കുടുംബത്തിന് മുൻനിരയിൽ മൂന്ന് കസേരകൾ മാത്രം; ചിതയ്ക്ക് ചുറ്റും സൈനികർ, കുടുംബാംഗങ്ങൾക്ക് സ്ഥലം കിട്ടിയില്ല; കോൺഗ്രസ് കണ്ടെത്തിയ കുറ്റങ്ങൾ ഇങ്ങനെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുടുംബത്തിന് മുൻനിരയിൽ മൂന്ന് കസേരകൾ മാത്രം; ചിതയ്‌ക്ക് ചുറ്റും സൈനികർ, കുടുംബാംഗങ്ങൾക്ക് സ്ഥലം കിട്ടിയില്ല; കോൺഗ്രസ് കണ്ടെത്തിയ കുറ്റങ്ങൾ ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2024, 01:03 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡോ. മൻമോഹൻ സിംഗിന്റെ സംസ്‌കാര ചടങ്ങുകളുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ കേന്ദ്രസർക്കാരിനെതിരെ ഉന്നയിക്കുന്നത് ബാലിശമായ വിചിത്രവാദങ്ങൾ. എഐസിസി മീഡിയ വിഭാഗം ചെയർമാൻ പവൻ ഖേര സമൂഹമാദ്ധ്യമങ്ങളിൽ നിരത്തിയ കുറ്റങ്ങളിൽ പലതിലും ഒളിഞ്ഞിരിക്കുന്നത് രാഷ്‌ട്രീയമാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ വ്യക്തമാകും.

ഡോ. മൻമോഹൻ സിംഗിന്റെ കുടുംബത്തിന് മൂന്ന് കസേരകൾ മാത്രമാണ് മുൻനിരയിൽ ഇട്ടതെന്നാണ് കോൺഗ്രസിന്റെ ഒരു ആരോപണം. മറ്റ് കുടുംബാംഗങ്ങൾക്ക് ഇരിപ്പിടം ഉറപ്പാക്കാനായി കോൺഗ്രസ് നേതാക്കൾ പരക്കം പായുകയായിരുന്നുവെന്നാണ് പവൻ ഖേര പറയുന്നത്. എന്നാൽ സംസ്‌കാര ചടങ്ങിന്റെ ലൈവ് ദൃശ്യങ്ങളിലൊന്നും ഇത്തരത്തിലൊരു ആശയക്കുഴപ്പം സ്ഥലത്ത് ഉണ്ടായതായി കാണുന്നില്ല.

ദൂരദർശന് മാത്രമാണ് സംസ്‌കാര ചടങ്ങുകളുടെ സംപ്രേഷണത്തിന് അനുമതി നൽകിയത്. ദൂരദർശനിൽ കൂടുതലും മോദിയെയും അമിത് ഷായെയുമാണ് കാണിച്ചത്. മൻമോഹൻ സിംഗിന്റെ കുടുംബത്തെ കാണിക്കുന്നത് കുറവായിരുന്നുവെന്നാണ് മറ്റൊരു ആരോപണം. ചിതയ്‌ക്ക് ചുറ്റും സൈനികർ നിന്നതിനാൽ കുടുംബാംഗങ്ങൾക്ക് നിൽക്കാനും കൊച്ചുമക്കൾക്ക് ചിതയ്‌ക്ക് സമീപത്തേക്ക് എത്താനും ബുദ്ധിമുട്ടിയെന്നും പവൻ ഖേര ആരോപിക്കുന്നു. അവസാന സല്യൂട്ടിന്റെ ഭാഗമായി ആചാരവെടി മുഴക്കാനാണ് സൈന്യം ചിതയ്‌ക്ക് സമീപം നിലയുറപ്പിച്ചിരുന്നത്. സൈന്യത്തിന്റെ അച്ചടക്കത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ് കോൺഗ്രസിന്റെ ഈ ആരോപണം.

സംസ്‌കാരം നടന്ന നിഗംബോധ് ഘട്ടിലേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിച്ചില്ലെന്നാണ് അടുത്ത ആരോപണം. പുറത്ത് നിന്ന് ചടങ്ങുകൾ കാണാൻ അവർ നിർബന്ധിതരായി എന്നാണ് ആരോപിക്കുന്നത്. വിദേശരാജ്യങ്ങളുടെ പ്രതിനിധികളും പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും പ്രതിപക്ഷ നേതാവും ഉൾപ്പെടെ പങ്കെടുക്കുന്ന ഇത്തരം പരിപാടികളിൽ പൊതുജനങ്ങൾക്ക് സുരക്ഷാ പ്രോട്ടോകോൾ അനുസരിച്ചുള്ള നിയന്ത്രണങ്ങൾ സ്വാഭാവികമാണ്. പൊതുജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ ഡോ. മൻമോഹൻ സിംഗിന്റെ വസതിയിലും എഐസിസി ആസ്ഥാനത്തും നേരത്തെ ഭൗതികദേഹം പൊതുദർശനത്തിന് വയ്‌ക്കുകയും ചെയ്തിരുന്നു.

ചടങ്ങിൽ പങ്കെടുത്ത വിദേശരാജ്യ പ്രതിനിധികൾ എവിടെയെങ്കിലും ഇരിക്കുകയായിരുന്നുവെന്നും അവരെ വേണ്ടത്ര പരിഗണിച്ചില്ലെന്നുമാണ് മറ്റൊരു ആരോപണം. ഡോ. മൻമോഹൻ സിംഗിന്റെ വിധവയ്‌ക്ക് ദേശീയപതാക സൈന്യം കൈമാറിയപ്പോൾ പ്രധാനമന്ത്രിയും മന്ത്രിമാരും എഴുന്നേറ്റില്ലെന്നും പവൻ ഖേര ആരോപിക്കുന്നു. വിലാപയാത്രയെ അമിത് ഷായുടെ വാഹന വ്യൂഹം തടസപ്പെടുത്തിയെന്നാണ് മറ്റൊരു ആരോപണം. മൻമോഹൻ സിംഗിന്റെ കുടുംബാംഗങ്ങൾക്ക് വാഹനം പുറത്തിടേണ്ടി വന്നു. ഇവരെ പിന്നീട് തെരഞ്ഞ് കണ്ടുപിടിച്ചു തിരിച്ചുകൊണ്ടുവരികയായിരുന്നുവെന്നും പവൻ ഖേര വീഴ്ചകളുടെ കണക്കിൽ പറയുന്നു. സംസ്‌കാര ചടങ്ങിന്റെ സംഘാടനം മൊത്തത്തിൽ മോശമായിരുന്നുവെന്നാണ് മറ്റൊരു കണ്ടുപിടിത്തം.

സമീപകാലത്ത് ഡൽഹിയിൽ ഒരു രാഷ്‌ട്രീയ നേതാവിന് ലഭിച്ച ഏറ്റവും ഉചിതമായ ഔദ്യോഗിക ബഹുമതികളോടെയുള്ള യാത്രയയപ്പ് ആണ് ഡോ. മൻമോഹൻ സിംഗിന് എൻഡിഎ സർക്കാർ നൽകിയതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ചടങ്ങുകൾ നടന്ന നിഗംബോധ് ഘട്ടിൽ തുടക്കം മുതൽ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിസഭയിലെ പ്രധാന അംഗങ്ങളും എല്ലാത്തിനും മേൽനോട്ടം വഹിച്ച് ആദ്യാവസാനം ഉണ്ടായിരുന്നു. കോൺഗ്രസ് ഭരണകാലത്ത് പോലും ഇത്തരത്തിൽ ഒരു പ്രതിപക്ഷ രാഷ്‌ട്രീയ നേതാവിന് ആദരവോടുകൂടിയ യാത്രയയപ്പ് നൽകിയിട്ടില്ലെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ തന്നെ ചൂണ്ടിക്കാട്ടുന്നത്. ഇതിനിടയിലാണ് രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ള കോൺഗ്രസിന്റെ വിമർശനം.

Tags: CongressBJPFuneral Dr. Manmohan Singhഎഐസിസി മീഡിയപവൻ ഖേരPawan KheraCongress allegation
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies