'ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്; അന്ന് എന്റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ ആ മനുഷ്യന്റെ മകനാണെന്ന് തോന്നിപ്പോയി
Saturday, August 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്; അന്ന് എന്റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ ആ മനുഷ്യന്റെ മകനാണെന്ന് തോന്നിപ്പോയി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2024, 12:38 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: നടനെന്ന നിലയിൽ തന്റെ സിനിമാ ജീവിതത്തിൽ അതുല്യമായ വേഷങ്ങൾ സമ്മാനിച്ച പ്രിയകഥാകാരന്റെ വിയോഗത്തിൽ വികാരനിർഭരമായ വാക്കുകൾ പങ്കുവെച്ച് മമ്മൂട്ടി. എംടിയുടെ മരണവാർത്ത പുറത്തുവന്ന് രണ്ട് മണിക്കൂർ പിന്നിടുമ്പോഴായിരുന്നു സമൂഹമാദ്ധ്യമങ്ങളിലൂടെ മമ്മൂട്ടി ആ വേദന പങ്കുവെച്ചത്. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്ന് മമ്മൂട്ടി കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം

“ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്. കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു. കണ്ട ദിവസം മുതൽ ആ ബന്ധം വളർന്നു. സ്‌നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി. നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയിൽ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ, ആ മനുഷ്യന്റെ മകനാണു ഞാനെന്ന് എനിക്ക് തോന്നി”.

ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം.

“ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്. അതൊന്നും ഓർക്കുന്നില്ലിപ്പോൾ. ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു. ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു.”

മമ്മൂട്ടിയിലെ അഭിനയപ്രതിഭയെ ഏറെ പുറത്തുകൊണ്ടുവന്ന കഥാപാത്രങ്ങളാണ് എംടി അദ്ദേഹത്തിനായി വെച്ചുനീട്ടിയത്. അഭിനയമോഹം ഉള്ളിലൊതുക്കി കഴിഞ്ഞ മമ്മൂട്ടിക്ക് അഭിനേതാവ് എന്ന നിലയിൽ അവസരം തുറന്നിട്ടതായിരുന്നു എംടിയുടെ ദേവലോകം എന്ന സിനിമ. എന്നാൽ പാതിവഴിയിൽ ഈ സിനിമ നിലച്ചുപോയി. അതിന് പകരമായി തന്റെ രചനയിൽ ഒരുങ്ങിയ വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ എന്ന ചിത്രത്തിലേക്ക് എംടി മമ്മൂട്ടിയെ വിളിച്ചു. അവിടെ നിന്നാണ് ഇന്ന് കാണുന്ന വലിയ നടനിലേക്കുള്ള വളർച്ച. നായകനായി ഉയരാൻ വഴി തുറന്നതും എംടിയുടെ സിനിമയായിരുന്നു.

മികച്ച നടനുള്ള ആദ്യ സംസ്ഥാന പുരസ്‌കാരം മമ്മൂട്ടിക്ക് ലഭിച്ചത് എംടിയുടെ തിരക്കഥയിൽ ഒരുങ്ങിയ അടിയൊഴുക്കുകൾ (1984) സിനിമയിലെ അഭിനയത്തിനായിരുന്നു. പിന്നെ വടക്കൻ വീരഗാഥയിലെ പ്രകടനത്തിന് 1989 ലും. ദേശീയപുരസ്‌കാരവും ഇതിലൂടെ ലഭിച്ചു. അവിടെ നിന്നിങ്ങോട്ട് ഇരുവരും തമ്മിലുള്ള ആത്മബന്ധവും അടുപ്പവും അവസാനം വരെ തുടർന്നു.

Tags: വടക്കൻ വീരഗാഥഎം.ടിമമ്മൂട്ടിഅടിയൊഴുക്കുകൾ
Share
Tweet
SendShare

More News from this section

റെയിൽവൺ ആപ്പ് ടിക്കറ്റ് ബുക്കിങ്; ദക്ഷിണേന്ത്യയിൽ കേരളം മുന്നിൽ, ജൂലൈയിൽ മാത്രം 9.76 ലക്ഷം ടിക്കറ്റുകൾ, തിരുവനന്തപുരം ഡിവിഷൻ മാത്രം 6.67 ലക്ഷം ടിക്കറ്റുകൾ വിറ്റു

‘തമിഴ്നാട്ടിൽ ബസ് കഴുകുന്നത് ഡ്രൈവറും കണ്ടക്ടറും, ഇവിടെ ഒരുതൊട്ടി വെള്ളം പോലും ബസിൽ ഒഴിക്കില്ല’; കെഎസ്ആർടിസി ജീവനക്കാരെ അധിക്ഷേപിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

മുട്ടിനു വെടിവച്ചാലും മുട്ടുകുത്തില്ല’;ചത്താലും ഭയമില്ല, സിസ്റ്റം എന്നെ തീവ്രവാദിയാക്കി, ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ച് അർജുൻ ആയങ്കിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്

ബിഹാറില്‍ അധ്യാപകന്‍, നാട്ടിലെത്തി കഞ്ചാവ് വില്‍പ്പന; പ്രധാന കണ്ണിയടക്കം ആറുപേര്‍ എക്‌സൈസിന്റെ പിടിയില്‍

ആക്രിക്കൊപ്പം അറിയാതെ വിറ്റത് 11 ലക്ഷം രൂപയുടെ സ്വര്‍ണം; ആക്രി വ്യാപാരിയുടെ സത്യസന്ധതയില്‍ കുടുംബത്തിന് തിരികെ കിട്ടിയത് പത്തര പവന്‍

ശക്തമായ മഴ: തൃശൂര്‍ ഉള്‍പ്പെടെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Latest News

വിവാദ ‘മദ്രസ ശമ്പള ബില്‍’ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയില്‍നിന്ന് പിന്‍വലിച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ നാളെ തുറക്കും

ഷെയ്ഖ് ഹസീനയുടെ വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രത്തിന് പങ്കില്ല; ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം

ഓണക്കാല തിരക്ക്: കേരളത്തിലേക്ക് 112 പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍

‘ആരെയും ഭയക്കേണ്ട; നിങ്ങള്‍ക്കൊപ്പം ഞാനുണ്ട്’; തൃണമൂല്‍, ശിവസേന വിമത എംപിമാര്‍ക്ക് മോദിയുടെ ഉറപ്പ്

വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴയ്‌ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

വിവാഹമോചന ഹര്‍ജി പിന്‍വലിച്ച് വിജയിയുടെ ഭാര്യ സംഗീത; കോടതിയില്‍ അറിയിച്ചു, കേസ് തീര്‍പ്പാക്കി

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് കരുത്തായി അര്‍ജന്റീനയും മെക്സിക്കോയും; യൂറോപ്യന്‍ എതിര്‍പ്പിനിടെ പിന്തുണ ശക്തമാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies