മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
വിദ്യാപുരോഗതിയും തൊഴിൽ വിജയവും ഉണ്ടാകും. സത് സന്താന ഭാഗ്യവും സന്താനങ്ങളെ കൊണ്ട് ഗുണാനുഭവങ്ങളും ഉണ്ടാകും. കുടുംബ സമേതം ഉല്ലാസയാത്ര പോകുവാൻ സാധ്യതയുണ്ട്.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
ദമ്പതികൾ തമ്മിൽ പരസ്പരം സ്നേഹവും വിശ്വാസവും വർദ്ധിക്കും. വാഹനം മൂലം ഗുണാനുഭവങ്ങൾ, ഭക്ഷണ സുഖം, നിദ്രാസുഖം, ധനനേട്ടം എന്നിവ ഉണ്ടാകും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
കുടുംബസമേതം മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. ബിസിനസ്സ് നടത്തുന്നവർക്ക് ചെയ്യുന്ന പ്രവർത്തനങ്ങൾ എല്ലാം ലാഭത്തിൽ ആയിത്തീരും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
അലങ്കാര- ആഡംബര വസ്തുക്കളുടെ വർദ്ധനവ്, ഭൂമി ലാഭം, സമ്പത്തു വർദ്ധിക്കുക എന്നിവ അനുഭവത്തിൽ വരും. കുടുംബപരമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
ഭൂമി ലാഭം, കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുക, പേരും പ്രശസ്തിയും ലഭിക്കുക , ആഭരണങ്ങളുടെ വർദ്ധനവ് എന്നിവ ഫലത്തിൽ വരും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
കൃഷിയുടെയോ മറ്റ് ഉത്പാദനക്ഷമതയുള്ള ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന ആളുകൾക്ക് ഈ സമയത്ത് അപ്രതീക്ഷിതമായ ധനലാഭം ഉണ്ടാകും. ഭക്ഷണ സുഖം, ഉന്നതസ്ഥാനലബ്ദി എന്നിവ ഉണ്ടാകും
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
കുടുംബ സൗഖ്യം, ആട-ആഭരണ-അലങ്കാരവസ്തുക്കളുടെ വർദ്ധനവ്, മനഃസുഖം എന്നിവ ഉണ്ടാകും. എന്നാൽ ബുധൻ നല്ല സ്ഥാനത്ത് അല്ലെങ്കിൽ ചിലർക്ക് അപമാനം ഉണ്ടായേക്കാം.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
പലതരത്തിലുള്ള ഭാഗ്യാനുഭവങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് സ്ഥാനപ്രാപ്തി ലഭിക്കും. അപ്രതീക്ഷിത ധനലാഭം ഉണ്ടാകും
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
കുടുംബ സൗഖ്യം ഉണ്ടാകും.സന്താനങ്ങളെ കൊണ്ട് ജീവിതത്തിൽ വളരെയധികം സന്തോഷിക്കാവുന്ന അവസരങ്ങൾ വന്നുചേരും. എന്നാൽ ചിലർക്ക് ഭാര്യാ കലഹം ഉണ്ടാകും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുകയും അതിൽ മുഖ്യ പങ്ക് വഹിക്കുകയും ചെയ്യും. തൊഴിൽ വിജയം, സാമ്പത്തിക ഉന്നതി, ദാമ്പത്യ ഐക്യം എന്നിവ ഉണ്ടാകും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
കുടുംബത്തിൽ അഭിവൃദ്ധി, എല്ലാ കാര്യങ്ങളും തന്റെ നിയന്ത്രണത്തിൽ വരിക, രോഗങ്ങൾ മാറി ശരീര സുഖം കൈവരിക എന്നിവ ഉണ്ടാകും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
ചിലർക്ക് കീർത്തി, ആടായാഭരണ ലബ്ധി, ധനനേട്ടം എന്നിവ ഉണ്ടാകും എന്നാൽ ചിലർക്ക് അനാവശ്യ കൂട്ടുകെട്ടുകൾ മൂലം ധനനാശം ഉണ്ടാവും
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)