവർ ആകാശദൂത് കാണട്ടെ, മാർക്കോ കാണേണ്ടവർ മാർക്കോ കാണട്ടെ…

സിനിമാ-സാമൂഹിക-രാഷ്‌ട്രീയ വിശകലനങ്ങൾ സർക്കാസ്റ്റിക് രൂപേണ എഴുതി ശ്രദ്ധേയനായ ‘ഹരി തമ്പായി’യുടെ പോസ്റ്റാണിത്. മാർക്കോ സിനിമയെ നഖശിഖാന്തം എതിർക്കുന്നവർക്കുള്ള മറുപടി കൂടിയാവുകയാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

Tags: filmviolenceMARCOMARCO cinema
ShareTweetSendShare

More News from this section

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

Latest News

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies