സിപിഐയുടെ അഭിപ്രായം അതല്ല: കേക്ക് പരാമർശത്തിൽ വി എസ് സുനിൽകുമാറിനെ തള്ളി സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഐയുടെ അഭിപ്രായം അതല്ല: കേക്ക് പരാമർശത്തിൽ വി എസ് സുനിൽകുമാറിനെ തള്ളി സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2024, 12:48 pm IST
FacebookTwitterWhatsAppTelegram

തൃശൂർ : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കേ സുരേന്ദ്രൻ സ്നേഹ സന്ദേശയാത്രയുടെ ഭാഗമായി തൃശൂർ കോർപറേഷൻ മേയർ എം.കെ. വർഗീസിന് ക്രിസ്മസ് കേക്ക് നൽകുകയും ആശംസകൾ അറിയിക്കുകയും ചെയ്തതിനെ വിമർശിച്ച മുൻ മന്ത്രിയും സിപിഐ നേതാവുമായ വി.എസ് സുനിൽ കുമാറിനെ തള്ളി സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് രംഗത്ത് വന്നു.

“മേയർ – കെ സുരേന്ദ്രൻ കേക്ക് വിവാദത്തിൽ വി എസ് സുനിൽകുമാർ അത്തരമൊരു പ്രതികരണം നടത്തേണ്ടിയിരുന്നില്ല.സുനിൽകുമാറിന്റേത് വ്യക്തിപരമായ അഭിപ്രായമാണ്. സിപിഐയുടെ അഭിപ്രായം അതല്ല. ആഘോഷ വേളകളിലെ സന്ദർശനത്തെ രാഷ്‌ട്രീയമായി കാണേണ്ടതില്ല.എൽഡിഎഫ് തീരുമാനങ്ങൾക്ക് അനുസൃതമായാണ് കോർപ്പറേഷൻ ഭരണം ഇപ്പോൾ മുന്നോട്ട് പോകുന്നത്.”സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് പറഞ്ഞു. നിലവിൽ മറ്റ് പ്രശ്നങ്ങളില്ലെന്നും കെ കെ വത്സരാജ് കൂട്ടിച്ചേർത്തു .

ക്രിസ്മസ് ദിനത്തിൽ ബി.ജെ.പി സംസ്ഥാന-ജില്ലാ അദ്ധ്യക്ഷന്മാരായ കെ.സുരേന്ദ്രനും കെ.കെ.അനീഷ് കുമാറും ബിഷപ്പ് മാർ ആൻഡ്രൂസിനെയും മേയർ എം.കെ.വർഗീസിനെയും സന്ദർശിച്ച് കേക്ക് നൽകിയിരുന്നു. ഇതിനെതിരെയാണ് സുനിൽ കുമാർ രംഗത്തെത്തിയത്. സുരേന്ദ്രൻ നൽകിയ കേക്ക് എംകെ വർ​ഗീസ് കഴിച്ചതിനെതിരെ വിഎസ് സുനിൽകുമാർ പ്രസ്താവന ഇറക്കി. കേക്ക് കഴിച്ചത് അത്ര നിഷ്കളങ്കമല്ലെന്നും, മേയർക്ക് കൂറില്ലെന്നുമായിരുന്നു സുനിൽകുമാറിന്റെ വിമർശനം. മേയറെ കാണാൻ സുരേന്ദ്രനെത്തിയത് ആസൂത്രിതമാണെന്നായിരുന്നു സുനിൽ കുമാറിന്റെ മറ്റൊരു വിമർശനം. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ എൽ.ഡി.എഫിനേറ്റ പരാജയത്തിൽ മേയർക്കും പങ്കുണ്ടെന്ന രൂക്ഷവിമർശനവും സുനിൽകുമാർ ഉയർത്തിയിരുന്നു.

വീട്ടിൽ കയറി വരുന്നവരോട് കടന്നുപോകാൻ പറയുന്ന സംസ്‌കാരമല്ലെന്ന മറുപടിയുമായി മേയർ എം.കെ.വർഗീസും രംഗത്തെത്തിയിരുന്നു. പക്ഷെ സി.പി.ഐ ഇപ്രാവശ്യം സുനിൽകുമാറിനെ കൈവിട്ടു. കേക്ക് വിഷയത്തിൽ സി.പി.ഐ ജില്ലാ നേതൃത്വത്തിന് അത്തരമൊരു നിലപാടില്ലെന്ന് ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് തന്നെ വ്യക്തമാക്കിയതോടെ പാർട്ടിയിൽ സുനിൽകുമാർ കൂടുതൽ ഒറ്റപ്പെട്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഒരു സി.പി.ഐ കൗൺസിലറും മേയറെ അനുകൂലിച്ചിരുന്നു. സി.പി.എം നേതാവ് വർഗീസ് കണ്ടംകുളത്തിയും മേയറെ പിന്തുണച്ചിരുന്നു,

Tags: K SurendranFEATURED2vs sunil kumarMK varghese Mayor
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies