36 വർഷത്തെ വിലക്കിന് അന്ത്യം; 'ചെകുത്താന്റെ വചനങ്ങൾ' ഇന്ത്യയിലെ ബുക്ക് സ്റ്റോറിൽ; വിൽക്കുന്നത് ഒരേയൊരു സെല്ലേഴ്സ് മാത്രം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

36 വർഷത്തെ വിലക്കിന് അന്ത്യം; ‘ചെകുത്താന്റെ വചനങ്ങൾ’ ഇന്ത്യയിലെ ബുക്ക് സ്റ്റോറിൽ; വിൽക്കുന്നത് ഒരേയൊരു സെല്ലേഴ്സ് മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2024, 11:52 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 36 വർഷം നീണ്ട നിരോധനത്തിന് അന്ത്യംകുറിച്ച് ‘ചെകുത്താന്റെ വചനങ്ങൾ‘ (The Satanic Verses) ഇന്ത്യയിൽ വിപണി ആരംഭിച്ചു. ബ്രിട്ടീഷ് നോവലിസ്റ്റായ സൽമാൻ റുഷ്ദിയുടെ (Salman Rushdie) വിവാദ പുസ്തകം രാജീവ് ​ഗാന്ധി സർക്കാരായിരുന്നു ഇന്ത്യയിൽ വിലക്കിയത്. മതനിന്ദയുണ്ടെന്ന് ഇസ്ലാം മതനേതാക്കൾ ആരോപിക്കുന്ന പുസ്തകത്തിന്റെ ലിമിറ്റഡ് സ്റ്റോക്ക് നിലവിൽ ലഭ്യമാണ്. രാജ്യതലസ്ഥാനത്തെ ബാഹ്രിസൺസ് ബുക്ക്സെല്ലേഴ്സിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുസ്തകവിൽപ്പന ആരംഭിച്ചിട്ടുണ്ട്. നല്ല രീതിയിൽ വിറ്റഴിയുന്നുണ്ടെന്ന് ബാഹ്രിസൺസ് ബുക്ക്സെല്ലേഴ്സ് ഉടമ രജിനി മൽഹോത്ര പ്രതികരിച്ചു. 1,999 രൂപയാണ് നിരക്ക്. രാജ്യത്ത് ബാഹ്രിസൺസ് ബുക്ക്സെല്ലേഴ്സ് മാത്രമേ ചെകുത്താന്റെ വചനങ്ങൾ നിലവിൽ വിൽക്കുന്നുള്ളൂവെന്നതും ശ്രദ്ധേയമാണ്.

പുസ്തകം ഇറക്കുമതി ചെയ്യുന്നതിനുള്ള വിലക്ക് നിലനിൽക്കുന്നില്ലെന്ന് കഴിഞ്ഞ നവംബറിലായിരുന്നു ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയത്. വിവാദ നോവലിന് ഏർപ്പെടുത്തിയ വിലക്ക് സംബന്ധിച്ച വിജ്ഞാപനം ​ഹാജരാക്കാൻ അധികൃതർക്ക് കഴിയാതെ പോയതോടെ നിരോധനം നിലനിൽക്കുന്നില്ലെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. 1988 ഒക്ടോബർ അഞ്ചിനായിരുന്നു ചെകുത്താന്റെ വചനങ്ങളുടെ ഇറക്കുമതി രാജീവ് ​ഗാന്ധി സർക്കാർ വിലക്കിയതും ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചതും.

സൽമാൻ റുഷ്ദിയുടെ ഈ പുസ്തകം ലോകമെമ്പാടും വലിയ ചലനങ്ങളും വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. പുസ്തകം പ്രസിദ്ധീകരിച്ചതിന് പിന്നാലെ ഇറാനിയൻ നേതാവ് റുഹൊള്ളാ ഖൊമേനി ഫത്വ പുറപ്പെടുവിക്കുകയും റുഷ്ദിയേയും പ്രസാധകരെയും വകവരുത്താൻ മുസ്ലീങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. തുടർന്നുള്ള പത്ത് വർഷം യുകെയിലും യുഎസിലുമായി റുഷ്ദിക്ക് ഒളിച്ചുജീവിക്കേണ്ടി വന്നു. 1991 ജൂലൈയിൽ നോവലിന്റെ ജാപ്പനീസ് വിവർത്തകനായ ഹിതോഷി ഇ​ഗരാഷി തന്റെ ഓഫീസിൽ വച്ച് കൊല്ലപ്പെട്ടു. 2022 ഓ​ഗസ്റ്റ് 12ന് നടന്ന വധശ്രമത്തിൽ നിന്ന് റുഷ്ദി കഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്തു. ലെബനീസ്-അമേരിക്കൻ വംശജനെത്തി റുഷ്ദിയെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ അദ്ദേഹത്തിന്റെ ഒരു കണ്ണ് നഷ്ടപ്പെട്ടു.

Tags: DelhibanSalman RushdieThe Satanic Verses.
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies